Friday, August 26, 2011

സ്വവര്‍ഗാനുരാഗം



ആദ്യം തന്നെ പറയട്ടെ , സ്വവര്‍ഗാനുരാഗം എന്ന തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആരുമല്ല …പക്ഷെ അടിസ്ഥാനപരമായി പക്വത ഇല്ലാത്തതുകൊണ്ടും അതുകേട്ടു ക്ഷമിക്കാന്‍ നിങ്ങളുള്ളതുകൊണ്ടും എനിക്ക് ദൈര്യമായി എന്ത് വിവരക്കേടും എഴുന്നെള്ളിക്കാം .. എന്ത് ചെയ്യാനാ ഞാന്‍ ഇങ്ങനെയൊക്കെ ആയിപ്പോയി..
കഴിഞ്ഞ ഒന്നാം ഓണത്തിനാണെന്ന് തോന്നുന്നു ഒരു ചെറു ചിരിയോടെ ഞങ്ങളുടെ ബോസ്സ് , സര്‍പ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞു ഒരു കവര്‍ വെച്ച് നീട്ടിയത് ….എന്തായാലും ഓണത്തിനടക്കം പണിയെടുക്കാന്‍ വിധിക്കപ്പെട്ടതിന്‍റെ എല്ലാ വേദനകളും ആ നിമിഷത്തില്‍ അലിഞ്ഞില്ലാതായി …മൂന്നു നാലു മാസമായി ഒരു ജീന്‍സും ഷര്‍ട്ടും എടുക്കാനായി പ്ലാന്‍ ചെയ്യുന്നു …
നിനക്ക് വേറൊരു ഉടുപ്പ് മേടിച്ചു കൂടെടാ ?
എന്ന് ഗ്രാമീണ നിഷ്ക്കളങ്കത നിറഞ്ഞ ചോദ്യം കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ പറയും , സമയം കിട്ടണ്ടേ ? എന്ന് ..സത്യത്തില്‍ , കിട്ടുന്ന ശമ്പളം കൊണ്ട് എന്തെല്ലാം സര്‍ക്കസ് കളിച്ചാലാണ് ഒരു മാസം നീങ്ങിക്കിട്ടുക എന്ന് ദൈവത്തിനും എനിക്കുമേ അറിയൂ …
എന്തായാലും എം ജി റോഡിലൂടെ നീങ്ങി ജയലക്ഷ്മി സില്ക്സും തിയേറ്ററും കഴിഞ്ഞു കൊള്ളാവുന്ന കടയെന്നു തോന്നുന്ന ഒന്നില്‍ സുഹൃത്തിനോടൊപ്പം കേറി …കവറിനുള്ളില്‍ രണ്ടു ഗാന്ധിയപ്പൂപ്പന്‍റെ ചിരിക്കുന്ന ചിത്രവും വിശ്വസിച്ചുകൊണ്ടാണ് ഇറങ്ങിത്തിരിച്ചത് …ചെന്നയുടനെ അയാള്‍ ചോദിച്ചു , ഏതാ സൈസ് ??
ഞാന്‍ പറഞ്ഞു മുപ്പതിരണ്ടായിരിക്കും ….ഒന്ന് ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു അല്ല, സാറിന്‍റെത് മുപ്പത്തിനാലാ ..എനിക്കുറപ്പാ …..
ഞാന്‍ ഓര്‍ത്തു , ചിലപ്പോള്‍ ആയിരിക്കാം കുറെ കാലം ആയിരിക്കുന്നു ഡ്രസ്സ്‌ മേടിച്ചിട്ട് …
ഒട്ടും മടികൂടതേ അയാള്‍ ടേപ്പ് നീട്ടി , സമയം കുറച്ചു കഴിഞ്ഞിട്ടും അളന്നു കഴിഞ്ഞില്ല്യ …തിരക്കിട്ട് ഫോണ്‍ ചെയ്തു കൊണ്ടിരുന്ന സുഹൃത്തിനെ ഒരു നീരസത്തോടെ ഞാന്‍ നോക്കി ..
പിന്നെ നിമിഷ വേഗത്തിലാണ് എല്ലാം സംഭവിച്ചത് …അവന്‍ ഓടിയടുത് അയാളുടെ ടേപ്പ് തട്ടിത്തെറുപ്പിച്ചു അടിക്കാനായി കയ്യോങ്ങി ..അപ്പോഴേക്കും ഒന്ന് രണ്ടു സ്റ്റാഫ്‌ ഓടിയടുത്തു ക്ഷമ പറഞ്ഞു ..
