പ്രിയമുള്ളവരേ ഈ തലക്കെട്ട് വായിച്ചു ആരും തെറ്റിദ്ധരിക്കരുത് ഞാന്‍ അനുഗ്രഹങ്ങള്‍ മൊത്തമായും ചില്ലറയായും കച്ചവടം നടത്തുന്ന ഒരു വ്യാപാരി ആണെന്ന് . ഇനി അഥവാ അങ്ങനെ ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ തന്നെ രാവിലെ തന്നെ എന്‍റെ വീടിനു മുമ്പില്‍ കാഴ്ചപ്പണവും നേര്‍ച്ചകളുമായി വന്നു അനുഗ്രഹം ചാക്കു കണക്കിന് കൊണ്ടുപോകാം എന്ന് കരുതി എത്തരുത് . അത് പോലെ തന്നെ ഞാന്‍ ഒരു നിരീശ്വരവാദി ആണെന്ന മുന്‍വിധികളോടെ ഇതിനെ കാണരുത് കാരണം ഞാന്‍ ഒരു ദൈവ വിശ്വാസി ആണ് . ഞാന്‍ ഇവിടെ കുറിക്കാന്‍ പോകുന്നത് എന്‍റെ ചില കാഴ്ചപ്പാടുകള്‍ മാത്രമാണ് .
അനുഗ്രഹങ്ങള്‍ കച്ചവടത്തിനു വയ്ക്കുന്ന രീതി എല്ലാ മതങ്ങളുടെ ഇടയിലും ഉണ്ട് എന്നിരിക്കലും ഞാന്‍ ഇവിടെ പറയാന്‍ ഞങ്ങള്‍ നസ്രാണികളുടെ ഇടയില്‍ കാണപ്പെടുന്ന ചില വ്യാപരങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും പറ്റിയാണ് കാരണം ഞാനും നസ്രത്ത്കാരന്റെ അനുയായി ആണ് ( ഇവിടെ മത സൗഹാര്‍ദ്ദം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നതിനാല്‍ ആണ് ഞാന്‍ എന്‍റെ മതം തിരഞ്ഞെടുക്കുവാന്‍ കാരണം )
വിരലില്‍ എണ്ണാവുന്ന മുപ്പതു ദിവസത്തെ അവധിയും എടുത്താണ് ഈ കഴിഞ്ഞ മാസം നാട്ടിലേക്കു പുറപ്പെട്ടത് . സാമാന്യം തരക്കേടില്ലാത്ത ഒരു "ദൈവവിശ്വാസി "ആണ് ഞാന്‍ .എന്‍റെ വാരിയെല്ലാകട്ടെ മറ്റെല്ലാ സ്ത്രീകളെയും പോലെ ഇത്തിരി കടുത്ത "ദൈവ വിശ്വാസിയും ". ദൈവത്തെ കൂടാതെ മാതാവിനെയും , പിതാവിനെയും , ഒറ്റികൊടുത്തവനെയും എന്ന് വേണ്ട ലോകത്തുള്ള സകല മധ്യസ്ഥന്മാരെയും അവള്‍ വിശ്വസിക്കുന്നു . ( അവളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുവനല്ല ഞാന്‍ ഈ പോസ്റ്റ് ഇവിടെ ഇടുന്നത് . സന്തോഷകരമായ ദാമ്പത്യത്തിനു പലതും കണ്ടില്ല കേട്ടില്ല എന്ന് വയ്ക്കണം എന്നുള്ളത് കൊണ്ട് ഞാന്‍ ഇതെല്ലാം മൗനമായി അംഗീകരിച്ചു കൊടുക്കുന്നു ) . ഇത്തരം ബഹു മുഖ വിശ്വാസങ്ങളെയും ഞാന്‍ ചോദ്യം ചെയ്യുന്നില്ല .പക്ഷെ വിശ്വസികളിലെക്ക് മുതലെടുപ്പിനായി ചില ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസ കച്ചവടക്കാരുടെ തന്ത്രങ്ങളെ പറ്റിയാണ് ഞാന്‍ പറയുന്നത് .
