ഒരു പാട് കാലത്തിനു ശേഷം ഞാന്‍ ഇന്ന് എന്റെ നഗരത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് .ഈ മഹാരാജ്യത്തിന്റെ ഏതെല്ലാം കോണുകളില്‍ ഞാന്‍ സഞ്ചരിച്ചിരിക്കുന്നു പക്ഷെ ഒരു പട്ടണവും എന്നെ ഇത് പോലെ തിരിച്ചു വിളിച്ചിട്ടില്ല , ഇതുപോലൊരു കാന്തിക വലയത്തില്‍ എന്നെ പിടിച്ചു നിര്ത്തിയിട്ടുമില്ല
ഏതോ ഒരു ഭ്രാന്തിയുടെ ശാപമോക്ഷമായി ഞാന്‍ പിറന്നു വീണത് ഈ നഗരത്തിലാണ് ,ഞാന്‍ അനാഥനായി ജനിച്ചു വീണത് ഈ അമ്മയുടെ മടിത്തട്ടിലാണ് . ഞാന്‍ പിച്ചവച്ചു നടന്നു തുടങ്ങിയതും ഈ അമ്മയുടെ മാറിലാണ് അതൊക്കെ തന്നെ ആവാം എന്നെ ഇവിടേയ്ക്ക് തന്നെ പിടിച്ചു വലിക്കുന്നത് .ഞാന്‍ കടന്നു പോയ നഗരങ്ങള്‍ എല്ലാം എന്ന പോലെ തന്നെ എന്റെ അമ്മയുടെ ഈശ്വരനും പണമാണ്, അതെന്താണെന്ന് എന്നെ പഠിപ്പിച്ചു തന്നതും ഈ അമ്മ തന്നെയാണ് .ഇവടെ ഒന്ന് എഴുന്നേറ്റ് നില്‍കാന്‍ വരെ പണം വേണം എന്തിനു ഉടുതുണി ഒന്ന് മുറുക്കി കുത്തി പട്ടിണി കിടക്കാന്‍ വരെ ഇവിടെ പണം വേണം
കറുത്ത കോട്ടും തിളങ്ങുന്ന പത്രാസുമുള്ള അന്ധകാരത്തിന്റെ മാലാഖമാര്‍ മുതല്‍ ഒരു നേരത്തെ ദാഹജലത്തിനു നിലവിളിക്കുന്ന അമ്പതു പൈസ വിലയില്ലാത്ത പുഴുക്കള്‍ക്കുവരെ ഇവിടെ വേണ്ടത് പണമാണ് . കൂട്ടികൊടുക്കുന്നവര്‍ക്കും കൂട്ടികൊടുക്കപ്പെടുന്നവര്‍ക്കും , നിയമ പാലകര്‍ക്കും നിയമ ഭേദകര്‍ക്കും വേണ്ടത് പണമാണ് എന്തിനു ഇന്ന് ജനിച്ചു വീഴുന്ന കുഞ്ഞിനുപോലും പിച്ചവച്ചു പഠിക്കാന്‍ വേണ്ടത് പണമാണ്
ഈ നഗരത്തില്‍ വച്ചാണ് ഞാന്‍ ആദ്യമായി പണത്തിനു വേണ്ടി പച്ചമാംസത്തിന്റെ ആഴം അളക്കുന്നത് ചോരയുടെ മണമുള്ള പച്ചനോട്ടുകള്‍ എനിക്കൊരു ലഹരിയായി തീര്‍ന്നത് ഈ നഗരത്തില്‍ വച്ചുതന്നെയാണ്
അതിനു പിന്നാലെ ഒരു ഭ്രാന്തനായി അലഞ്ഞതും ഈ നഗരത്തില്‍ തന്നെയാണ് .ചോരയുടെ വിലകൊണ്ട് ഒരു രാജാവിനെ പോലെ വാണതും ഈ മണ്ണില്‍ തന്നെയാണ്
ഒടുവില്‍ ഈ അമ്മ തന്നെ എന്നെ ഒരു തെരുവു നായയെ പോലെ ആട്ടിപ്പയിച്ചതും എല്ലാം ഇന്നലെ എന്ന പോലെ മനസ്സില്‍ മരവിച്ചു കിടക്കുന്നു .ഒടുവില്‍ ഏതെല്ലാം നഗരങ്ങള്‍ ഏതെല്ലാം പട്ടണങ്ങള്‍, പക്ഷെ ഒരു നഗരവും എന്നെ ഒരു അമ്മയെ പോലെ ആശ്വസിപ്പിച്ചിട്ടില്ല ,അമ്മയെ പോലെ ചേര്‍ത്ത് നിര്‍ത്തി സ്വാന്തനിപ്പിച്ചിട്ടില്ല .ഒടുവില്‍ തിരിച്ചറിവിന്റെ ഒരു വ്യാഴവട്ടം പൂര്‍ത്തിയാകുമ്പോള്‍ നഷ്ടങ്ങളും നഷ്ടബോധങ്ങളും മാത്രം ബാക്കിയാകുന്നു
ഒടുവില്‍ ഞാന്‍ തിരിച്ചെത്തി അമ്മയുടെ ഒരു തലോടലിനായി ,ഈ അരണ്ട തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ കായലിയെ തണുത്ത കാറ്റുമേറ്റ് ഇങ്ങനെ നടക്കുമ്പോല്‍ ആ തലോടല്‍ ഞാന്‍ അറിയുന്നു അമ്മയുടെ ആ കരുതല്‍ ഞാന്‍ അനുഭവിക്കുന്നു ,
ഇനിയെനിക്കൊന്നു ഉറങ്ങണം എല്ലാ വേദനകളും മറന്നു . എല്ലാ പാപഭാരവും കഴുകി കളഞ്ഞ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അമ്മയുടെ മാറില്‍ തലവച്ചു കിടന്നുറങ്ങണം ...........
flash news : മുന്‍ ഗുണ്ട നേതാവ് നഗരത്തില്‍ കൊല്ലപെട്ട നിലയില്‍ .കൊലപാതക കാരണം വ്യക്തമല്ല ..........................