ഓര്മ വച്ച നാള്‍ മുതല്‍ എന്നെ പലരും കള്ളന്‍ എന്നാണ് വിളിക്കുന്നത് .ആദ്യമെല്ലാം അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു പിന്നീടു അതൊരു ശീലമായി തീര്‍ന്നു
ആദ്യമായി കള്ളന്‍ എന്ന വിളി കേള്‍ക്കുന്നത് എന്റെ അമ്മയില്‍ നിന്നും ആയിരുന്നു എന്തോ കുട്ടി കുറുമ്പ് കാട്ടിയപ്പോള്‍ അമ്മ അച്ഛനോട് പറയുന്നത് കേട്ടു "അവന് പഠിച്ച കള്ളനാ ,എങ്ങനെ മോശം വരാനാ നിങ്ങളുടെ അല്ലെ മോന്‍ ". പിന്നെയും കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും കള്ളന്‍ എന്ന വിളി കേട്ടു .ഇത്തവണ എന്നെ കള്ളന്‍ എന്ന് വിളിച്ചത് അടുത്ത വീട്ടിലെ രാജു മോന്റെ മമ്മിയാണ് ഞാന്‍ എപ്പോഴോ അവരെ ഒന്ന് കടിച്ചപ്പോള്‍ അവര്‍ പറഞ്ഞു " കള്ളന്‍ അച്ഛന്റെ സ്വഭാവം തന്നെ " എന്ന് . പിന്നെയും കുറച്ചു നാളുകള്‍ കഴിഞ്ഞു ഞാന്‍ ഒന്നാം ക്ലാസ്സില്‍ ഒന്നാം റാങ്കു മേടിച്ചപ്പോള്‍ എന്റെ അമ്മ എന്നെ പിന്നെയും കള്ളന്‍ എന്ന് വിളിച്ചു " കള്ളന്‍ ഒപ്പിച്ചെടുത്തു അല്ലെ ഇനിയും നന്നായി പഠിക്കണം എന്ന് ". അതില്‍ പിന്നെ എനിക്ക് ജീവിതത്തില്‍ ഒന്നാം റാങ്കു മേടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വേറൊരു നഗ്നസത്യം .കാലങ്ങള്‍ അങ്ങനെ വേഗത്തില്‍ കഴിഞ്ഞു പോയിക്കൊണ്ടേ ഇരിക്കുന്നു . ഇതിനിടയില്‍ ഞാന്‍ പലപ്പോഴും കള്ളന്‍ എന്ന വിളി കേട്ടുകൊണ്ടേ ഇരുന്നു .പ്രീഡിഗ്രി കാലഘട്ടത്തില്‍ എപ്പോഴോ ഒരു ദുര്‍ബല നിമിഷത്തില്‍ വീട്ടിലെ വേലക്കാരിയെ കയറി പിടിച്ചപ്പോള്‍ അവളും വിളിച്ചു എന്നെ കള്ളന്‍ എന്ന് " കള്ളന്‍ അപ്പോള്‍ ഇതായിരുന്നല്ലേ മനസിലിരുപ്പ് " എന്ന് .അപ്പോഴും ആ വിളി കേട്ടപ്പോള്‍ എനിക്ക് ഒരു ചെറിയ വിഷമം ഉണ്ടായി പക്ഷെ ഞാന്‍ അത് കാര്യമാക്കിയില്ല ,കാരണം വിഷമിക്കാന്‍ പറ്റിയ സാഹചര്യം അല്ലായിരുന്നു അത് .സമയം അമൂല്യം ആണ്
പിന്നീട് ആ വിളി കേള്‍ക്കുന്നത് എന്റെ കല്യാണ രാത്രിയിലാണ് , അവള്‍ എന്നോട് പറയുകയാ " കള്ളന്‍ തിരക്കായല്ലേ " എന്ന് .അപ്പോഴും എനിക്ക് വിഷമം തോന്നി പക്ഷെ അപ്പോഴും വിഷമിക്കാന്‍ പറ്റിയ സാഹചര്യം അല്ലായിരുന്നു .
പിന്നെ ഞാന്‍ ആദ്യമായി അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു " കള്ളന്‍ പണി പറ്റിച്ചു അല്ലെ " എന്ന്
നിങ്ങള്‍ പറ ഞാന്‍ എന്ത് തെറ്റാണു ഇവരോടൊക്കെ ചെയ്തത് ഇവരെന്നെ കള്ളന്‍ എന്ന് വിളിക്കാന്‍ .
പിന്നീടു നാട്ടുകാരും എന്നെ കള്ളന്‍ എന്ന് വിളിച്ചു തുടങ്ങി അത് പിന്നെ ഞാന്‍ അങ്ങ് ക്ഷമിച്ചു കാരണം എന്റെ ജോലി എന്താണെന്നു അറിഞ്ഞതിനു ശേഷമാണ് അവര്‍ എന്നെ കള്ളന്‍ എന്ന് വിളിച്ചു തുടങ്ങിയത് ...................