Saturday, March 2, 2013

ആത്മഹര്‍ഷത്തോടെ നിങ്ങളുടെ സ്വന്തം ചാക്കോച്ചന്‍

ഡല്‍ഹി ബലാത്സംഗത്തിന്റെ അലകള്‍ അടങ്ങുന്നതിനു മുന്‍പുതന്നെ വീണ്ടും ഒരു ബലാത്സംഗ വാര്‍ത്തകൂടി . ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട് ഇര വെറും ഏഴു വയസ്സ് മാത്രമുള്ള ഒരു കുട്ടിയാണ് . വടക്കന്‍ ഡല്‍ഹിയിലെ മംഗല്‍പൂരി മുനിസിപ്പല്‍ സ്കൂളില്‍ ആണ് സംഭവം നടന്നത് .
                                               നല്ല രോമാഞ്ചം കൊള്ളിക്കുന്ന വാര്‍ത്ത അല്ലെ ?
കേള്‍ക്കുമ്പോള്‍ തന്നെ ഓരോ രോമകൂപവും എഴുനേറ്റു നിന്ന് പ്രതിഷേധിക്കാന്‍ തുടിക്കുന്നു . നാലു ബസ്സ്‌ തകര്‍ത്തോ പോലീസ് ബാരിക്കേഡ് ചാടിക്കടന്നോ എന്റെ പ്രധിഷേധം അറിയിക്കാന്‍ മനസ് കിടന്നു വെമ്പല്‍ കൊള്ളുന്നു . ജനജീവിതം സ്തംബിപ്പിക്കണം , പ്രതിഷേധത്തിന്റെ മാറ്റൊലി അങ്ങ് പാര്‍ലമെന്റ് മന്ദിരം വരെ എത്തണം . നാലു ആളുകള്‍ കൂടുന്നു ,പോലീസ് ലാത്തിച്ചാര്ജ് , അടി, കണ്ണീര്‍ വാതകം (അതാകുമ്പോള്‍ മുതലകണ്ണീര്‍ ഒഴുക്കാന്‍ സഹായിക്കും),ജലപീരങ്കി (സോപ്പും തോര്‍ത്തും കരുതുകയാണെങ്കില്‍ ഒന്ന് കുളിച്ചു കയറുകയും ചെയ്യാം). ഓരോ പ്രതിഷേധങ്ങളും ഇവിടെ വെറും ആഘോഷങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ് . അല്ലാതെ എന്ത് ഗുണമാണ് ഈ പ്രതിഷേധങ്ങള്‍ കൊണ്ട് ഇവിടെ ഉണ്ടായത് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ നടപടി എടുത്തതു കൊണ്ടാണല്ലോ പിന്നെയും ഇത്തരം മൃഗവാഴ്ച്ചകള്‍ (മൃഗവാഴ്ച എന്നും പറയാന്‍ പാടില്ല മൃഗങ്ങള്‍ പീഡനത്തിനു കേസ് കൊടുക്കും)ഇവിടെ വീണ്ടും വീണ്ടും മനസാക്ഷിയെ വേദനിപ്പിച്ച് നടന്നു കൊണ്ടിരിക്കുന്നത് .
                                    പാപബോധം അല്ല മനുഷ്യനെ കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് .കിട്ടാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചുള്ള ഭയം ആണ് .നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഇപ്പോള്‍ പൊതുവെ ജനങ്ങള്‍ക്ക് നീതി നിയമ വ്യവസ്ഥകളോട് പഴയ രീതിയിലുള്ള ഒരു പേടിയോ ബഹുമാനമോ ഇല്ല എന്നത് വസ്ത്രം ഉടുക്കാത്ത സത്യമാണ് .അത് തന്നെ ആണ് കുറ്റകൃത്യങ്ങള്‍ കൂടാനുള്ള കാരണവും .                 മാറ്റങ്ങള്‍ കാലോചിതങ്ങള്‍ ആണ് പക്ഷെ എന്ത് കൊണ്ടാണ് നമ്മുടെ നിയമ വ്യവസ്ഥിതിയില്‍ കാലോചിതമായ പരിഷ്കരങ്ങളും മാറ്റവും ഉണ്ടാകാത്തത്‌  നമ്മുടെ ശിക്ഷകള്‍ കഠിനം ആക്കണം ,നീതി നടപ്പാക്കുന്നത് പെട്ടന്ന് തന്നെ ആകണം ,നീതി വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യം ആണ് 

