ചില കാര്‍ന്നോമ്മാരുടെ മക്കളെ എല്ലാം എന്‍ജിനീയര്‍ ആക്കാം എന്ന അതിബുദ്ധി മൂലം കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്ന ശതഗുണം മക്കളുടെ കൂട്ടത്തില്‍പെട്ട ഒരാളാണ് ഞാനും . എന്നില്‍ ഔഷധ ഗുണമില്ലേ എന്ന് നമ്മുടെ കാട്ടിലെ കരിംകുരങ്ങ് നിലവിളിച്ചതുപോലെ ഒരുപാട് തവണ വീട്ടിലെ ഹാളില്‍ കിടന്നു ഞാന്‍ അലറിവിളിച്ചിട്ടുണ്ട് എന്നില്‍ ഒരു എന്‍ജിനിയര്‍ ഇല്ല എന്ന് . പക്ഷെ എന്ത് ഫലം - നഹി ഗുണ . ലങ്കയിലേക്ക് സീതയെ അന്വേഷിച്ചു പോകാന്‍ ഹനുമാനെ ആരാണ്ടൊക്കെ കൂടി ഉപദേശിച്ചത് പോലെ , ചേട്ടനും ചേച്ചിയും എന്തിനു എട്ടാം ക്ലാസ് പാസ്സാവാത്ത അനിയന്‍ പോലും എന്നെ ഉപദേശിച്ചു . നീ എന്‍ജിനിയര്‍ ആകാന്‍ ജനിച്ചവന്‍ ആണ് ,നീ എന്‍ജിനീയര്‍ ആയില്ലങ്കില്‍ പിന്നെ ആരും എന്‍ജിനിയര്‍ ആയിട്ട് ഒരു കാര്യവും ഇല്ല
എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ അല്പം സുഖിച്ചോ എന്നൊരു സംശയം ഇപ്പോള്‍ ഇല്ലാതില്ല .
ഇത് തന്നെയാ പാവം ഹനുമാനും പറ്റിയത് . കൂടെ നിന്നവര്‍ പറഞ്ഞു പൊക്കി
പാവത്തിനെ കടലു ചാടിച്ചു അവസാനം എന്തായി മൂടിനും വാലിനും പിന്നെ പറയാന്‍ കൊളളാത്തിടത്തും ഒക്കെ തീയും പിടിപ്പിച്ച് തിരിച്ചു ചാടേണ്ടി വന്നു. എന്നാലെന്താ സീതയെ മോചിപ്പിചില്ലേ എന്നൊക്കെ നിങ്ങളു ചോദിക്കും പക്ഷെ ഹനുമാന്റെ വിഷമം ഹനുമാനറിയാം.
അങ്ങനെ കുടുംബക്കാരുടെ പ്രേരണയാല്‍ ഞാന്‍ എന്‍ജിനീയര്‍ ആകാന്‍ സമ്മതിച്ചു . അങ്ങനെ പന്ത്രണ്ടാം തരത്തില്‍ ചേരുന്നതിനു ഒപ്പം തന്നെ ഞങ്ങളുടെ അടുത്ത നഗരത്തിലെ വളരെ പ്രശസ്തമായ ഒരു പരിശീലന പ്രവേശന കളരിയില്‍ (entrance coching center) എനിക്കും അഡ്മിഷന്‍ ഒപ്പിച്ചെടുത്തു .
ചേരാന്‍ ചെന്ന ദിവസം തന്നെ ഞാന്‍ എന്നോട് ചോദിച്ചു " ദാസാ നമുക്കീ ബുദ്ധി എന്താ നേരത്തെ തോന്നഞ്ഞത്?"
കൂടെ വന്ന ചേട്ടന്‍ പറഞ്ഞു മതിയടാ വെള്ളം ഇറക്കിയത്.
ഞാന്‍ പിന്നെയും മനസ്സില്‍ ദൈവത്തിനോട് ചോദിച്ചു "ദൈവമേ നീ ലോകത്തില്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ സൃഷ്ടിച്ചത് എന്ജിനീയര്മാരക്കാനാണോ?"
