Wednesday, October 30, 2013

കമ്പിക്കഥ

                           
                                             കുറച്ചു ദിവസം ആയി നിങ്ങളെ എല്ലാം ധ്രിടംഗപുളകിതര്‍ ആക്കാന്‍ ഒരു കമ്പി കഥ എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് . കമ്പി കഥ എന്നു കേട്ട് ആരും മുഖം ചുളിക്കുകയോന്നും വേണ്ട . നിങ്ങള്‍ വിചാരിക്കുന്ന തരത്തിലുള്ള മറ്റേ കമ്പി ഇതില്‍ ഇല്ല . ഇത് വേറെ കമ്പി , ഒരു തരം കമ്പിയില്ലാ കമ്പി .

                                                           ജൂനിയര്‍ ചാക്കോച്ചന്‍ ആയ എന്‍റെ കഥകളും മറ്റും നിങ്ങള്‍ക്കൊക്കെ അറിയാമെന്നു തന്നെ വിചാരിക്കുന്നു . എന്നാല്‍ ഈ കഥ ജൂനിയര്‍ ചാക്കോച്ചനായ എന്‍റെ ജീവ ചരിത്രം അല്ല . എനിക്കു ഉത്തരവാദി ആയ പിതാശ്രീയുടെയും പിതാശ്രീക്കു ഉത്തരവാദി ആയ സീനിയര്‍ ചാക്കോച്ചന്‍റെയും ആണ് .

                                                          നമ്മുടെ സീനിയര്‍ ചാക്കോച്ചന്‍ പഴയ ബ്രിട്ടിഷ് പട്ടാളത്തില്‍ നിന്നും വോളിണ്ടറി റിട്ടയര്‍മെന്റും എടുത്ത് പത്തനംതിട്ടയിലെ കൃഷിയും കാര്യങ്ങളും ഒക്കെ നോക്കി വിശ്രമ ജീവിതം നയിക്കുന്ന കാലം . ഇളയമകനും പിന്നീടു എന്‍റെ പിതാമഹനും ആയി തീര്‍ന്ന മഹത് വ്യക്തിത്വത്തിന്‍റെ വിദ്യാഭാസ കാലം . ചെറുക്കനെ നാട്ടിലെ സകല പള്ളികൂടത്തില്‍ നിന്നും കയ്യിലിരിപ്പിന്‍റെ ഗുണം കൊണ്ട് പുറത്താക്കിയ സമയം .
" ഓ എന്നതാന്നെ ചെറുക്കന്‍ ഇവിടുത്തെ പന്ന പള്ളികൂടത്തില്‍ ഒക്കെ പഠിച്ചാല്‍ തലതിരിഞ്ഞു പോകും ,പോരാത്തതിനു അങ്ങു കോട്ടയത്താന്നെങ്കില്‍ നല്ല പഠിപ്പീരാ  , അവന്മാരൊക്കെ മുടിഞ്ഞ ഇംഗ്ലീഷും ആന്നേ". അങ്ങനെ ചെറുക്കനെ അങ്ങു ദൂരെ കോട്ടയത്തിനടുത്ത് വിദേശ മിഷനറിമാര്‍ നടത്തുന്ന ഒരു ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ത്ത് അവന്‍റെ വിദ്യ എന്ന അഭ്യാസം തുടരാന്‍ നമ്മുടെ പാവം സീനിയര്‍ ചാക്കോച്ചന്‍ തീരുമാനിച്ചു .
                                                               അങ്ങനെ പയ്യനെ സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ തന്നെ തുടങ്ങി ആദ്യ കല്ലുകടി . Father Joseph Meuinch (ജോസഫ്‌ മൂഞ്ച്) എന്ന അമേരിക്കന്‍ സായിപ്പ് ആണ് ഈ വിദ്യാഭാസ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകന്‍ . അങ്ങേരാണെങ്കിലോ മുടിഞ്ഞ ഇംഗ്ലീഷ് ( ഈ ഇംഗ്ലീഷ് പേടിച്ചിട്ടാണ് എന്‍റെ അപ്പൂപ്പന്‍ പട്ടാളം വിട്ടത് എന്നൊരു വാമൊഴി നാട്ടില്‍ പരക്കുന്ന സമയം ആണെന്ന് ഓര്‍ക്കണം ) . എന്തിരുന്നാലും കയ്യിലുണ്ടായിരുന്ന കുറച്ചു മുറി ഇംഗ്ലീഷ് വച്ച് അപ്പച്ചന്‍ ആ കടമ്പ കടന്നു .അങ്ങനെ സ്വപുത്രനെ അവിടെ ചേര്‍ത്ത് വിജയീശ്രീ ലാളിതനായി അപ്പച്ചന്‍ തിരികെ നാട്ടിലെത്തി ബാക്കിയുള്ള കൃഷികാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി .
 
