Tuesday, April 3, 2012

സ്വപ്നസഞ്ചാരി

ഒരു പാട് നാളുകള്‍ക്ക് ശേഷം ഞാന്‍ ഇന്നലെ എന്റെ പഴയ സഹപാഠികളെ സ്വപ്നം കണ്ടു ,എന്ത് കൊണ്ടാണെന്ന് അറിയില്ല .മനസിന്റെ മൂലയില്‍ എവിടെയോ പൊടിപിടിച്ച് കിടന്ന ഓര്‍മ്മകള്‍ എങ്ങനെ പുറത്തേക്ക് വന്നു എന്നും എനിക്കറിയില്ല അജിത്‌ ,അഫ്സല്‍ ,എല്‍ദോ,രമ്യ ,അനു,ജിനി ,ദീപക് ,അരുണ്‍ ദിലീപ് സുനില്‍ എന്നുവേണ്ട ഒരുവിധപെട്ട എല്ലാവരെയും ഞാന്‍ സ്വപ്നം കണ്ടു . നീണ്ട ഒന്‍പതു വര്‍ഷങ്ങള്‍ക് ശേഷം ഞാന്‍ ഇന്നലെ അവരെ സ്വപ്നം കാണാന്‍ എന്താണ് കാരണം . ഇവരില്‍ പലരും ഇപ്പോള്‍ എവിടെയാണ് എന്താണ് ചെയ്യുന്നത് എന്ന് പോലും എനിക്കറിയില്ല .പലരും പറഞ്ഞു കേട്ടിടുണ്ട് പ്രീ ഡിഗ്രീ കാലത്തെ സുഹുര്ത്തുക്കള്‍ ആയിരിക്കും ജീവിത കാലത്തിലെ ഏറ്റവും വലിയ കൂട്ടുകാര്‍ എന്ന് .പക്ഷെ എന്റെ ജീവിതത്തില്‍ അങ്ങനെ അല്ലായിരുന്നു .ഞാന്‍ ഏറ്റവും മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാലഘട്ടം ആയിരുന്നു അത് .മാനസികമായി ഒരു പാട് സംഘര്‍ഷങ്ങള്‍ അനുഭവിച്ച ഒരു കാലഘട്ടം .ആത്മഹത്യയെ പറ്റിപോലും ചിന്തിച്ചിരുന്ന ഒരു കാലം .ഇപ്പോള്‍ ആലോചിച്ചാല്‍ ഏതൊരു കൌമാരക്കാരനും ഉള്ള പ്രശ്നങ്ങള്‍ മാത്രം ആയിരുന്നു അത് എന്ന് മനസിലാകുന്നു .കഠിനമായ നിയന്ത്രണങ്ങളില്‍ നിന്നും സ്വാതന്ത്രത്തിന്റെ പച്ചപ്പിലേക്ക് വന്ന വകതിരിവില്ലാത്ത ഒരു കുട്ടിയുടെ അമ്പരപ്പ് അതായിരുന്നു എല്ലാത്തിന്റെയും തുടക്കം .മറ്റുള്ളവരുടെ ഒപ്പം എത്താന്‍ തുടിക്കുന്ന ഒരുമനസും ,അവരെക്കാള്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഒരു അവസ്ഥ .അവിടെയാണ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള കൊമാളിത്തരങ്ങളുടെ തുടക്കം .പക്ഷെ ആ ശ്രമങ്ങള്‍ എല്ലാം ഒരു വന്പരജയങ്ങള്‍ ആയി തീരുകയായിരുന്നു .എല്ലാവരുടെയും മുന്‍പില്‍ വെറും ഒരു കോമാളി മാത്രം ആയി ഒതുങ്ങി .എന്താവാന്‍ ആഗ്രഹിച്ചോ അതിന്റെ നേര്‍ വിപരീതം സംഭവിക്കുന്നു .ജീവിതം വെറുത്തു തുടങ്ങുകയായിരുന്നു .ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന് പറഞ്ഞ പോലെ പരീക്ഷകളില്‍ ഉള്ള തുടര്‍ച്ചയായ പരാജയങ്ങള്‍ കൂടി എന്നെ തളര്‍ത്തി കൊണ്ടിരുന്നു .ഇതിന്റെ ഇടയിലാണ് ഒരു പ്രണയം .എന്റ ഒരു നല്ല സുഹ്ര്ത്തിനോട് തോന്നിയ  അപക്വമായ ഒരു പ്രണയം .അവള്‍ അത് ശക്തമായി നിഷേധിച്ചപ്പോള്‍ തകര്‍ന്നു പോയത് എന്റെ പ്രണയം മാത്രമല്ല എന്റെ ഏറ്റവും നല്ല ,എന്നെ നന്നായി മനസിലാക്കിയിരുന്ന ഒരു നല്ല കൂട്ടുകാരിയെ കൂടെയാണ് .അതില്‍ പിന്നെ അവള്‍ എന്നോട് ഈ നീണ്ട ഒന്‍പതു വര്‍ഷങ്ങള്‍ക് ശേഷവും ഒരു വാക്ക് മിണ്ടിയിട്ടില്ല .