..എനിക്കൊന്നും മനസിലായില്ല്യ … സുഹൃത്ത് അവരോടു ചോദിച്ചു ,..
ഇവനെ ഇനിയും മാറ്റിയില്ല്യെ ?
ഒരു പ്രാരബ്ധക്കരനാ സാറേ , ഇത്തവണത്തെക്കുകൂടി ക്ഷമിക്കൂ …
അവിടുന്ന് തിരിച്ചു പോകുമ്പോള്‍ ആണ് , സുഹൃത്തിന്‍റെവായില്‍ നിന്ന് ജീവിതത്തില്‍ ഞാന്‍ ആദ്യമായ് ആ പദങ്ങള്‍ കേള്‍ക്കുന്നത് ..
Homosexuality ..(lesbian .. gay), bisexuality, and transsexualism … ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ ഇതൊന്നും കേട്ടിട്ടില്ല്യ ..എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം പുതിയ പദങ്ങളാണ് …ഏതോ ഡിഗ്രികള്‍ പോലെ തോന്നിപ്പിക്കുന്ന ഒന്നു…വളരെ വിശാലമായി അവന്‍ എനിക്ക് ഈ പദങ്ങളെ പരിചയപ്പെടുത്തി ….
അത് കേട്ട് ഞാന്‍ പിറ് പിരുത്തുകൊണ്ടെയിരുന്നു ….
“ഇല്ല്യ എനിക്കിതൊന്നും അറിയില്ല്യ ..ലോകം എന്തൊരു വിചിത്രമാണ് ..പിന്നെയും പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരുന്നു “
Leave it dude ..World is like this too..നീ ഇനിയെന്തെല്ലാം കാണാനും പടിക്കാനുമിരിക്കുന്നു ..
എന്തായാലും അതിനു ശേഷം എല്ലാ അപരിചതരോടും , കുറച്ചൊരു ദൂര്രം വിട്ടു നില്ക്കാന്‍ ഞാന്‍ പോലും അറിയാതെ അബോധ മനസ്സ് ശ്രദ്ധികാറുണ്ട്..
അങ്ങനെ വര്‍ഷം ഒന്നര കഴിഞ്ഞിരിക്കുന്നു …അങ്ങനെ ഇരിക്കുമ്പോള്‍ ആണ് പുതിയ ചില കോലാഹലങ്ങള്‍ കേള്‍ക്കുന്നത് …
കഴിഞ്ഞ ദിവസം ചിലി എന്ന ചെറുകിട രാഷ്ട്രം സ്വവര്‍ഗവിവാഹം നിയമവിധേയമായി അങ്ങീകരിച്ചിരിക്കുന്നു ….. ചിലി ഉള്‍പ്പെടെ ഈ നിമിഷം വരെ പതിനൊന്നു രാഷ്ട്രങ്ങള്‍ സ്സ്വവര്‍ഗാനുരാഗം നിയമ വിശേയമാക്കിയിരികുന്നു …Argentina, Belgium, Canada, Iceland, the Netherlands, Norway, Portugal, Spain, South Africa,Sweden പിന്നെ ഇപ്പോ chily
സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വന്തമായി ലോഗോയും , ലോകമാകെ പരന്നു കിടക്കുന്ന ആള്‍ക്കാരും ഉണ്ട് ..അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി LGBT rights തന്നെയുണ്ട്
(lesbian and gay) bisexuality, and transsexualism ->(“LGBT”)
സാംസ്കാരിക പൈതൃകത്തിനു പേര് കേട്ട ഭാരതത്തില്‍ , ഇതിനെപ്പറ്റി കൂലംകുഷമായ ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട് …നിര്‍ഭാഗ്യവശാല്‍ ആഗോലവല്‍ക്കരണത്തിന്‍റെ നല്ല എല്ലാ വശങ്ങളും അവിടെ വക്കുകയാണെങ്കില്‍ , ഇങ്ങനെ കുറച്ചുകൂടെ അതിനു പുറകില്‍ ഉണ്ട്…നല്ലതോ ചീത്തയോ എന്നൊന്നും ആരും ആലോചിക്കാറില്ല്യ…അവര്‍ക്കാകാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടാ എന്ന് വിവരമുള്ള പിള്ളേര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു ..ചിലരുടെ അഭിപ്രായത്തില്‍ അവര്‍ വിവരം കേട്ട പിളെരാ .. സംസ്ക്കാരം എന്താണെന്ന് അറിയാത്തവര്‍ …
എന്തായാലും സുപ്രധാനമായ ഒരു വിധി കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നു …. ” പ്രായപൂര്‍ത്തിയായവര്‍ക്ക് അവരുടെ സമ്മതപ്രകാരം സ്വവര്‍ഗരതി ആകാം അതില്‍ തെറ്റില്ല്യ ..പണ്ട് ബ്രിട്ടിഷുകാര്‍ നല്ലതിനാണോ ചീത്തക്കാണോ എന്നറിയില്ല്യ , IPC 377 വകുപ്പ് എന്നൊന്ന് ഉണ്ടാക്കി , ഇതുപോലുള്ള എല്ലാ ബന്ധങ്ങളും നിയമത്തിനു എതിരാണ് എന്ന് എഴുതിചേര്‍ത്തു …പുതു തലമുറ അത് പൊളിച്ചെഴുതാന്‍ തയ്യാറെടുക്കുകയാണ് ..ഈ കാലത്ത് അത് നില നില്‍ക്കില്ല്യ എന്ന് കോടതി വിധിച്ചിരിക്കുന്നു, ..IPC 377 വകുപ്പ് നിലനില്‍ക്കാത്തതിനാല്‍ ഭാരതമൊട്ടാകെ അത് ബാധകമാണ് …അതായതു ഇവിടെയും അതൊക്കെ നിയമാനുസൃതമാണ് ….
നമ്മുടെ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം അസാദ് , പുരുഷ സ്വവര്‍ഗാനുരാഗത്തെ രോഗം എന്നാണു വിശേഷിപ്പിച്ചത്‌ …പറഞ്ഞു നാവേടുക്കുന്നതിനു മുന്‍പേ . സ്വവര്‍ഗാനുരാഗികളുടെ സ്വന്തം ആളായ ബോളിവുഡ് നടി സെലീന ജെയ്‌റ്റ്‌ലി പറഞ്ഞു , “മാഷേ ഇരുപതു വര്‍ഷം മുന്‍പ് തന്നെ ലോകാരോഗ്യ സങ്കടന പോലും പറഞ്ഞിട്ടുണ്ട് അതൊരു രോഗമല്ലന്നു …ഇനിയിപ്പോള്‍ ഇന്ത്യ സ്വര്‍ഗത്തിന് താഴെ ഒന്നും അല്ലല്ലോ വരുന്നതെന്ന് “
ഷഹാന ഗോസ്വാമി അപ്പോഴേക്കും അടുത്ത വെടി പൊട്ടിച്ചു , ” പ്രായവും പക്വതയും നോക്കാതെ എല്ലാ സ്ത്രീകളെയും നിങ്ങള്‍ക്ക് ഉപയോഗിക്കാമെങ്കില്‍ ഇതു മാത്രം എങ്ങനെ രോഗമാകും എന്ന് …”
ഇവിടൊക്കെ അത് ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അവിടവിടെ ഉണ്ട് …
ശ്രീനീവാസ് രാമചന്ദ്ര സിറാസ് എന്നാ മനുഷ്യനെ നിങ്ങള്‍ മറക്കാനിടയില്ല്യ സ്വവര്‍ഗരതി ആരോപണത്തില്‍ അകപ്പെടുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത അലിഗഡ് സര്‍വ്വകലാശാലാ അധ്യാപകന്‍ …
വത്തിക്കാനിലെ ചില വൈദികര്‍ , അമ്പത്തിയേഴുകാരനായ ഫ്രാന്‍സ് പാര്‍ലമെന്ററി റിലേഷന്‍സ്‌ മന്ത്രി റോജര്‍ കരോട്‌ചി എനിവരെല്ലാം പരസ്യമായി രംഗത്ത് വന്നവരാണ് , പിന്നെ പടത്തിലെ യുവ കൊമാളനെ നിങ്ങള്‍ മറക്കാന്‍ ഇടയില്ല്യ …
ഇക്കഴിഞ്ഞ ഒരു ദിവസം അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ എഴുനൂറോളം സ്വവര്‍ഗാനുരാഗികള്‍ സമൂഹമധ്യത്തില്‍ വിവാഹിതരായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു …
സ്വവര്‍ഗാനുരാഗം സിനിമകള്‍ക്ക്‌ എന്നും തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയം ആയിരുന്നു … ശബാന അസ്മിയും നന്ദിതാ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫയര്‍ ( 1988 ) , ബേര്‍ഡ് കേജ് (1996), ഫിലഡല്‍ഫിയ (1993) എന്നിവയൊക്കെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്ത പടങ്ങളാണ്
..നമ്മുടെ മലയാളത്തില്‍ സഞ്ചാരം എന്നൊരു ഐറ്റം ഇറങ്ങിയിരുന്നു …ഉള്ളത് പറയാമല്ലോ ( ഞാന്‍ പൊതുവേ സത്യം മാത്രമേ പറയാറുള്ളൂ ) അതൊരു കിടു പടം ആയിരുന്നു …വ്യത്യസ്തമായ തലത്തില്‍ കഥ പറഞ്ഞ അതിലെ സംവിധായകന് ഒരു നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു …വളരെ കഷ്ട്ടപ്പെട്ടാ ഞാന്‍ ആ പടം കണ്ടത് , വീട്ടില്‍ കണ്ടാല്‍ പിന്നെ നാട്ടില്‍ പോലും കേറ്റില്ല്യ …
മാനുഷിക മനസിന്‍റെ വളരെ ചെറിയ വഴി പിഴക്കലുകളെയും , നമ്മള്‍ ഇനിയും കാണാത്ത മനസിന്‍റെ മാനറിസങ്ങളെയുമൊക്കെ ആ പടത്തില്‍ നന്നായി കാണിച്ചിട്ടുണ്ട് …വളരെ നന്നായി എടുക്കപ്പെട ഒരു സിനിമ ആണത് …പാട്ടുകള്‍ പറയേണ്ട കാര്യമില്ല്യ , ആ പടം ശ്രദ്ധിക്കാന്‍ തന്നെ കാരണം അതിലെ പാട്ടുകളാണ് …
ഇനി നമുക്കൊന്ന് ആലോചിക്കാം , സത്യത്തില്‍ സ്വവര്‍ഗാനുരാഗം ഒരു പാപമാണോ …അതില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാം രോഗികള്‍ ആണോ .. ചികിത്സക്ക് വിധേയമാക്കണോ,
ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാനുള്ള ക്ഷമ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തുടര്‍ന്നെഴുതട്ടെ ….വ്യക്തിപരമായി എനിക്കതിനോട് തീരെ യോജിപ്പില്ല്യ ..കാരണം ഞാന്‍ അതെപ്പറ്റി അറിയുന്നത് തന്നെ ഈയടുത്താണ് …പക്ഷെ ഒന്നുണ്ട് നമുക്കൊരു കാര്യത്തെപ്പറ്റി അറിയില്ല്യ എന്നതുകൊണ്ട്‌ മാത്രം ബാക്കിയെല്ലാം തെറ്റാകുന്നില്ല്യ ….
സ്നേഹം അന്ധമാണ്‌ എന്നത് ശരിക്കും കുറിക്കു കൊള്ളുന്നത്‌ ഇത്തരം സാഹചര്യങ്ങളിലാണ് ..ആര്‍ക്ക് ആരോട് എപ്പഴാണ് സ്നേഹം തോന്നുന്നത് എന്നൊന്നും പറയാന്‍ പറ്റില്ല്യ , വേറെ ഒരു പ്രധാനപ്പെട്ട കാര്യം കൂടെ ഉണ്ട് സ്വവര്‍ഗാനുരാഗത്തെ ലൈംഗികതയുമായി കൂട്ടിക്കുഴക്കാന്‍ ശ്രമിക്കുംമ്പോഴാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത് … വിവാഹം എന്നത് കേവലം ശാരീരിക ബന്ധങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലല്ലോ …അത് അതിനെക്കാളും എത്രയോ ഉയരത്തിലാണ് …പരസ്പര വിശ്വാസവും , സംരക്ഷണയും അധിസ്ഥിതമായ ഒരു വാഗ്ദ്ധനമാണ് വിവാഹം എന്നാണു അറിവുള്ളവര്‍ പറഞ്ഞിരിക്കുന്നത് … കെട്ടാത്തത് കൊണ്ട് കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല ……അങ്ങനെ നോക്കുമ്പോള്‍ സ്വവര്‍ഗവിവാഹം തെറ്റുണ്ടോ ..
