Wednesday, June 11, 2014

ഹോളി ഡേ - ഒരു വീക്ഷണം

മുരുഗദോസ് എന്ന സംവിധയകനോടുള്ള ഇഷ്ടം കുറഞ്ഞു പോയി ഈ ചിത്രം കണ്ടപ്പോള്‍ . ചിത്രം ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കാം .പക്ഷെ ഈ ചിത്രം തമിഴില്‍ ഇറങ്ങിയപ്പോള്‍ തന്നെ ഒരുപാട് അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു . ഓക്കെ ചിത്രീകരണം നടന്നു കഴിഞ്ഞ ഒരു ചിത്രത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ചാല്‍ തിരുത്താന്‍ വലിയ പ്രയാസം തന്നെ ആണ് . തമിഴിന്‍റെ കാര്യത്തില്‍ ഞാനങ്ങു സമ്മതിച്ചു കാരണം സംഭവിച്ചത് സംഭവിച്ചു . എന്നാല്‍ അത് ഹിന്ദിയില്‍ അങ്ങനെ തന്നെ ആവര്‍ത്തിക്കുക എന്ന് പറഞ്ഞാല്‍ പ്രേക്ഷകനെ വെല്ലുവിളിക്കുകയല്ലേ ചെയ്യുന്നത് ????


1 യൂടുബില്‍ വളരെ ഹിറ്റ് ആയ ഒരു വീഡിയോ ആണ് THUPPAKKI MISTAKE എന്ന പേരില്‍ ബൈക്കിന്റെ കീ എടുക്കുന്ന സീന്‍ . ഇത്രയും പോപ്പുലര്‍ ആയ ആ സീന്‍ പോലും ഒരു മാറ്റവും കൂടാതെ ഈ സിനിമയിലും ചേര്‍ത്തിരിക്കുന്നു നായിക താക്കോല്‍ എടുക്കുവാന്‍ ഒരു ശ്രമവും നടത്തുന്നില്ല .
2 സിനിമയുടെ മെയിന്‍ HIGHLIGHT ആയ 12 പേര്‍ പിരിഞ്ഞു ഷൂട്ട്‌ ഔട്ട്‌ നടത്തുന്ന ആ സീന്‍ . ആ 12 പേരുടെ കണക്കു തന്നെ MISTAKE ആണ് 12 -6 ആകും 6 – 3  ആകും . അവിടം വരെ കുഴപ്പമില്ല നമുക്ക് ന്യായീകരിക്കാം എന്നാല്‍ ഒരു തീവ്രവാദിയും മുന്ന് പട്ടാളക്കാരും എന്ന നിലയില്‍ നിന്നും നമുക്ക് തുടങ്ങാം ഒരു തീവ്രവാദി മറ്റൊരാളെ കാണുന്നു അവര്‍ രണ്ടായി പിരിയുന്നു . പട്ടാളക്കാരും രണ്ടായി പിരിയുന്നു ആദ്യത്തെ ആളിന്റെ പിറകെ ഒരു പട്ടാളക്കാരനും രണ്ടാമത്തെ ആളിന്‍റെ പുറകെ രണ്ടു പട്ടാളക്കാരും പോകുന്നു പക്ഷെ ആദ്യത്തെ തീവ്രവാദി ആണ് അവസാനത്തെ തീവ്രവാദിയെ കാണുന്നതെങ്കില്‍ അയാളെ ആര് ഫോളോ ചെയ്യും?????
3 തമിഴന്മാര്‍ ഒരുപാട് ചിരിച്ചു മറിഞ്ഞ ഒരു സീന്‍ ആണ് വിജയും ജയറാമും തമ്മില്‍ ഹോട്ടെലില്‍ വച്ചു കണ്ടു മുട്ടുന്ന സീന്‍ . ഹിന്ദിയിലും അത് അങ്ങനെ തന്നെ പകര്‍ത്തിയിട്ടുണ്ട് . യുണിഫോമില്‍ അല്ലാത്ത ഒരു പട്ടാളക്കാരന്‍ യുണിഫോമില്‍ അല്ലാത്ത സീനിയറെ കണ്ടാല്‍ എങ്ങനെ സല്യൂട്ട് അടിക്കണം എന്നുപോലും അറിയാത്ത ഒരു DIA എജെന്‍ന്റ് . ???? സല്യൂട്ട് എങ്ങനെ ചെയ്യണം എന്നറിയാത്ത ഒരു പട്ടാളക്കാരന്‍ തമാശക്കാണെങ്കില്‍ പോലും പട്ടാളക്കാര്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഒരു സിനിമയില്‍ ഇങ്ങനെ ഒരു സീന്‍ ദഹിക്കുവാന്‍ കഴിയുന്നില്ല
4 നായകന്‍റെ അനിയത്തിയുടെ കഴുത്തു മുറിക്കുവാന്‍ ശ്രമിക്കുന്ന നേരത്ത് ചിത്രീകരിക്കുന്ന വീഡിയോയില്‍ നിന്നും മാറിപ്പോയ പെണ്‍കുട്ടിയെ മനസിലാക്കാം . പ്രോജെക്ടെറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോയില്‍ നിന്നും ENCOUNTER നടത്തിയ ഗ്രൂപ്പും മനസിലാക്കാം . എന്നാ പിന്നെ ആ പെണ്ണിന്‍റെ ആങ്ങളയെ തപ്പിപിടിക്കാന്‍ അതി ബുദ്ധിമാനായ തീവ്രവാദിക്ക് വളരെ പ്രയാസം ....
എല്ലാത്തിനും ഉപരി വില്ലന്‍ തമിഴ് സിനിമയുടെ വിജയത്തിനു ആ വില്ലന്‍റെ സാനിദ്ധ്യം വളരെ ഉപകരിച്ചു നായകന്‍റെ ഒപ്പം നില്‍ക്കുന്ന ഒരു വില്ലന്‍ എന്നാല്‍ ഹിന്ദിയില്‍ എത്തിയപ്പോള്‍ ഒരു ഉഷാറില്ലാത്ത ഒരു വില്ലന്‍

അങ്ങനെ എല്ലാം കൊണ്ടും മുഷിപ്പിച്ച ഒരു പടം