എന്നെ സംബന്ധിച്ച് ഒരു കാലത്തിലും മറക്കാന്‍ കഴിയാത്ത ഒരു കാലഘട്ടമാണ് എന്റെ കോളേജ് കാലഘട്ടം ഒരുപാട് സന്തോഷങ്ങളും സംഘര്‍ഷങ്ങളും സമ്മാനിച്ച ഒരു വസന്ത കാലം .ആ നാല് വര്‍ഷവും മഞ്ഞു കാലത്ത് ചെടികള്‍ പൂത്താല്‍ എങ്ങനെ ഉണ്ടാവും അതുപോലെ കുളിരാര്‍ന്ന സന്തോഷമാര്‍ന്ന ദിനങ്ങള്‍ തന്നെ ആയിരുന്നു .ഞാന്‍ ആ കോളേജില്‍ ചേരുമ്പോള്‍ മറ്റു പുതുമുഖങ്ങലെക്കാള്‍ പ്രായത്തിനു മുതിര്‍ന്ന ഒരാള്‍ ആയിരുന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആണ് അറിയിന്നത് ഞങ്ങളുടെ ബാച്ചിലെ ആറു പേര്‍ എന്റെ പ്രായത്തില്‍ ഉള്ളവരാണ് എന്ന് .ബാക്കിയുള്ളവര്‍ പ്രായത്തില്‍ മാത്രമേ ഇളപ്പം ഉള്ളു എന്ന് പിന്നീടും മനസിലാക്കി .താമസിക്കാതെ തന്നെ ഒരു ഗ്യാങ്ങും ഉണ്ടാക്കി
കോളേജിലെ രണ്ടാം വര്‍ഷത്തില്‍ ആണെന്ന് തോന്നുന്നു ഞാന്‍ താഴെ പറയാന്‍ പോകുന്ന സംഭവം നടന്നത് എന്ന് തോന്നുന്നു .ഇതില്‍ പറയുന്ന പലകാര്യങ്ങളും സത്യമാണ് ബാക്കി ഇരുപത് ശതമാനം ഞാന്‍ എന്റെ കയ്യില്‍ നിന്നും ചേര്‍ക്കുന്നതും ആണ് .
തലേന്ന് രാത്രി സ്റ്റാര്‍ മൂവിസില്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യുരീസ് സിനിമ കണ്ട ഹാങ്ങ് ഓവറില്‍ ആണെന്ന് തോന്നുന്നു ഡിക്സണ്‍ വന്നപ്പോള്‍ തന്നെ പറഞ്ഞു
തലേന്ന് രാത്രി സ്റ്റാര്‍ മൂവിസില്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യുരീസ് സിനിമ കണ്ട ഹാങ്ങ് ഓവറില്‍ ആണെന്ന് തോന്നുന്നു ഡിക്സണ്‍ വന്നപ്പോള്‍ തന്നെ പറഞ്ഞു
ഡിക്സണ്‍ : നമുക്ക് എല്ല്ലാവര്‍ക്കും കൂടി ഒരു കാര്‍ വാങ്ങിയാലോ ?
കേട്ടപാതി കേലക്കാത്ത പാതി
ജെസില്‍ : ശരിയാ ഒരു കാര്‍ വാങ്ങാം
ജുനൈത് : അടുത്ത പള്ളി പെരുന്നാള്‍ വരട്ടെ നിനക്ക് ഞാന്‍ രണ്ടു കാര്‍ വാങ്ങിത്തരാം
ഡിക്സണ്‍ : പോടപുല്ലേ ഞാന്‍ സീരിയസ് ആയി പറഞ്ഞതാ
തരുണ്‍ : എന്നതടാവേ നിന്റെ തലക്ക് വല്ല ഓളവും ഉണ്ടോ?
ഡിക്സണ്‍ : എടാ പുല്ലേ പുതിയ വണ്ടി വാങ്ങുന്ന കാര്യം അല്ല ഞാന്‍ പറഞ്ഞത് സെക്കണ്ട് ഹാന്‍ഡ്
തരുണ്‍ : എന്നതായാലും നല്ല കാശ് വരും
ഡിക്സണ്‍ : എല്ലാവര്ക്കും കൂടി ഒരു പതിനായിരം രൂപ ഉണ്ടാക്കാന്‍ പറ്റത്തില്ലേ .
കാദര്‍ : പിന്നില്ലേ
ഞാന്‍ : പതിനായിരം രൂപക്ക് നിന്റെ അച്ഛന്‍ എടുതുവച്ച്ചിരിക്കുന്നു കാര്‍
ഡിക്സണ്‍ : എടാ പുല്ലേ .......
ഞാന്‍ : അല്ല പിന്നെ പതിനായിരം രൂപക്ക് കാര്‍ കോപ്പ് ഡേയ് നിനക്കൊന്നും വേറെ പണി ഒന്നും ഇല്ലേടേ
ഡിക്സണ്‍ : എടാ മണ്ടന്മാരെ പൊളിച്ചു വില്‍ക്കാന്‍ വച്ചിരിക്കുന്ന പഴയ കാറു വാങ്ങി ഓടിക്കുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്
തരുണ്‍ : എന്നിട്ട് നീ അത് തലയില്‍ ചുമന്നു വച്ചോണ്ട് പോകുമോ
ഡിക്സണ്‍ : അല്ലടാ വണ്ടി റണ്ണിംഗ് കണ്ടീഷനില്‍ ഉള്ളതാണ് ചാലക്കുടി അടുത്ത് ഒരു വര്‍ക്ക് ഷോപ്പ് ഉണ്ട് അവിടെ ഒരു പഴയ കോണ്ടസ കാര്‍ കിടപ്പുണ്ട് .നമ്മള്‍ ആ വണ്ടി വാങ്ങിക്കുന്നു .പലിശക്കാരന് ബുക്കും പേപ്പറും കൊടുത്ത് കുറച്ച കാശ് എടുത്ത് വണ്ടി മോഡി കൂട്ടുന്നു .ഒരുവര്‍ഷം നമ്മള്‍ ആ വണ്ടി സുഗമായി ഷൈന്‍ ചെയുന്നു ഒരു വര്ഷം കഴിഞ്ഞു പലിശക്കാരന്‍ വണ്ടി എടുത്തു കൊണ്ട് പൊയ്ക്കോളും എങ്ങനെ ഉണ്ട് എന്റെ ഐഡിയ .
ഞാന്‍ (ആത്മഗതം) : അപ്പോള്‍ ഈ നാറി എല്ലാം പ്ലാന്‍ ചെയ്തിട്ടാണ് രാവിലെ എഴുന്നള്ളിയിരിക്കുന്നത്
ഞാന്‍ (ആത്മഗതം) : അപ്പോള്‍ ഈ നാറി എല്ലാം പ്ലാന്‍ ചെയ്തിട്ടാണ് രാവിലെ എഴുന്നള്ളിയിരിക്കുന്നത്
ജെസില്‍ : അപ്പോള്‍ മുടക്കിയ പതിനായിരമോ?
നിഷാദ് : ഒരുവര്‍ഷം വണ്ടിയില്‍ കയറി ഷൈന്‍ ചെയ്യുന്നില്ലേ അത് പോരെ
ഞാന്‍ : അപ്പൊ പെട്രോള്‍ ആരടിക്കും ?
ഡിക്സണ്‍: കേറി നിരങ്ങുന്നവര്‍ അടിക്കണം
നിഷാദ്:അപ്പൊ പിന്നെ വണ്ടി കാണാന്‍ പോയാലോ
കാദര്‍ :ചാലക്കുടിക്കോ ?
