Friday, December 19, 2014

P K അഥവാ O M G പുതിയ കുപ്പിയില്‍

"P K അഥവാ  O M G പുതിയ കുപ്പിയില്‍ " എന്ന് തന്നെ പറയണം ആമിര്‍ ഖാന്‍റെ പുതിയ സിനിമയെ കുറിച്ച് . അതില്‍ കൂടുതല്‍ ഒന്നും തന്നെ ഒറ്റ വാക്കില്‍ പറയാന്‍ ഇല്ല . തുടക്കം അതി ഗംഭീരം ആയിരുന്നു . trailer കണ്ടു മനസ്സില്‍ സങ്കല്പ്പിച്ച ഒരു കഥയുടെ തുടക്കമേ അല്ലായിരുന്നു സിനിമ തുടങ്ങിയപ്പോള്‍ ഫീല്‍ ചെയ്തത് . ഇത് കലക്കും എന്നൊരു ഫീല്‍ ആദ്യം തന്നെ തന്നു സംവിധായകന്‍ .


രാജസ്ഥാനിലെ നായകന്‍റെ വരവ് കഴിഞ്ഞു സംവിധായകന്‍ നമ്മെ കൂട്ടി കൊണ്ട് പോയത് നേരെ ബെല്ജിയത്തിലെക്ക് ആണ് .  അവിടെ കഥയുടെ രണ്ടാം ഭാഗവും തുടങ്ങുന്നു . ഒരു പാക്കിസ്ഥാനി യുവാവുമായി ഇന്ത്യന്‍ ഹിന്ദു യുവതിക്കുണ്ടാകുന്ന പ്രണയവും . വീട്ടുകാരുടെ എതിര്‍പ്പും വേര്‍പിരിയലും ഒക്കെ ആയി ബെല്‍ജിയം നായിക  നേരെ ഇന്ത്യയിലേക്ക് എത്തുന്നു. വീട്ടുകാരുമായി വഴക്കിട്ട നായിക ഒരു ചാനലിലെ ജോലിയുമായി കഴിഞ്ഞു കൂടുമ്പോഴാണ് നമ്മുടെ നായകനെ കണ്ടെത്തുന്നത് .


വീട്ടിലേക്ക് തിരിച്ചു പോകനുള്ള മാര്‍ഗവും അന്വേഷിച്ചു നടക്കുന്ന നായകന്‍ . അവനു എല്ലാം പുതിയത്   ആണ് ഭാഷ രീതികള്‍ ചിന്തകള്‍ അങ്ങനെ അവനു കാണുന്നതെല്ലാം തികച്ചും വ്യത്യസ്തവും അന്യവും ആണ് . അവന്റെ വീടിലേക്കുള്ള വഴി കാണിക്കുന്ന ഒന്ന് അവന്‍റെ കയ്യില്‍ നിന്നും നഷ്ടപ്പെടുന്നു . അവനു അത് തിരിച്ചെടുക്കണം , വീട്ടിലേക്കു മടങ്ങണം .


ഇവിടെ വരെ എന്‍റെ കാഴ്ചയില്‍ നല്ല രീതിക്ക് തന്നെ ആണ് പോയത് പക്ഷെ അത് കഴിഞ്ഞപ്പോള്‍  കഥയുടെ വഴി മാറി . സാമൂഹിക പ്രസക്തി ഉള്ള കാര്യങ്ങള്‍ സിനിമ ആക്കാനും പ്രവര്‍ത്തിയില്‍ ആക്കാനും ആമിര്‍ഖാന്‍ നു ഉള്ള കഴിവ് പ്രശംസനീയം ആണ് . അത് പോലെ തന്നെ ഒരു സാമൂഹിക പ്രസക്തി ഉള്ള വിഷയം തന്നെ ആണ് ഈ സിനിമയിലും അവതരിപ്പിച്ചിരിക്കുന്നത് പക്ഷെ ഇതേ വിഷയം പല ഭാഷകളിലും പല രീതികളിലും ഇതിനു മുന്പ് പലരും അവതരിപ്പിച്ചിട്ടുണ്ട്, അതാണ് ഈ സിനിമയുടെ പ്രധാന പോരായ്മ ആയി എനിക്ക് തോന്നുന്നത് .

ഇനി പ്രകടനത്തിന്റെ കാര്യം, എല്ലാവരും തനിക്കു ലഭിച്ച റോളുകള്‍ മനോഹരം ആക്കുക തന്നെ ചെയ്തിട്ടുണ്ട് . ആമിര്‍ഖാന്‍ പതിവുപോലെ തന്നെ ഗംഭീരം ആക്കി പക്ഷെ അദ്ദേഹത്തിനു വെല്ലുവിളി നല്കാന്‍ പറ്റിയ ഒരു കഥാപാത്രം ഒന്നും അല്ലായിരുന്നു PK . അനുഷ്ക ശര്‍മയും തന്‍റെ റോള്‍ മോശം ആക്കാതെ ചെയ്തിട്ടുണ്ട് . പക്ഷെ മനസിലാകാത്ത ഒരു കാര്യം സഞ്ജയ്ദത്ത് എന്തിനാണ് ആ അതിഥി വേഷത്തില്‍ എത്തിയത് എന്നാന്നു . ഒരു കാര്യവും ഇല്ലാത്ത ഒരു വേഷം .എന്നിരുന്നാലും ആസ്വാദ്യകരം ആയിരുന്നു ആ വേഷം

ചിത്രത്തിന്‍റെ ദ്രിശ്യ വല്കരണവും മനോഹരം ആയി ഫീല്‍ ചെയ്യിച്ചു . പാട്ടുകളും ആസ്വദിക്കാന്‍  കഴിഞ്ഞു  മൊത്തത്തില്‍ അഭിനയവും ചിത്രീകരണവും സംവിധാനവും എല്ലാം നന്നയിരുന്നു .എന്നാല്‍ ന്യായീകരിക്കുന്ന രീതിയില്‍ ഉള്ള ഒരു കഥയും തിരക്കഥയും കണ്ടെത്താന്‍ കഴിഞ്ഞില്ല .

എന്തൊക്കെ ആയാലും മറ്റുള്ള ഹിന്ദി സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ പോലെ ഇത് ബോക്സ്‌ ഓഫീസില്‍ വന്‍വിജയം ആയി തീരും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം . ആമിര്‍ഖാന്‍ ചിത്രങ്ങള്‍ ഇഷ്ടമുള്ള ആര്‍ക്കും ഒരുതവണ കാണാന്‍ ഉള്ള ചിത്രം ഉണ്ട്

എന്‍റെ റേറ്റിംഗ് 2.5/5