                       ഇത്തരത്തില്‍ നിയമ ഭേദഗതി വരുത്തുവാന്‍ ഉതകുന്ന രീതിയിലുള്ള  പ്രതിഷേധങ്ങള്‍ ആണ്  ഇനി നമ്മള്‍ നടത്തേണ്ടത് അല്ലാതെ വെറും പ്രഹസനങ്ങള്‍ ആയിത്തീരാന്‍ ഇടയുള്ള വേലിചാട്ടവും പൊതുമുതല്‍ നശീകരണവും അല്ല . ചുമ്മാതെ കരഞ്ഞുകൊണ്ട്‌ കുളിക്കാം എന്നല്ലാതെ ഇത്തരം പ്രതിഷേധം കൊണ്ട് യാതൊരു ഗുണവും ഇല്ല .  
                                    "  അങ്ങനെ ഈ സംഭവം കേട്ടപ്പോള്‍ എനിക്കുണ്ടായ ചോരത്തിളപ്പിനും  പ്രതിഷേധത്തിനും ഒരു പരിധി വരെ ആശ്വാസം കിട്ടി ,എന്റെ പ്രതിഷേധം അറിയിക്കാന്‍ ഒരു ബ്ലോഗ്‌ അങ്ങ് പോസ്റിയില്ലേ . എല്ലാം ആയി . ഇനി നാളെ മുതല്‍ നമ്മുടെ നിയമ സംഹിത തിരുത്തിയെഴുതാന്‍ അവര്‍ തുടങ്ങിക്കൊള്ളും "
                       അങ്ങനെ ഇന്ത്യാ ചരിത്രത്തിലെ ഒരു നിര്‍ണായക തീരുമാനത്തിനു  കാരണക്കാരന്‍ എന്ന ആത്മഹര്‍ഷത്തോടെ നിങ്ങളുടെ സ്വന്തം ചാക്കോച്ചന്‍ . 



2 comments:

  1. ഇന്നലെ ഇവിടെ സൂപ്പർ മാർക്കറ്റിന്റെ മുമ്പിൽ ഓഫീസിൽ പോകാൻ നിൽക്കുമ്പോൾ ഒരു മലയാളി ചേട്ടൻ പറഞ്ഞു ഇന്ന് ഒരു ഇൻട്രസ്റ്റുള്ള ന്യൂസൊന്നുമില്ല, ഞങ്ങൾ ചോദിച്ചു എന്താ എന്ന്? അയാൾ പറയാ ഇന്ന് ഒറ്റ ബലാത്സംഗ ക്കേസും കണ്ടില്ല, തമാശയാണെങ്കിൽ നാം അങ്ങനെ ആയിരിക്കുന്നു

    ReplyDelete
  2. ശരിയാണ് ചാക്കോച്ച ,ഇന്ന് ഇവിടെ ഓരോ പ്രതിഷേധങ്ങളും വെറും കാട്ടികൂട്ടല്‍ മാത്രം ആയി തീരുകയാണ്. അത് പോലെ തന്നെ നമ്മുടെ പ്രതിഷേധത്തിന്റെ സ്വരവും ഇങ്ങനെ ചില പ്രതികരങ്ങളില്‍ മാത്രം ഒതുങ്ങി പോകുന്നു .നിങ്ങളുടെ ഈ പ്രതികരണവും വെറും മുതലക്കണ്ണീര്‍ അല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    ReplyDelete

testing only