Sunday, July 27, 2014

KICK- കിക്ക്






                      കിക്ക്- തില്ലാലങ്കിടി - കിക്ക് അല്ലങ്കില്‍ രവിതേജ- ജയം രവി - സല്‍മാന്‍ഖാന്‍ . കിക്ക് എന്ന സിനിമക്ക് ഒരു ആസ്വാദനക്കുറുപ്പ് തയ്യാറാക്കുന്നതിലും നല്ലത് മുകളില്‍ കൊടിത്തിരിക്കുന്ന രീതിയില്‍  ഒരു വിശകലനം നടത്തുന്നതായിരിക്കും . കാരണം ചിത്രം നിര്‍മിച്ച മൂന്നു ഭാഷകളിലും അത് ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിക്കുകയുണ്ടായി .

                                                                        വ്യക്തിപരമായി പറഞ്ഞാല്‍ എനിക്കിഷ്ടപ്പെട്ട കിക്ക് രവിതേജ അഭിനയിച്ച തെലുങ്ക്‌ കിക്ക് തന്നെയാണ് . അഭിനയത്തിന്‍റെ കാര്യത്തില്‍ ജയം രവിയുടെ തില്ലാലങ്കിടിയും സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ സല്ലുവിന്റെ കിക്കും മികച്ചു നില്‍ക്കുന്നു എങ്കിലും തെലുങ്കിനോളം എത്താന്‍ ഇവക്കു രണ്ടിനും കഴിഞ്ഞിട്ടില്ല എന്നാണ് എന്‍റെ കാഴ്ചപ്പാട് . രവിതേജ കോമഡിക്കുവേണ്ടി കാണിക്കുന്ന ചില കോമാളിത്തരങ്ങള്‍ കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ തെലുങ്ക് അതിമനോഹരം ആകുമായിരുന്നു .

                                                                      നമുക്കിനി ഹിന്ദി കിക്കിലേക്ക് വരാം , സല്ലു തന്‍റെ ഭാഗം വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നാല്‍ പാട്നെര്‍ ഇന്‍ ക്രൈം എന്ന റോളില്‍ എത്തിയ പോലീസുകാരന്‍ മറ്റു ഭാഷകളില്‍ അഭിനയിച്ച ശ്യാമിന്റെ പ്രകടനത്തിന്‍റെ ഏഴയലത്ത് പോലും എത്തിയില്ല . സല്ലുവുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ അദ്ധേഹത്തിന്റെ ആ ഗാംഭീരം ഇല്ലായ്മ നമുക്ക് വ്യക്തമായി മനസിലാക്കാം .

                                                                        ആക്ഷന്‍ സീനുകള്‍ മറ്റുള്ളവയില്‍ നിന്നും ഗംഭീരം ആയെങ്കിലും പല സീനുകളും ഇതിനുമുന്‍പ് നാം ചില ഹോളിവൂഡ്‌ സിനിമകളില്‍ കണ്ടിട്ടുള്ളതാണ് ഉദ:
1 ) പാലത്തിന്റെ മുകളില്‍ നിന്നും ബസിലേക്ക് ചാടുന്ന സീന്‍
2 ) ഡെവിളിനെ വെടി വെയ്ക്കുന്നതിന് തൊട്ടു മുന്‍പ് രണ്ടു പേരും കൂടി ജനല്‍ പൊളിച്ച് കൊണ്ട് താഴേക്ക്‌ ചാടുന്ന സീന്‍ (ഫാസ്റ്റ് 5 )
3 ) ബില്‍ഡിംഗ്‌ ജമ്പുകള്‍
     ചിലയിടങ്ങളില്‍ ധൂം 3 യുടെ ചില സാദൃശ്യം തോന്നിയാല്‍ പ്രേക്ഷകനെ കുറ്റം പറയാന്‍ സാധിക്കില്ല .

                                                                       പിന്നെ വില്ലന്‍റെ  കാര്യം പ്രത്യേകം പറയണ്ട കാര്യം ഇല്ല ഭയങ്കര ബില്‍ഡ് അപ്പ്‌ ഒക്കെ കൊടുത്തു കൊണ്ടുവന്ന വില്ലന്‍ (15 മിനിറ്റ് വരെ ശ്വാസം കഴിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിവുള്ള വില്ലന്‍ ) നായകന്‍റെ ഒറ്റ ഇടിയില്‍ ഇഹലോകവാസം വെടിഞ്ഞു പരലോക പ്രവേശം നടത്തിയത് സ്വല്പം ചിരിയുണര്‍ത്തി .

                                                                            മിഥുന്‍ ചക്രവര്‍ത്തിയുടെ പെര്‍ഫോമന്‍സ് പ്രഭുവിന്‍റെ പ്രകടനം വച്ചു നോക്കുമ്പോള്‍ ഒട്ടും പോരായിരുന്നു എന്നും എനിക്കൊരു അഭിപ്രായം ഉണ്ട് .
 
                                                                           മൊത്തത്തില്‍ പറഞ്ഞാല്‍ റേറ്റിംഗ് നേക്കാള്‍ ഉപരി മൂന്നു സിനിമകളുടെ റാങ്കിംഗ് നോക്കിയാല്‍ 3rd പൊസിഷന്‍ ഗോസ് ടു കിക്ക് (ഹിന്ദി)

NB: എന്തൊക്കെ ആയാലും ചിത്രം നൂറുകോടി ക്ലബ്ബില്‍ കയറും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം