എങ്ങനെ ഒരു തീവ്ര വാദി ഉണ്ടാകുന്നു
മൈ നെയിം ഈസ് ജോജി ഐ ആം എ ടെററിസ്റ്റ്
മൈ നെയിം ഈസ് ജോജി ഐ ആം എ ടെററിസ്റ്റ്
അതെ ഞാന്‍ ഒരു തീവ്രവാദി ആണ് . ആരോ ഒരാള്‍ പറഞ്ഞിട്ടുണ്ട് സാഹചര്യങ്ങള്‍ ആണ് ഒരാളുടെ ജീവിത ഗതി നിയന്ത്രിക്കുന്നത് എന്ന് . കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ആണ് എന്നെ ഒരു തീവ്രവാദി ആക്കി തീര്‍ത്തത് . സ്വാതന്ത്ര്യം കിട്ടിയതിനു മുന്‍പോ പിന്‍പോ ഒരു രാഷ്ട്രീയക്കാരനും തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യയില്‍ കൊല്ലപെട്ടിട്ടില്ല .മഹാത്മാ ഗാന്ധിയെ കൊന്നവനെ ആരും തീവ്രവാദി എന്ന് വിളിച്ചിട്ടില്ല .രാജീവിനെയും ഇന്ധിരയെയും കൊന്നവരെ ആരും തീവ്രവാദി എന്ന് വിളിച്ചിട്ടില്ല . കന്നഡ നടന്‍ രാജ് കുമാറിനെ തട്ടിക്കൊണ്ടു പോയവന്‍ വെറും വനം കൊള്ളക്കാരന്‍ .നമ്മുടെ നാട്ടില്‍ രാഷ്രീയക്കരനെയും കള്ളപണക്കാരനെയും കൊന്നു തള്ളിയവരെല്ലാം മാവോയിസ്റ്റും നക്സലും ആയി തരം താഴ്ത്തി പീഡിപ്പിച്ചു കൊന്നു കളയുന്നു . രാഷ്ട്രീയക്കാരന്റെ കനത്ത സുരക്ഷ മറികടക്കനവാതെ പൊതു ജനങ്ങള്‍ക്കിടയില്‍ സ്ഫോടനം നടത്തി കാമം കരഞ്ഞു തീര്‍ക്കുന്ന കഴുതകളെ തീവ്രവാദി എന്നും വിളിക്കുന്നു .
എന്നാല്‍ ഞാന്‍ അത്തരം ഒരു തീവ്രവാദി അല്ല. മുപ്പത് ലക്ഷം ജനങ്ങളുടെ ജീവന് ഒരു വിലയും കല്പിക്കാത്ത വോട്ടു തന്നു ജയിപ്പിച്ച ജനത്തോടു ഒരു ബാധ്യതയും ഇല്ലാത്ത രാഷ്ട്രീയ കോമരങ്ങള്‍ ആണ് എന്നെ ഒരു തീവ്രവാദി ആക്കിയത് . നമ്മളുടെ കഴിവുകേടിന് ഒരു പരിഹാരം കാണാതെ തമിഴന്റെ സിനിമ കാണരുത് അവന്റെ പച്ചക്കറി തിന്നരുത് എന്ന് സോഷ്യല്‍ മാധ്യമങ്ങളിലൂടെ ഘോരഘോരം ആഹ്വാനം ചെയ്യുന്നതിന് പകരം നമ്മള്‍ ഓരോരുത്തരും ഓരോ തീവ്രവാദികള്‍ ആകണം കപട രാഷ്ട്രീയത്തിന്റെ മുഖം മൂടി വലിച്ചു ചിന്തുന്ന തീവ്രവാദികള്‍ . പൊതുജന മധ്യത്തില്‍ ചാട്ടക്ക് അടിക്കണം എന്നിട്ട് എണ്ണിഎണ്ണി ചോദിക്കണം ജനങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്തു എന്ന് . തമിഴ്നാട് സര്‍ക്കാരിനെ കുറ്റം പറയുന്ന ഒരു പാട് ആള്‍ക്കാര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട് .
തമിഴ്നാട് സര്‍ക്കാര്‍ എന്ത് തെറ്റാണു ചെയ്തത് അവര്‍ അവരുടെ നാട്ടുകാരുടെ കൂടെ, അവരുടെ ആവശ്യത്തിനായി ഒറ്റ കെട്ടായി നില്‍ക്കുന്നു . അവര്‍ ഒരുമിച്ചു നില്‍കുന്നത് കൊണ്ട് അവര്‍ക്ക് ശക്തി കൂടുന്നു
നമ്മുടെ ജനങ്ങള്‍ക്ക് കൂട്ടായ്മയുടെ ശക്തി എന്താണെന്നു അറിയാത്തത് അവരുടെ കുഴപ്പം അല്ലല്ലോ ,,,....
എനിക്ക് വേദനിക്കുമ്പോള്‍ ആണ് ഞാന്‍ പ്രതികരിക്കുന്നത് .എന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും വേദനിക്കുമ്പോള്‍ എനിക്കും വേദനിക്കും . എന്റെ സമൂഹത്തിനു വേദനിക്കുമ്പോള്‍ എനിക്കും വേദനിക്കും .ആ വേദന ആണ് എന്റെ പ്രതികരണത്തിന് കാരണം . ആ വേദന ആണ് എന്നെ ഒരു തീവ്രവാദി ആകിയത്
ചരിത്രത്തിലെ ആദ്യത്തെ തീവ്രവാദി രാഷ്ട്രീയക്കാരനെ കൊല്ലുന്ന ഒരു തീവ്രവാദി
No comments:
Post a Comment
testing only