                                                                എന്നാല്‍ കോട്ടയത്ത് കാര്യങ്ങള്‍ അതിവേഗം ആണ് മാറി മറിഞ്ഞു തുടങ്ങിയത് . ഈ ജൂനിയര്‍ ചാക്കോച്ചന്റെ അപ്പനല്ലേ മോശം ആക്കാന്‍ പാടില്ലല്ലോ . കണ്വന്റെ പര്‍ണശാല പോലെ പരിപാവനം ആയ ആ പള്ളികൂടം കുരുക്ഷേത്ര ഭൂമിക്കു തുല്യം ആയി എന്ന് വേണമെങ്കില്‍ വളരെ സിമ്പിള്‍ ആയി പറയാം .

                                                           അങ്ങനെ പയ്യനെകൊണ്ട് സോറി എന്‍റെ അപ്പനെ കൊണ്ട് നമ്മുടെ മൂഞ്ച് അച്ചന്‍ തോറ്റു തുന്നം പാടി എന്ന് പറഞ്ഞാല്‍ മതിയല്ലോ . അങ്ങു പത്തനംതിട്ടയില്‍ " എന്‍റെ കാര്യം ആരോ പറയുന്നല്ലോ " എന്നും പറഞ്ഞു നമ്മുടെ സീനിയര്‍ ചാക്കോച്ചന്‍ തുമ്മി തുമ്മി മടുത്തു . പാവം അറിഞ്ഞില്ലല്ലോ അങ്ങു കോട്ടയത്ത് മകന്‍റെ തന്തക്കു സ്കൂളുകാരും നാട്ടുകാരും വിളിക്കുന്നതാണെന്ന് .

                                                              അപ്പനെ ഒന്ന് ശരിയാക്കി എടുക്കാന്‍ മൂഞ്ച് അച്ചന്‍ ശരിക്കും അധ്വാനിച്ചു അവസാനം ആയുധം വച്ചു കീഴടങ്ങി . അങ്ങനെ ഇടക്കിടക്ക് നടത്താറുള്ള പരീക്ഷകളില്‍ ഏതോ ഒന്നിന്‍റെ ഫലം വന്നപ്പോള്‍ സ്കൂള്‍ മാനേജ്മെന്റ് അപ്പനു വേണ്ടി നടത്തി വരുന്ന സേവനം മതിയാക്കാന്‍ തീരുമാനിച്ചു . അവര്‍ എത്രയും പെട്ടന്ന് സീനിയര്‍ ചാക്കോച്ചനെ വരുത്താന്‍ തീരുമാനിച്ചു ചാക്കോച്ചനു ഒരു കമ്പി അയച്ചു . " son failed come immediately - Father Meuinch" . ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്ത  അപ്പച്ചനു പോസ്റ്മാന്‍ കത്ത് വായിച്ചു കൊടുത്തു " സണ്‍ ഫെയില്‍ഡ്‌  കം ഇമ്മിഡിയറ്റ്ലി ഫാദര്‍ മൂഞ്ച് " .  അപ്പൂപ്പന്‍ ഇത് കേട്ട ഉടനെ മറുപടി പറഞ്ഞു " അവന്‍ തോറ്റാല്‍ അവന്‍ മൂഞ്ചണം  ഞാന്‍ എന്തിനാ മൂഞ്ചുന്നത് ഈ കമ്പി അടിച്ച ആ കത്തനാരാ ആദ്യം മൂഞ്ചെണ്ടത് "

                                                          !!!!ശുഭം !!!!!
NB: മൂഞ്ചുക എന്ന ഗ്രാമീണ ഭാഷയുടെ അര്‍ത്ഥം അറിയാത്തവര്‍ സര്‍വശ്രീ      പി സി ജോര്‍ജ്ജ്  മുന്‍ഷിയോട് ചോദിച്ചു മനസിലാക്കേണ്ടത് ആണ് .