പിന്നെ ഞാന്‍ ചേട്ടനെ നോക്കി പതുക്കെ പാടി "കണ്ഫ്യുഷന്‍ തീര്‍ക്കണമേ എന്റെ കണ്ഫ്യുഷന്‍ തീര്‍ക്കണമേ "
ചേട്ടന്‍ ആ പാട്ടിനു മറുപടി പറഞ്ഞത് എന്നെ സ്വല്പം കൊള്ളിച്ച് ആണോ എന്നൊരു സംശയം " നിനക്ക് എന്തിനു അഡ്മിഷന്‍ തന്നു എന്ന് അവര്‍ക്ക് ഇന്ന് മുതല്‍ കണ്ഫ്യുഷന്‍ തുടങ്ങും "
അങ്ങനെ ക്ലാസ് തുടങ്ങി മഹാ ബോറ് എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ . സാറന്മാര് ഏതു ഭാഷയിലാണ് ക്ലാസ് എടുക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കി വരുമ്പോഴേക്കും അവര്‍ രണ്ടു ചാപ്റ്റര്‍ കഴിഞ്ഞിട്ടുണ്ടാകും . ചന്ദ്രനിലേക്ക് വിട്ട റോക്കെറ്റ് അപ്പുറത്തെ ചന്ദ്രികയുടെ കുളിമുറിയില്‍ പോയി വീണ ISRO- ക്കാരന്റെഅവസ്ഥ ആയി എനിക്ക് . പിന്നെ ആകെ ഉള്ള ആശ്വാസം നല്ല കളക്ഷനും നല്ല സെലക്ഷനും പക്ഷെ ആ പ്രതീക്ഷയും 3ഞ്ചി.
ഒറ്റ പെണ്പിള്ളേര്‍ക്കുംextracaricularactivitiesഇല്‍ തീരെ താത്പര്യം ഇല്ല . ഇപ്പൊ പഠിച്ചു എന്‍ജിനീയര്‍ ആകും എന്നിട്ട് നാളെ അമേരിക്കയുടെ സാമ്പത്തിക മേഖല
പരിപോഷിപ്പിക്കാന്‍ പോകും എന്നാണ് എല്ലാ അവളുമാരുടെയും മുഖഭാവം .
അവളുമാരുടെ ഇടയില്‍ രക്ഷ ഇല്ല എന്ന് കണ്ടതുകൊണ്ടാണോ എന്തോ ഞാന്‍ അവന്മാരെയും ശ്രദ്ധിക്കാന്‍ തുടങ്ങി അവിടെയും
ഞാന്‍ പ്രതീക്ഷ നല്‍കുന്ന ഒരു മുഖവും കണ്ടില്ല . എല്ലാവരും സായിപ്പിന്റെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ ഇരിക്കുന്നവര്‍
വേണ്ടിയിരുന്നില്ല ,ചേരേണ്ടിയിരുന്നില്ല അപ്പന്റെ കാശ് ഗുദാ ഹവാ . അങ്ങേര്‍ക്ക് ഒരു ഗുണം ഉണ്ടാകാനും പോകുന്നില്ല
എനിക്കാണെങ്കില്‍ ഒരു ടൈം പാസ്സും ഇല്ല . അങ്ങനെ ഇരിക്കുമ്പോഴാണ് കൂട്ടത്തില്‍ വ്യത്യസ്ഥമായി പുസ്തകത്തില്‍ നോക്കുന്നതിനു ഇടക്ക്
ഒളികണ്ണിട്ട് പെണ്‍കുട്ടികളുടെ സെക്ഷനിലേക്ക് നോക്കുന്ന രണ്ടു പേരെ ഞാന്‍ കാണുന്നത്, ഞാന്‍ കണ്ടു എന്ന് അവരും
കണ്ടു . പണ്ടത്തെ കാര്ന്നോന്മാര് പറയുന്നതുപോലെ രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷം . Boyz Alwayz Boyzzzzzz.
ഒന്നാമന്‍ ജെസില്‍ രണ്ടാമന്‍ ഞങ്ങള്‍ എല്ലാവരും നൂറ് എന്നു വിളിക്കുന്ന നൂറുല്‍ അമീന്‍ കോയ തങ്ങള്‍. ഇതിലെല്ലാം രസം എന്താണെന്നു വച്ചാല്‍ ഈ രണ്ടെണ്ണവും തുടര്‍ന്നങ്ങോട്ട് കോളേജിലും എന്റെ കൂടെ ഉണ്ടായിരുന്നു എന്നതാണ് . ഈ ഒരു കൂട്ടുകെട്ട് എനിക്കു നേടിത്തന്ന ആശ്വാസം നിങ്ങളില്‍ പലര്‍ക്കും ഊഹിക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു .
ഇനി വീണ്ടും ക്ലാസിലേക്ക് - അധ്യാപകര്‍ തലേ ദിവസം പഠിപ്പിച്ചത് ചോദിച്ചു കൊണ്ടാരിക്കും ഒരു ദിവസത്തെ ക്ലാസ് തുടങ്ങുന്നത് എല്ലാം ഒറ്റ വാക്കില്‍ ഒതുങ്ങുന്ന ഉത്തരം ആണ് എന്നതാണ് ആശ്വാസം. അഥവാ ചോദ്യം കേട്ട് ഉത്തരം അറിയില്ലങ്കില്‍ നമുക്ക് ഓപ്ഷന്‍സ് ചോദിക്കാം എന്നതാണ് ഞങ്ങള്‍ മൂന്നുപേരെയും സംബന്ധിച്ച് മറ്റൊരു വലിയ ആശ്വാസം . ഓപ്ഷന്‍ കിട്ടിയാലും ഉത്തരം പറയാന്‍ കഴിയില്ല എന്നറിയാമെങ്കിലും ഞങ്ങള്‍ ഞങ്ങളോട് ചോദിക്കുന്ന ഏതു ചോദ്യത്തിനും ഓപ്ഷന്‍സ് ചോദിക്കുകയും ചെയ്യും . കറക്കികുത്തി എങ്കിലും ശരിയാക്കാം എന്ന ശുഭാപ്തി വിശ്വാസം ആണ് അതിനു പിന്നില്‍ . ഒരു കണക്കിന് നോക്കിയാല്‍ ഈ ഓപ്ഷന്‍ സൗകര്യം ഞങ്ങളെ മാത്രം
ഉദ്ധേശിച്ച് ഉള്ളത് ആയിരുന്നു . ചോദ്യം ചോദിക്കുന്നതിനു മുന്‍പ് ഉത്തരം പറയുന്നവര്‍ക്ക് എന്ത് ഓപ്ഷന്‍ .
ഇത്രയും പറഞ്ഞപ്പോഴാണ് സാറന്മാരെ പറ്റി പറഞ്ഞില്ലല്ലോ എന്നോര്‍ക്കുന്നത് . ഞങ്ങളെ ഫിസിക്സ് പഠിപ്പിക്കുന്ന കോശി സര്‍ അദ്ദേഹം ആണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകനും പ്രധാന അധ്യാപഹയനും . ഒരു പ്രതിഭയുടെ ഒന്നോ രണ്ടോ നട്ട് ലൂസായാല്‍ എങ്ങനെ ഇരിക്കും അതാണ് ഞങ്ങളുടെ കോശി സര്‍ . ഇദേഹത്തെ പോലെ വേറെ ഒരാളെ പിന്നെ കണ്ടത് ഞങ്ങളുടെ
കോളേജില്‍ ഓര്‍ഗാനിക് കെമിസ്ട്രി പഠിപ്പിച്ച ജോയി സര്‍ ആണ് . ഇവരുടെ രണ്ടുപേരുടെയും കുഴപ്പം എന്താണെന്നു വച്ചാല്‍
പഠിപ്പിക്കുന്ന കാര്യം ഒഴികെ വേറെ ഒരു കാര്യം പോലും ഓര്‍മയില്‍ നിക്കില്ല എന്നതാണ് കോശി സര്‍ കുറച്ചു വ്യത്യസ്തന്‍ ആണ്
ഓരോ കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെ തൊഴിലും പുള്ളിക്കാരന് കൃത്യം ആയിട്ട് അറിയാം അവിടെ പഠിക്കുന്ന കുട്ടികളെ
സാറ് അവരുടെ പേര് വിളിച്ച് അഭിസംബോധന ചെയ്ത് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല " ഡാ ഡോക്ടറുടെ മോനെ" അല്ലങ്കില്‍ "വക്കീലിന്റെ മോനെ " എന്നൊക്കെ വിളിച്ചാണ് സര്‍ ചോദ്യം ചോദിക്കുന്നത് . ഫീസു കൊടുക്കുന്ന തന്തമാരുടെ കീശയുടെ വലുപ്പം മാത്രമേ
സാറിന്റെ ഓര്‍മയില്‍ ഉള്ളു എന്നുചില അസൂയക്കാര്‍ പറയാറുണ്ട്.