എന്‍റെ വിശ്വാസങ്ങളില്‍ നിന്നും തന്നെ തുടങ്ങാം ( ഗണപതിക്ക് അടിച്ചു തുടങ്ങണം എന്നാണല്ലോ) . ഞാന്‍ വിശ്വസിക്കുന്ന അഥവാ പാരമ്പര്യമായി തുടരുന്ന ഒരു മതസ്ഥാപനം . ഈ മതം സ്ഥാപിച്ചവര്‍ക്ക് അല്പം ദീര്‍ക്ഘവീക്ഷണം കുറവായത് കൊണ്ടാകാം അന്നു ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇടയില്‍ നില നിന്നിരുന്ന പല ആചാരങ്ങളെയും ഒഴിവാക്കി അവര്‍ പുതിയൊരു മതം സ്ഥാപിച്ചു . അതുകൊണ്ടെന്താ ഇന്നത്തെ അനുഗ്രഹ കച്ചവടത്തില്‍ അവര്‍ അല്പം പുറകില്‍ ആയിപ്പോയി . എന്നാല്‍ ഇപ്പോഴത്തെ ഭക്തശിരോമണികള്‍ ആകട്ടെ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും ഒരു ആത്മീയ തീക്ഷണത കുറവാണ് എന്നും പറഞ്ഞു തീക്ഷണത കൂടുതല്‍ ഉള്ള വിഭാഗങ്ങളിലേക്ക് ചാടി പോകുവാന്‍ തുടങ്ങി . ആരാധനക്ക് ആളുകള്‍ കുറയുന്നത് സ്ഥാപകരുടെ ദീര്‍ക്ഘവീക്ഷണം കുറവായത് കൊണ്ടാണല്ലോ .........
എന്തായാലും ഇവിടെയും വിശ്വാസ കച്ചവടങ്ങള്‍ക്ക് ഒരു കുറവും ഇല്ല . പക്ഷെ കച്ചവട തന്ത്രങ്ങള്‍ ഇപ്പോഴും പഴയത് തന്നെ . പള്ളി പണിക്കു പിരിവു സ്മാരക മന്ദിരങ്ങള്‍ക്ക് പിരിവ് അശരണര്‍ക്കും രോഗികള്‍ക്കും പിരിവ് അങ്ങനെ പലതും . ഇതൊക്കെ ആര്‍ക്കൊക്കെ എവിടൊക്കെ എത്തുന്നോ എന്തോ . ആര് അന്വേഷിക്കുന്നു ഇതിന്‍റെ കാര്യങ്ങളും കണക്കുകളും .
പിന്നെ ഞാന്‍ പോയത് വീടിന്‍റെ അടുത്ത് തന്നെ ഉള്ള മലയാറ്റൂര്‍ പള്ളിയിലെക്കാണ് . അവിടെ കച്ചവടം ഇത്തിരി മഹത്തരം ആണ് . തോമാശ്ലീഹ കാലുകുത്തിയ സ്ഥലം ആയതിനാല്‍ നല്ല കച്ചവടത്തിനുള്ള അപാര സാധ്യതയും ഉണ്ട് . അടിവാരത്തില്‍ കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ തുടങ്ങും കച്ചവടത്തിന്‍റെ ആര്‍പ്പുവിളികള്‍ .
മെഴുകുതിരി കമ്പനികള്‍ : അതു വില്‍ക്കുന്ന പാവപ്പെട്ട വീട്ടമ്മമാരെയും കുട്ടികളെയും അല്ല ഞാന്‍ ഉന്നം വയ്ക്കുന്നത് . ഒരേ കമ്പനി (കുടില്‍ വ്യവസായം ) തന്നെ പല പേരിലും പല നിറത്തിലും പല വലുപ്പത്തിലും മെഴുകുതിരികള്‍ മാര്‍ക്കെറ്റില്‍ എത്തിക്കുന്നു . പാവപ്പെട്ട വിശ്വാസികള്‍ അത് ഇരട്ടിയിലധികം വില കൊടുത്തു വാങ്ങി പതിനാലു കുരിശടികള്‍ ഉള്ളതില്‍ എല്ലാം കത്തിക്കുന്നു . മെഴുകുതിരി കമ്പനികള്‍ അവരുടെ ചിലവില്‍ തന്നെ ഓരോ കുരിശടിയിലും ഓരോ വലിയ പാത്രങ്ങളും സ്ഥാപിക്കുന്നു . അതിനു വെളിയില്‍ മെഴുകുതിരികള്‍ കത്തിക്കെരുതെന്നു പ്രത്യേകം അറിയിപ്പുകളും അവിടവിടെയായി എഴുതി വച്ചിട്ടുണ്ട് . ഇങ്ങനെ ഉരുകി വീഴുന്ന മെഴുകു അവര്‍ തന്നെ ശേഖരിച്ചു വീണ്ടും മെഴുകുതിരികളായി കുരിശടികളില്‍ തന്നെ എത്തുന്നു . പള്ളി കമ്മറ്റിക്കാരും മെഴുകുതിരിക്കാരും തമ്മില്‍ നല്ലൊരു വ്യാപാരം തന്നെ ആണ് ഇവിടെ നടക്കുന്നത്. ( ദൈവത്തിനു എന്തിനാണാവോ ഇത്രയും മെഴുകുതിരി വെളിച്ചം ??LED , CFL ഒന്നും പറ്റത്തില്ലേ ??) .
