സിംഹം തിരിച്ചു വരുന്നു -തമിഴ് സിംഹം- 2 അതെ പടി കോപ്പി അടിക്കാതെ പുതിയൊരു കഥ ഇതിനു വേണ്ടി തിരഞ്ഞെടുത്ത സംവിധായകനോടുള്ള അഭിനന്ദനം ആദ്യം തന്നെ അറിയിക്കട്ടെ . രണ്ടു ദിവസം കൊണ്ട് സല്ലുവിന്റെ കിക്ക് ന്‍റെ ഇനിഷ്യല്‍ റെക്കോഡ് ഭേദിക്കാന്‍ സിംഹത്തിനു സാധിച്ചിട്ടുണ്ട് .
നമ്മള്‍ ഒരു പാട് കണ്ടു മറന്ന സ്വാമിജി - പോലിസ് കഥ തന്നെ ആണ് ഈ സിംഹത്തിനും എന്നിരിന്നാലും ഈ ചിത്രം ഈ വര്‍ഷത്തെ ഹിറ്റുകളില്‍ ഒന്നായി തീരും എന്നതില്‍ സംശയം ഇല്ല . പഴയ സിംഹത്തില്‍ നിന്നും കാജല്‍ അഗര്‍വാളിന്റെ റോള്‍ പൂര്‍ണമായും എടുത്തു മാറ്റി പുതിയ നായികയും ആയി ആണ് പുതിയ സിംഹം എത്തിയിരിക്കുന്നത്. കരീന കപൂര്‍ തനിക്കു കിട്ടിയ റോള്‍ നന്നായി തന്നെ കൈകാര്യം ചെയ്തിടുണ്ട് .
ആക്ഷന്റെയും കോമഡിയുടെയും സെന്റിയുടെയും ഒരു മിക്സ് മസാല തന്നെ ആണ് പുതിയ സിംഹം . ഇതെല്ലാം കൈകാര്യം ചെയ്യാന്‍ ഓരോരുത്തരെ അറിഞ്ഞു വിനിയോഗിച്ചിട്ടുണ്ട് സംവിധായകന്‍ . തനിക്കു കിട്ടിയ കോമഡി ഡിപ്പാര്‍ട്ടുമെന്റ് കരീനയും, സെന്റി ഡിപ്പാര്‍ട്ടുമെന്റ് മരിച്ചു പോയ പോലീസുകാരന്റെ ഭാര്യയും നന്നായി തന്നെ ചെയ്തിട്ടുണ്ട് . (എന്നാല്‍ അടി കൊള്ളുന്ന ചെക്കന്‍റെ അമ്മ ഇത്തിരി ഓവര്‍ ആക്കിയോ എന്നൊരു സംശയം ഇല്ലാതില്ല ).
ഇനി നായകന്‍റെ കാര്യം, കടുത്ത ആക്ഷന്‍ രംഗങ്ങള്‍ ഒക്കെ നന്നായി ചെയ്തു എങ്കിലും എത്ര കഠിനമായി ശ്രമിച്ചിട്ടും സിക്സ് പാക്ക് ഇല്ലാത്തതിന്‍റെ ഒരു വിഷമം അജയ് ദേവഗണ്ണിനെ അലട്ടുന്നുണ്ടെന്ന് തോന്നുന്നു . ടോം ക്രൂസിന്റെ മിഷന്‍ ഇമ്പോസിബിള്‍ ലെ ഒരു രംഗം അങ്ങനെ തന്നെ പകര്‍ത്തുന്നുണ്ട് എങ്കിലും കൂടുതല്‍ നന്നായി തോന്നിയത് ഈ സിനിമയില്‍ ആണ് . എ കെ 47 വച്ചുള്ള വെടി വയ്പ്പ് ഇത്തിരി കൂടിപ്പോയില്ലേ എന്ന് ആര്‍ക്കും ചിലപ്പോള്‍ തോന്നിപോകും . പാഞ്ചാലിയുടെ കയ്യിലെ അക്ഷയപാത്രം പോലത്തെ ഒരു തോക്ക് ഇടയ്ക്കു നായകന്‍റെ കയ്യില്‍ കിട്ടുന്നുണ്ട് .വെടി വച്ചിട്ടും വച്ചിട്ടും ഉണ്ട തീരാത്ത ഒരു തോക്ക് . അവസാനം മടുത്തു നായകന്‍ അത് വലിച്ചെറിഞ്ഞു പ്രശ്ന പരിഹാരം കണ്ടെത്തുന്നുണ്ട് ഒരു ആക്ഷന്‍ സീനില്‍ .
അനുപം ഖേറിന്‍റെ ഗുരുജിയും നന്നായിരുന്നു . ഇന്റെര്‍വെല്ലിനു മുന്‍പ് മരിക്കാനുള്ള കഥാപാത്രം ആണെന്ന് ഗുരുജിയുടെ മുഖത്ത് എഴുതി വച്ചിരിക്കുന്നു .
വില്ലന്മാരുടെ കാര്യം പറയുകയാണെങ്കില്‍ ആദ്യ ഭാഗത്തെ പ്രകാശ് രാജിന്‍റെ വില്ലത്തരത്തിന്റെ ഏഴയലത്ത് വരികയില്ലങ്കിലും മോശമക്കാതെ തന്നെ സ്വാമിജി നായകനു ചേര്‍ന്ന ഒരു വില്ലന്‍ ആകുന്നുണ്ട് .
ഒന്ന് രണ്ടു ടെക്നിക്കല്‍ എറര്‍ കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ പടം ഇത്തിരി കൂടി മികച്ചതാക്കാമായിരുന്നു ഉദാഹരണത്തിന് അപകടത്തില്‍ മുങ്ങിപോകുന്ന ആംബുലന്‍സ് പൊക്കി എടുക്കുന്നത് വേറെ ഏതോ സ്ഥലത്ത് നിന്നും ആണ് . മുങ്ങുന്നത് റോഡ് സൈഡിലും പൊങ്ങുന്നത് ഒരു തുരുത്തിന്റെ സൈഡിലും .
ഒരു മാസ് എന്റര്‍ടെയ്നര്‍ എന്ന നിലയില്‍ പടത്തിനു റേറ്റിംഗ് നല്‍കിയാല്‍ ഞാന്‍ ഉറപ്പായിട്ടും 6.5/10 കൊടുക്കും .