Saturday, December 29, 2012

Maranameththunna nerath..........

മരണം എത്തുന്ന നേരത്ത് നീ എന്‍റെ അരുകില്‍ നീ ഇത്തിരി നേരം ഇരിക്കണേ,,,,,,,,,,,,,,എന്‍റെ പ്രണയിനിയോടോ അതോ എന്നോടോ അതാരോടു പറയും,പക്ഷെ ഹൃദയം വിങ്ങുന്ന വാക്കുകള്‍ അത് കവിതയായ് എന്‍റെ മനസ്സിനെ മുറിക്കുമ്പോള് ‍അസ്വസ്ഥ ഹൃദയനായ്‌ ഞാന്‍ വീണ്ടും വീണ്ടും  കേള്‍ക്കുന്നു...........

ഇതിന്റെ രചയീതാവായ റഫീക്ക് അഹമ്മദിനെ സാഷ്ടാംഗം വീണു നമിക്കുന്നു


മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
കനവുകള്‍  കോരി മരവിച്ച വിരലുകള്‍
ഒടിവില്‍  നിന്നെ തലോടി ശമിക്കുവാന്‍

ഒടുവിലായ്  അകത്തേക്കെടുക്കും ശ്വാസ കണികയില്‍
നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ

ഇനി തുറക്കെണ്ടാതില്ലാത്ത കണ്‍കളില്‍  പ്രിയതെ
നിന്‍ മുഖം  മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനി  എടുക്കാതോരെ  ചെവികള്‍
നിന്‍  സ്വര  മുദ്രയാല്‍  മൂടുവാന്‍
അറിവും  ഓര്‍മയും  കാതും  ശിരസ്സില്‍  നിന്‍ ഹരിത
സ്വച്ച  സ്മരണകള്‍  പെയ്യുവാന്‍

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
അധരമാം   ചുംബനത്തിന്റെ  മുറിവു  നിന്‍ -മധുര
നാമ ജപതിനാല്‍ കൂടുവാന്‍
പ്രണയമേ .. നിന്നിലേക്ക്‌  നടന്നോരെന്‍  വഴികള്‍
ഒര്തെന്റെ പാദം  തണുക്കുവാന്‍
പ്രണയമേ .. നിന്നിലേക്ക്‌  നടന്നോരെന്‍  വഴികള്‍
ഒര്തെന്റെ പാദം  തണുക്കുവാന്‍


അതുമതി ഈ  ഉടല്‍ മൂടിയ  മണ്ണില്‍ നിന്ന്  ഇവന്
പുല്കൊടിയായി ഉയിര്‌ത്തെല്‌ക്കുവാന്‌
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