സ്നേഹിക്കുന്നത് ഒരു കുറ്റമല്ല …യാതൊരു വിധ മുന്‍ധാരണയും കൂടാതെ , ഒന്നും നോക്കാതെ പൊട്ടി മുളക്കുന്നതാണല്ലോ യഥാര്‍ത്ഥ പ്രേമം ..അങ്ങനെ പറയുകയാണെങ്കില്‍ അതൊരു രോഗമല്ല …ഇനിയിപ്പോള്‍ അതൊരു രോഗമാണെന്ന് തന്നെ വക്കുക .. അങ്ങനെയെങ്കില്‍ അത്തരം രോഗികളെ സമൂഹത്തില്‍ ഇങ്ങനെ അലയാന്‍ വിടാതെ അവരെ ഒരുമിച്ചു വിടാം …ബാക്കിയുള്ളവര്‍ക്കും അതായിരിക്കും നല്ലത് …
അടിച്ചമാര്‍ത്തപെടുന്ന ഒന്നും തന്നെ എല്ലാ കാലത്തും അടങ്ങിയിരിക്കില്ല്യ , അതുകൊണ്ട് രൂക്ഷമായി അവ പോട്ടിത്തെറിക്കുന്നതിനു സാഹചര്യം ഒരുക്കാതേ ഡല്‍ഹി വിധിയോടു ഒന്നും മിണ്ടാതെ യോജിക്കുകയെ നിവൃത്തിയുള്ളൂ …
ഇന്ത്യയിലെ ഒരു മതവും ഇത്തരമൊരു ഏര്‍പ്പാടിനെ ന്യായീ കരിക്കുന്നില്ല്യ ..അതങ്ങനെ ആകാനെ തരമുള്ളൂ ….വന്നു വന്നു കാലം വളരെ മോശമായിരിക്കുന്നു , ഇതിപ്പോ ബാച്ചിലേര്‍സ് ഒരുമിച്ചു താമസിച്ചാല്‍ സംശയത്തോടെ വീക്ഷിക്കുന്ന രോഗാതുരമായ ഒരു സമൂഹം ഇവിടെ വരരുതേയെന്ന് ആത്മാര്‍ഥമായി പ്രാര്‍ത്തിക്കുന്നു …യഥാര്‍ത്ഥ സുഹൃത്ത് ബന്ധം പോലും മനസിലാക്കാതെ തെറ്റിദ്ധരിക്കുന്ന ചില കണ്ണുകള്‍ നാളെ ഈ ലോകത്തെ നോക്കി മിഴിക്കാന്‍ തുടങ്ങിയാല്‍ , ദൈവമേ !! കൃഷ്ണ ഇതാണോ അങ്ങ് പറഞ്ഞ കലികാലം !!!
വാല്‍ക്കഷണം : ഓസ്ട്രല്യന്‍ മന്ത്രി പെന്നി വോങ്ങിനും ജീവിത പങ്കാളി സോഫി ആലോച്ചെക്കും കൂടി കുട്ടി ജനിക്കാന്‍ പോകുന്നു !!!!!
നെറ്റി ചുളിക്കണ്ട …. കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ്( IVF ) സോഫി ഗര്‍ഭിണിയായത് .
…നേരെ ചൊവ്വേയുള്ള വഴി കിടക്കുമ്പോള്‍ ഇങ്ങനെ വളഞ്ഞു പിടിക്കെണ്ടിയിരുന്നോ എന്നാണെന്‍റെ സംശയം …..
എന്തൊക്കെയായാലും ഒന്ന് മാത്രം , മാനുഷിക മൂല്യങ്ങളും സംസ്കാരവും മുറുകെപ്പിടിച്ചുള്ള എന്ത് വേണമെങ്കിലും വന്നോട്ടെ …
ചിലപ്പോ വിവരമില്ലാത്ത അപക്വമായ മനസുള്ളതോണ്ടായിരിക്കാം എനിക്കിത് പെട്ടെന്ന് ദഹിക്കുന്നില്ല്യ …
വല്ല വിവരക്കേടും പറഞ്ഞുപോയെങ്കില്‍ അറിയാല്ലോ ..അടിസ്ഥാനപരമായി പക്വത ഇല്ലാത്തതുകൊണ്ടാണ് !!!!
എല്ലാവര്‍ക്കുമായി , നേരത്തെ സൂചിപ്പിച്ച സന്‍ജ്ജാരത്തിലെ ഒരു ഗാനമിതാ…വീണ്ടും കാണുന്നവരെ വിട ….



കടപ്പാട് : എഴുതിയ അജ്ഞാതനായ കൂട്ടുകാരനോട് 

2 comments:

testing only