അരിയും എള്ളും : അരിമ്പാറയും മറുകും മറ്റും മാറാനായി മലയാറൂര്‍ സ്വര്‍ണ കുരിശടിയില്‍ എള്ളും അരിയും കൊടുത്താല്‍ മതി എന്നൊരു വിശ്വാസം ക്രിസ്ത്യാനികള്‍ക്കിടയില്‍ എവിടെ നിന്നും വന്നു എന്ന് ആരും ചോദിക്കരുത് .ചോദിച്ചാല്‍ പള്ളികമ്മറ്റിക്കാരും മതമേലധ്യക്ഷന്മാരും കുടുങ്ങും . എന്തായാലും പത്ത് ഗ്രാമില്‍ താഴെ വരുന്ന ഒരു പാക്കെറ്റിനു പത്ത് രൂപ ആണ് വില . അത് വില്‍ക്കുന്ന അമ്മൂമ്മക്ക് ഒരു സഹായം ആകട്ടെ എന്ന് വിചാരിച്ചു ഞാനും വാങ്ങി ഒരു പാക്കറ്റ് . ചെന്ന സമയം അഞ്ചു മണി കഴിഞ്ഞട്ടായതിനാലാവാം സ്വര്‍ണ കുരിശടി എത്തുമ്പോള്‍ പള്ളി എന്ന കച്ചവട സ്ഥാപനത്തിലെ ഒരു തൊഴിലാളി എനിക്ക് മുന്‍പേ പോയ വിശ്വാസികള്‍ നേദിച്ച അരിയും എള്ളും വാരി ചാക്കുകളില്‍ ആക്കുന്നു . അതും അടുത്ത ദിവസങ്ങളിലായി പുതിയ പാക്കുകള്‍ ആയി കച്ചവടത്തിനെത്തുന്നു . ഒരു തരം റീസൈക്ലിംഗ്
അത് കഴിഞ്ഞു ഞാന്‍ വാമഭാഗത്തിന്റെ നേര്‍ച്ചയുടെ ഭാഗമായി വേളാങ്കണ്ണി വരെ പോകാന്‍ തീരുമാനിച്ചു . അവിടെയും സ്ഥിതിഗതികള്‍ വ്യത്യസ്തം അല്ല കച്ചവടത്തിന് തന്നെ മുന്സ്ഥാനം . ദൈവം ഈ കച്ചവടക്കാരുടെ പിന്നിലായി ഒതുങ്ങി മാറി നിക്കുന്നു . എല്ലാ ക്രിസ്തീയ കച്ചവട സ്ഥാപനങ്ങളിലും എന്നപോലെ ഇവിടെയും മെഴുകുതിരി കച്ചവടത്തിനാണ് മുന്‍ സ്ഥാനം . കൂടാതെ പൂമാല കച്ചവടം അതും റീസൈക്ലിംഗ് ആണ് . ഒരേ പൂ തന്നെ മാതാവിന്‍റെ പ്രതിമയുടെ മുന്നില്‍ ഒരുദിവസം കുറഞ്ഞത് മൂന്നുതവണ എങ്കിലും എത്തും . ഏറ്റവും ചെറിയ ഒരു പൂമാല ആണെങ്കിലോ നൂറു രൂപയില്‍ ഒട്ടും കുറയുകയും ഇല്ല .