ജെസില്‍:അല്ലടാ ചാലക്കുടി ഇങ്ങോട്ട് വരും
തരുണ്‍:എന്നാ പിന്നെ എല്ലാവരും കയ്യില്‍ ഉള്ളത് എടുത്തോ
ജുനൈത്: എന്റെ കയ്യില്‍ ഒന്നര രൂപയുണ്ട്
തരുണ്‍ : അത് നീ എടുക്കണ്ട എടുത്താല്‍ നീ എങ്ങനെ വൈകുന്നേരം വീട്ടില്‍ പോകും
ഞാന്‍ : ഞാന്‍ എട്ടു രൂപ ഇട്ടു ബാക്കി രണ്ടു രൂപ എനിക്ക് വേണം
കാദര്‍ : ഒരാള്‍ക്ക് തന്നെ ഇരുപത് രൂപ വരും
ഡിക്സണ്‍ : എന്നാ പിന്നെ ജൂനിയെര്സിന്റെ അടുത്ത് പിരിവെടുക്ക്
ജെസില്‍ : എന്ത് കാരണം പറയും ?
ഞാന്‍ : തുര്‍ക്കിയില്‍ വെള്ള പൊക്കം
തരുണ്‍ : ആ അത് മതി
കാദര്‍ : എന്നാ പിന്നെ ആ തള്ള ആസിഡ് കെമസ്ട്രി എന്ന് പറഞ്ഞു വരുന്നതിനു മുന്‍പ് പിരിവു തുടങ്ങണം
ജെസില്‍ തുര്‍ക്കിയിലെ വെള്ള പൊക്കത്തെ പറ്റി ഒരു ലഘു പ്രഭാഷണം തന്നെ നടത്തി പിരിവു കൊഴുത്തു .പുതിയ പിള്ളേരെ പത്തു മിനിറ്റ് പിരിച് ഇരുനൂറു രൂപ ഇങ്ങു പോന്നു
അടുത്ത സൂപ്പര്‍ ഫാസ്റ്റ് പിടിച്ച് നേരെ ചാലക്കുടിക്ക്
ചാലക്കുടി എത്താറായി ചാലക്കുടി ബസില്‍ നിന്നും നോക്കിയപ്പോള്‍ ഡിക്സണ്‍ പറഞ്ഞ വര്‍ക്ക് ഷോപ്പ് നിഷാദ് കണ്ടു
കണ്ടക്ടറുടെ അടുത്താണ് അവന്‍ ഇരിക്കുന്നത്
നിഷാദ് : വണ്ടി നിര്‍ത്ത് എനിക്ക് ഇവിടെ ഇറങ്ങണം
കണ്ടക്ടര്‍ : ഇവിടെ നിര്‍ത്താന്‍ പറ്റില്ല ഇവിടെ സ്റ്റോപ്പ് ഇല്ല
നിഷാദ് : അത് പറഞ്ഞാല്‍ പറ്റില്ല എനിക്കിവിടെ ഇറങ്ങണം ബെല്ലടിക്ക് ബെല്ലടിക്ക് .......
കണ്ടക്ടര്‍ : സ്റൊപ്പില്ലാത്തിടത്ത് ബെല്ലടിച്ചാല്‍ ഡ്രൈവര്‍ വഴക്ക് പറയും
നിഷാദ് : അത് കൊഴപ്പമില്ല ഡ്രൈവര്‍ കേള്‍ക്കണ്ട പതുക്കെ ബെല്ലടിച്ചാല്‍ മതി ..ഞാന്‍ ഇറങ്ങിക്കോളാം
ആ കണ്ടക്ടര്‍ വായും പൊളിച്ച് ഇരുന്ന ഇരുപ്പു ഇത്രയും കാലങ്ങള്‍ക്ക് ശേഷവും ഞങ്ങള്‍ക്ക് ആര്‍ക്കും മറക്കാന്‍ കഴിയുന്നില്ല
(കഥ തുടരും ..................)
No comments:
Post a Comment
testing only