അങ്ങനെ പ്രൌഡ ഗംഭീരമായി ക്ലാസ്സുകള്‍ മുന്നോട്ടു പോകുന്നു . ഒരു ശനിയാഴ്ച കോശി സാറിന്റെ ക്ലാസ് ഞങ്ങള്‍ പതിവുപോലെ ഇതിലൊന്നും തീരെ താത്പര്യം ഇല്ലാത്തതിനാല്‍ അല്ലങ്കില്‍ നമ്മള്‍ ഇത് എത്ര കണ്ടിരിക്കുന്നു എന്നതുകൊണ്ടോ structure of classmates എന്ന പ്രബന്ധത്തെ കുറിച്ച് വളരെ കാര്യമായി ചര്‍ച്ച നടത്തുന്നു. സാറിന്റെ കുറുക്കന്‍ കണ്ണ് സ്വല്പം ഉറക്കെ അഭിപ്രായം രേഖപ്പെടുത്തിയ നൂറിന്റെ നേരെ എത്തിയത് ഞങ്ങള്‍ മാത്രം അറിഞ്ഞില്ല . കഷ്ടകാലത്തിന് സാര്‍ അവന്റെ അച്ഛന്റെ ജോലി മറന്നു പോയി . കൃത്യമായിട്ട് ആളെ മനസിലാത്തത് കൊണ്ടാണോ എന്തോ നൂറിനെ നോക്കി ഉമ്മന്‍ചാണ്ടിയുടെ സ്റ്റൈലില്‍ സാറ് ചോദിച്ചു " Who who who who is your father?"
പാവം നൂറു ഊര്ജതന്ത്രത്തിലെ ഏതോ വലിയ ചോദ്യം ചോദിച്ചതാണെന്ന് വിചാരിച്ച് ഇപ്പൊ ഉത്തരം പറഞ്ഞേക്കാം എന്ന ഭാവത്തില്‍ സാറിനോട് പറഞ്ഞു
"Sir Options Please"
എന്തായാലും കോശി സാര്‍ ഇത് വരെ പിന്നെ ഒരു കുട്ടിയുടെയും അച്ഛന്റെയും തൊഴില്‍ മറന്നിട്ടില്ല പോരാത്തതിന് ഓപ്ഷന്‍ കൊടുക്കുക എന്ന പരിപാടി അന്ന് കൊണ്ട് നിര്‍ത്തുകയും ചെയ്തു
(തുടരും..................... )

Thakarthu machoooo....100 likes..
ReplyDeleteതാങ്ക്‍സ് അളിയാ നീ ഇത് നല്ല മനസോടു കൂടി എടുത്തതിനു .............
Deleteaa noor athre alle chodicholu samadanam :D
ReplyDeleteഇത് എഴുതിയത് ആരായാലും നൂറിനെ നന്നായി അറിയാവുന്ന ആളാണെന്ന് മനസിലായി ..........
Deleteപക്ഷെ യഥാര്‍ഥത്തില്‍ നൂറ് ഇങ്ങനെയൊന്നും അല്ല നല്ല കുറുക്കന്റെ ബുദ്ധിയുള്ള ആളാണ് .
njananu noor, ithvayichath wifintr koode, really enjoyed...
ReplyDeleteഡാ നീ ഇങ്ങനെ സ്വയം വിനയം ഒന്നും കാണിക്കണ്ട ഞാന്‍ മൊത്തം കഥയും എഴുതിയാല്‍ നീ പിന്നെ പെണ്ണുംപിള്ളയുടെ കൂടെയെന്നല്ല ആരുടേയും കൂടെ ഇരുന്നു കഥ വായിക്കില്ല
Deleteകൊള്ളാം വായിച്ചു ആശംസകള്‍
ReplyDeleteനന്ദിയുണ്ട് വമ്പന്‍ കൊമ്പാ ...............
Deleteഈ എളിയവന്റെ ബ്ലോഗില്‍ വിരുന്നു വന്നതിനും അഭിപ്രായം അറിയിച്ചതിനും
ഹി ഹി നന്നായിട്ടുണ്ട് .......
ReplyDeleteനന്ദിയുണ്ട് niDheEsH kRisHnaN @ ~അമൃതംഗമയ ...............
Deleteഈ എളിയവന്റെ ബ്ലോഗില്‍ വിരുന്നു വന്നതിനും അഭിപ്രായം അറിയിച്ചതിനും
Delete
kalakki
ReplyDeletethanks
Deletekollaaaaaaaaaaaaam
ReplyDeleteMacha kalakki................
ReplyDeletethanks pc
Deletenice
ReplyDeletethanks
Delete