പിന്നെയും ഉണ്ട് പാവപെട്ടവരുടെ വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങള്‍ ആക്കി മാറ്റി കച്ചവട മുതെലെടുപ്പ് നടത്തുന്ന ഇടങ്ങള്‍ . പണ്ടാരോ പറഞ്ഞത് പോലെ സ്വന്തം അമ്മയുടെ മുടി ആയാല്‍ പോലും ഒരു മുടി എങ്ങാനും നമ്മുടെ ആഹാര സാധനങ്ങളില്‍ കിടന്നാല്‍ മൂന്നാം ലോക മഹായുദ്ധം നടത്തുന്നവരാണ് നമ്മള്‍ . അങ്ങനെ ഉള്ള നമ്മള്‍ വേളാങ്കണ്ണി മാതാവിന് നേര്‍ച്ചയായി അര്‍പ്പിക്കുന്നതെന്താ?? മുടി . രാവിലെ ദൈവം നോക്കുമ്പോള്‍ എന്തായിരിക്കും കാണുന്നത് മുടി ....മുടി ..... പലതരത്തിലുള്ള മുടി ... നീണ്ട മുടി, ചുരുണ്ട മുടി , കുറ്റി മുടി , ചകിരി മുടി . ഹോ ഓര്‍ക്കുമ്പോള്‍ തന്നെ അറപ്പ് തോന്നുന്നു . അപ്പോള്‍ എല്ലാ ദിവസവും ഈ നേര്‍ച്ചകള്‍ കാണുന്ന ദൈവത്തിന്‍റെ കാര്യം ഒന്നാലോചിച്ചു നോക്ക് . സത്യം പറഞ്ഞാല്‍ ഇത്തരം മത കച്ചവട സ്ഥാപനങ്ങള്‍ ജനങ്ങളെ ഈശ്വര വിശ്വാസികള്‍ ആക്കുകയല്ല നേരെ മറിച്ച് അന്ധവിശ്വാസികള്‍ ആക്കുകയാണ് ചെയ്യുന്നത് .
എന്നാ പിന്നെ വൈകുന്നേരം കുറച്ചു നേരം വീട്ടില്‍ ഇരിക്കാം എന്ന് തീരുമാനിച്ചാലോ ടെലിവിഷനിലൂടെ ദൈവീക കച്ചവടക്കാര്‍ നമ്മുടെ വിശ്വാസങ്ങള്‍ക്ക് വില പറയുന്നത് കാണാം . കൈലാസ നാഥന്‍ ആയാലും മഹാഭാരതം ആയാലും വേളാങ്കണ്ണി മാതാവായാലും നമ്മുടെ പൂര്‍വ തലമുറ നമ്മെ പഠിപ്പിച്ച ഇതിഹാസങ്ങളും പുരാണങ്ങളും കഥകളും ഒന്നും അല്ല ഇവര്‍ കാണിക്കുന്നത് . കാണികളെ പിടിച്ചിരുത്താന്‍ ഉതകുന്ന രീതിയില്‍ അവരുടെ കഥാകാരന്മാര്‍ പുതിയ പുതിയ ഇതിഹാസങ്ങളും പുരാണങ്ങളും ചമച്ചെടുക്കുന്നു അത് നമ്മുടെ തലമുറയെയും വരും തലമുറയെ വിശ്വസിക്കുന്നു ഇതും ഒരുതരത്തിലുള്ള വിശ്വാസ കച്ചവടം ആണ് .