17 comments:

  1. പേര് കണ്ടപ്പോ ഒന്നു ഞെട്ടി, പണി എനിക്കിട്ടാണോ എന്നു പേടിച്ചു...

    നന്നായി എഴുതി...
    ആശംസകള്‍

    ReplyDelete
    Replies
    1. നിനക്കുള്ള പണി വരുന്നുണ്ട് ഇപ്പോഴല്ല നാളെ .....

      Delete
  2. അപ്പന്‍ എങ്ങനെയാണു കണ്ണ്വാശ്രമം കുരുക്ഷേത്രം ആക്കിയത് എന്ന് കൂടി വര്‍ണ്ണിക്കാമായിരുന്നു..

    ReplyDelete
  3. ഇതൊരു വല്ലാത്ത മൊഞ്ചുള്ള 'മൂഞ്ച് ' തന്നെ... ചിരിപ്പിച്ചു..രസിപ്പിച്ചു..

    ReplyDelete
    Replies
    1. നന്ദി
      നിങ്ങളൊക്കെ വായിക്കുകാ എന്ന് പറയുന്നത് തന്നെ വലിയ സന്തോഷവും പ്രചോദനവും ആണ്

      Delete
  4. " സണ്‍ ഫെയില്‍ഡ്‌ കം ഇമ്മിഡിയറ്റ്ലി ഫാദര്‍ മൂഞ്ച് " . ഈ വരികൾ പ്രത്യേകമായും കഥ മൊത്തത്തിലും ഇഷ്ടപ്പെട്ടു .

    ReplyDelete
    Replies
    1. നന്ദി ചേട്ടാ ഇവിടെ വന്നതിനും അഭിപ്രായം പങ്കു വച്ചതിനും

      Delete
  5. വളരെ നന്നായിരിക്കുന്നു ആശംസകള്‍.

    ReplyDelete
  6. നന്ദി ചേട്ടാ ഇവിടെ വന്നതിനും അഭിപ്രായം പങ്കു വച്ചതിനും

    ReplyDelete
  7. അങ്ങനെ വായിച്ച നമ്മളും ........ കഥ കൊള്ളാം ട്ടോ ചാക്കൊച്ചാ

    ReplyDelete
    Replies
    1. ആദ്യമായി ഇവിടെ വന്നതിനും കമന്റ് ഇട്ടതിനും നന്ദി അറിയിച്ചു കൊള്ളുന്നു

      Delete
  8. കഥ തമാശു ആയി മുന്നേ കേട്ടിരിക്കണ്..
    എങ്കിലും രസം ആയി എഴുതീട്ടോ..

    ചെക്കനെ അവിടെ ചേർത്ത സമയത്തെ
    കത്തനാർ മാറിപ്പോയത് കൊണ്ട് ഈ ഫാദർ
    മൂഞ്ചിനെ വല്യപ്പന് പരിചയം ഇല്ലാതെ
    പോയിരുന്നു എന്ന് ആയാൽ

    Son failed.
    Fr.Mounch എന്നു കമ്പി കിട്ടിയപ്പോൾ..

    why should I mounch? Let that kathanaar mounch..
    എന്ന് വല്യപ്പന് കുറേക്കൂടി ഉറക്കെ
    ചിന്തിക്കാമായിരുന്നു
    അല്ലെ??!!

    ആശംസകൾ.....

    ReplyDelete
    Replies
    1. ഈ കഥ എന്റെ വല്യപ്പന്‍ പറഞ്ഞു കേട്ട ഒരു ഓര്‍മയില്‍ നിന്നും എഴുതിയതാണ് കഥാ സന്ദര്‍ഭവും ആളുകളും വേറെ ആരുന്നു
      വിരുന്നു വന്നതിനും ആസ്വതിച്ചതും നന്ദി

      Delete
  9. അപ്പോഴാണ്‌ ഫാദർ ശരിക്കും മൂഞ്ചിയത് ...
    ഗൊള്ളാം ഗലക്കി ചാക്കോച്ചാ ...

    ReplyDelete
  10. ഹഹഹ..ലാത് കലക്കി !

    കൊള്ളാട്ടോ ചാകോച്ചാ
    അസ്രൂസാശംസകള്‍

    ReplyDelete
  11. ഹും :) കത്തനാരും കൊള്ളാം .....

    ReplyDelete

testing only