ചെയ്തത് തെറ്റാണെന്ന് തോന്നിയതിനു ശേഷം ഞാന്‍ ഒരുപാട് തവണ ക്ഷമ  ചോദിച്ചു .എന്നോട് ക്ഷമിക്കാന്‍ അവള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല .മേല്‍ പറഞ്ഞ സംഭവത്തിന്‌ ശേഷമാണു ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നത് . ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു പുഞ്ചിരിയാണ് ആ സംഭവം ഉണ്ടാക്കുന്നത് ,ജീവിതത്തിന്റെ സമസ്ത മേഘലകളിലും പരാജയപെട്ട് എന്ന് വിചാരിച്ച് ആത്മഹത്യ ചെയ്യാന്‍ ചെന്നപ്പോള്‍ അവിടെയും പരാജയപെട്ടവന്റെ മാനസികാവസ്ഥ ഊഹിക്കവിന്നതല്ലേ ഉള്ളു .മുകളില്‍ വിവരിച്ച പ്രശ്നങ്ങള്‍ പോരാതെ അവസാനം വാര്‍ഷിക പരീക്ഷയില്‍ ഉണ്ടായ ദയനീയ പരാജയം .ഇത്രയൊക്കെ കാരണങ്ങള്‍ പോരെ ഒരു മനുഷ്യന് ഈ കാലഘട്ടം മനപൂര്‍വം മറന്നു കളയാന്‍ .ഞാന്‍ അങ്ങനെ മറന്നു പോയ ആ കാലഘട്ടം ഇന്നലെ എന്റെ ഉപബോധ മനസ്സില്‍ വീണ്ടും ഒരു വേലിയേറ്റം ഉണ്ടാക്കിയിരിക്കുന്നു .കഴിഞ്ഞ കാലത്തിനെ പറ്റി ഓര്‍ക്കുവാനും നേട്ടങ്ങളെയും കോട്ടങ്ങളെയും പറ്റി ഒരു വിചിന്തനം നടത്താനും ഈ ഒരു സ്വപ്നം എന്നെ സഹായിച്ചു എന്ന് തന്നെ തോന്നുന്നു .പഴയ കാലത്തിന്റെ ബാക്കി പത്രമായി ആ കോമാളിത്തരം ഇപ്പോഴും എന്നില്‍ തന്നെ ഉണ്ട് അന്ന് എന്നെ ഒരു പാട് കരയിച്ചിട്ടുള്ള ആ അവസ്ഥയെ ഞാന്‍ ഇന്ന് ഒരുപാട് ഇഷ്ടപ്പെടുന്നു .കാരണം ജീവിതത്തില്‍ തകര്‍ന്നു പോകേണ്ട ഒരുപാടു അവസ്ഥകളില്‍ കൂടി എനിക്ക് പിന്നീടു കടന്നു പോകേണ്ടി വന്നിട്ടുണ്ട് അവിടെയല്ലാം എന്നെ പിടിച്ചു നിര്‍ത്തിയത് ആ കോമാളിത്തരം ആണ് .പ്രശ്നങ്ങളെ വളരെ തീവ്രമായി നോക്കുന്നതിനു പകരം ഒരു വിഡ്ഢിയുടെ കണ്ണിലൂടെ നോക്കി കാണാന്‍ ഈ കോമാളിത്തരം എന്നെ പഠിപ്പിച്ചു .മനസിനെ പമ്പര വിട്ടിയാക്കി പ്രശ്നങ്ങളെ നോക്കുമ്പോള്‍ എത്ര വലിയ പ്രശ്നം ആയാലും അതൊക്കെ വളരെ നിസ്സാരമായി തോന്നും അപ്പോള്‍ എന്റെ മനസ്സ് വളരെ പെട്ടന്ന് തന്നെ ഈ പ്രശ്നങ്ങള്‍ക്ക്  ഒരു പ്രധിവിധി കണ്ടെത്തുകയും ചെയ്യും .എന്റെ ഒപ്പം ഈ തകര്‍ന്ന അവസ്ഥയില്‍ എത്തിയ കൂട്ടുകാരില്‍ എനിക്ക് മാത്രം രക്ഷപെടാന്‍ കഴിഞ്ഞു എന്നത് തന്നെ ആണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം .
അപ്പോള്‍ പറഞ്ഞു വന്നത് എനിക്ക് വീണ്ടും എന്റെ പഴയ കൂട്ടുകാരെ ഒക്കെ ഒന്ന് കൂടി കാണണം എന്ന് തോന്നുന്നു നഷ്ടപ്പെട്ട് പോയ ആ കാലം ഒരു ദിവസത്തേക്ക് എങ്കിലും തിരിച്ച് ഒന്ന് കൊണ്ടുവരാന്‍ അതിയായ മോഹം
വെറുതെ ഈ മോഹങ്ങള്‍ എന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുവാന്‍ മോഹം ..............

No comments:

Post a Comment

testing only