ഇത്രയും പറഞ്ഞ സ്ഥിതിക്ക് മത കച്ചവടസ്ഥാപനങ്ങള്‍ മാര്‍ക്കെറ്റിങ്ങിനായി നടത്തുന്ന പരസ്യ പ്രചാരണ പരിപാടികളെ പറ്റിയും പറഞ്ഞില്ലങ്കില്‍ മോശം ആയി പോകും . ആത്മീയമാരി, രോഗ ശാന്തി , അത്ഭുതപ്രവര്‍ത്തനം , എന്നൊക്കെ പറഞ്ഞു പ്രചരണം നടത്തുന്ന കൂട്ടരേ നമുക്കെല്ലാം അറിയാം എന്നാല്‍ ചില പബ്ലിസിറ്റി നാടകങ്ങള്‍ നടത്തി കച്ചവടം പിടിക്കുന്ന കച്ചവടക്കാരും ഉണ്ട് . ഏതായാലും എനിക്കാനുവധിച്ചു കിട്ടിയ അവധിക്കാലത്തിനിടക്ക് ഒരു പള്ളി പെരുന്നാള്‍ കൂടുവാനുള്ള ഭാഗ്യം കൂടി ഈയുള്ളവന് അനുവദിച്ചു കിട്ടി .എത്ര വര്‍ണാഭമായ ആഘോഷ പരിപാടികള്‍ മുത്തുക്കുടയേന്തിയ റാലികള്‍ , ബാന്റുമേളങ്ങള്‍ , ചെണ്ടമേളങ്ങള്‍ , മാനത്ത് വര്‍ണക്കുട വിരിയുന്ന വെടിക്കെട്ടുകള്‍ , ഗാനമേള , നാടകം , ലോക്കല്‍ ചാനല്‍ ലൈവ് കവറേജ് . ഈ പെരുന്നാള്‍ മഹാമഹം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ചെയ്യാവുന്നതിന്റെ പരമാവതി ഇവര്‍ ചെയ്യുന്നു . ഇത്തവണത്തെ പെരുന്നാള്‍ നടത്തിപ്പുകാരില്‍ ഒരാളോട് ഞാന്‍ ഇതിനെല്ലാം കൂടി ഏകദേശം എന്ത് ചെലവ് വരും എന്ന് അന്വേഷിച്ചപ്പോള്‍ കുറഞ്ഞത് പത്തുലക്ഷം വരും എന്നാണ് പറഞ്ഞത് . ഇതെല്ലാം ഈ പറഞ്ഞ നടത്തിപ്പുകാരുടെ കീശയില്‍ നിന്നും ചിലവാകും എന്നാലോ ഈ മാര്‍ക്കെറ്റിംഗ് മൂലം ഉണ്ടാകുന്ന ഗുണം ആര്‍ക്കാണ് ??? ഈ വിശ്വാസ കച്ചവടക്കാര്‍ക്ക് തന്നെ . ആ പെരുന്നാളിന്റെ ഭാഗമായി വരുന്ന നേര്‍ച്ചകളും കാഴ്ചകളും പിരിവുകളും എല്ലാം സഭക്കും സഭയുടെ നടത്തിപ്പുകാര്‍ക്കും കാശു മുടക്കി കീശ കീറിയവന് സൗജന്യമായി കിട്ടുന്ന അനുഗ്രഹവും .
ഇത്തരം വന്‍ സ്ഥാപനങ്ങള്‍ കൂടാതെ നല്ല വരുമാനം ഉള്ള ചെറുകിട കച്ചവടക്കാരും ഈ ആത്മീയ വ്യാപാരത്തില്‍ ഉണ്ട് . ദേശീയപതാകക്ക് പുതിയ നിര്‍വചനം നല്‍കിയ പാസ്ടറും, കേരളത്തിലെ ഏറ്റവും വലിയ റിയല്‍എസ്റ്റേറ്റ്കാരനും , സ്വയം ബിഷപ്പായി പ്രഖ്യാപിച്ച വീരനും എല്ലാം ഈ കച്ചവടത്തിന്‍റെ ലാഭത്തിന്‍റെ രുചി അറിഞ്ഞവരും അനുഭവിക്കുന്നവരും ആണ് .
ആദ്യം പറഞ്ഞപോലെ ഞങ്ങള്‍ നസ്രാണികളുടെ ഇടയില്‍ മാത്രമല്ല ഇത്തരം ആത്മീയ വ്യഭിചാരങ്ങള്‍ നടക്കുന്നത് . ഹിന്ദുവിനും മുസല്‍മാനും എല്ലാം നേരിടേണ്ടി വരുന്നുണ്ട് ഇത്തരം കച്ചവടങ്ങളെയും . മനുഷ്യന്‍റെ അരക്ഷിതാവസ്ഥയും അപകര്‍ഷധാബോധവും മനസമാധാനം ഇല്ലായ്മയും ഉള്ളിടത്തോളം കാലം ദൈവനാമത്തില്‍ ഇത്തരം കച്ചവടങ്ങള്‍ നടക്കുക തന്നെ ചെയ്യും . ഇങ്ങനെ കച്ചവടം ചെയ്തു ചെയ്തു അവസാനം അവര്‍ ഇതിന്‍റെ എല്ലാം മൂക സാക്ഷിയായ ദൈവത്തെ കൂടി മുറിച്ചു വില്‍ക്കും . അതോടുകൂടി എല്ലാം ശുഭപര്യവസായി ആയി തീരും .....