മൈ നെയിം ഈസ് ജോജി ഐ ആം എ ടെററിസ്റ്റ്
Sunday, November 27, 2011
എങ്ങനെ ഒരു തീവ്ര വാദി ഉണ്ടാകുന്നു
മൈ നെയിം ഈസ് ജോജി ഐ ആം എ ടെററിസ്റ്റ്
Sunday, August 28, 2011
മദ്യപിച്ച് വാഹനമോടിക്കരുത്
ഞാന്‍ മാര്‍കറ്റിലൂടെ വലിച്ചു നടക്കുകയായിരുന്നു. പെട്ടെന്നാണു ഒരു കടയുടെ മുന്നില്‍ വില്പനക്കാരനും ചെറിയൊരു പയ്യനുമായുള്ള സംഭാഷണം ശ്രദ്ധിക്കാനിടയായത്. ഒറ്റ നോട്ടത്തില്‍ 5 വയസ്സു തോന്നിക്കുന്ന ഒരാണ്‍കുട്ടി. ഇടതുകൈയില്‍ ഒരു ഡോള്‍ ഭദ്രമായി പിടിച്ച് വലതുകൈയിലെ പണം കാട്ടി അവന്‍ വില്പനക്കാരനോട് വാശിപിടിക്കുന്നതായി എനിക്കു തോന്നി.
“മോനേ... മോന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലല്ലോ”
വില്പനക്കാരന്‍ വാത്സല്യത്തോടെ തന്നെയാണ് പറയുന്നത്. എന്താണു കാര്യമെന്ന് തിരക്കാന്‍ ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.
അടുത്തേക്കെത്തും മുംബ് തന്നെ കുട്ടി എന്നിലേക്ക് തിരിഞ്ഞു ചോദിച്ചു.
“അങ്കിള്‍, എന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലേ?”
ഞാന്‍ വെറുതെ കുട്ടിയുടെ കൈയിലെ പണം എണ്ണി നോക്കി. ഒപ്പം കുട്ടിയുടെ പോക്കറ്റുകളും പരിശോധിച്ചു. ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ഇല്ല മോനേ... മോന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലല്ലോ”
അതുവരെ നിറഞ്ഞു നിന്നിരുന്ന അവന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ കവിളിലൂടെ താഴ്ന്നിറങ്ങി. ആ കണ്ണുനീരിന്‍റെ മറവിലൂടെ അവന്‍ പറയുന്നുണ്ടായിരുന്നു.
“അങ്കിള്‍, ഞാന്‍ എനിക്ക് വേണ്ടിയല്ല ഈ ഡോള്‍ വാങ്ങുന്നത്, എന്‍റെ പുന്നാര പെങ്ങള്‍ക്ക് വേണ്ടിയാണു. അവള്‍ ഒരുപാട് ഇഷ്ടപ്പെട്ട ഡോളാണിത്. അവളുടെ ബര്‍ത്ത്ഡേക്ക് ഗിഫ്റ്റ് നല്‍കാനാണു ഞാനിത് വാങ്ങുന്നത്. ഇത് കിട്ടാന്‍ അവള്‍ ഒരുപാട് കൊതിച്ചിരുന്നു. അതിനിടയില്‍ അവള്‍ ദൈവത്തിന്‍റെ അടുത്തേക്ക് പോയി. എന്‍റെ അമ്മയും ഉടന്‍ ദൈവത്തിന്‍റെ അടുത്തേക്ക് പോകുമെന്നും അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു. അതാണു ഞാന്‍ ഇതു വാങ്ങാന്‍ ഓടി വന്നത്. അമ്മയുടെ കൈയ്ല് പെങ്ങള്‍ക്കായി കൊടുത്തയക്കാനാണിത്. ഞാന്‍ ഡോളുമായി തിരിച്ചുവരുന്നത് വരെ അമ്മയെ ദൈവത്തിന്‍റെ അടുത്തേക്ക് പോകാനയക്കരുതെന്ന് അച്ഛനെ പറഞ്ഞു നിര്‍ത്തിയിട്ടാ ഞാന്‍ വന്നിരിക്കുന്നത്. എനിക്കീ ഡോള്‍ വേണം...”
ഒരു നിമിഷം എന്‍റെ ശ്വാസം നിശ്ചലമായി. അറിയാതെ കണ്ണുനിറഞ്ഞു. പൊടുന്നനെ എന്‍റെ മനസ്സിലേക്ക് രണ്ടുദിവസം മുന്നിലെ പത്രവാര്‍ത്ത ഫ്ളാഷ് ചെയ്തു.
‘മദ്യപിച്ചോടിച്ച ട്രക്ക് കാറിലിടിച്ച് കാര്‍ യാത്രക്കാരി പിന്‍-ജു ബാലിക തല്‍ക്ഷണം മരിച്ചു. യുവതിയായ കാര്‍ ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍’
ആ മരിച്ച ബാലികയുടെ സഹോദരനായിരിക്കുമോ ഇത്? ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാത്ത വിധം ‘കോമ’ യില്‍ വീണുപോയ ആ പാവം യുവതിയുടെ മകനായിരിക്കുമോ ഇത്? അതെ എന്ന് മനസ്സ് ഉറപ്പിച്ച് പറയുന്നുണ്ടായിരുന്നു. മുഖത്തിലൂടെ ഊറിയിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഞാന്‍ എന്‍റെ പോക്കറ്റിലേക്ക് കൈയിട്ടു. കിട്ടിയ പണമെടുത്ത് ബാലനു നല്‍കിക്കൊണ്ട് പറഞ്ഞു.
"ഇതാ... മോനു ഡോള്‍ വാങ്ങാനുള്ള പണം അങ്കിളിന്‍റെ കൈയിലുണ്ട്."
സന്തോഷത്തോടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് അവന്‍ സംസാരം തുടര്‍ന്നു.
“അങ്കിള്‍, ഇന്നലെ രാത്രി ഉറങ്ങുന്ബോള്‍ എന്‍റെ പെങ്ങള്‍ക്ക് വേണ്ടി ഈ ഡോള്‍ വാങ്ങാനുള്ള പണം തരണേ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. എന്‍റെ അമ്മയ്ക്ക് വൈറ്റ് റോസ് വളരെ ഇഷ്ടമായിരുന്നു. അതുംകൂടി വാങ്ങാനുള്ള പണം ഞാന്‍ ദൈവത്തോട് ചോദിച്ചില്ല. ആവശ്യത്തില്‍ കൂടുതല്‍ ദൈവത്തോട് ചോദിക്കുന്നത് നല്ലതല്ലെന്ന് കരുതിയാണ് ചോദിക്കാതിരുന്നത്. ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു. വൈറ്റ് റോസ് അടക്കം വാങ്ങാനുള്ള പണം ദൈവം എനിക്ക് തന്നു.”
ഒരു കൈയില്‍ ഡോളും മറുകൈയില്‍ വൈറ്റ് റോസുമായി കുട്ടി വീട്ടിലേക്ക് ഓടി.
അടുത്ത ദിവസം തന്നെ പുതിയ വാര്‍ത്ത പത്രത്തില്‍ വന്നു.
‘നാലു ദിവസം മുംബ് കാറപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരണപ്പെട്ടു’
എനിക്ക് കണ്ണുനീര്‍ തുടക്കാന്‍ കഴിയുന്നില്ലായിരുന്നു. എല്ലാ കാര്യപരിപാടികളും മാറ്റിവച്ച് ഞാന്‍ രണ്ട് വൈറ്റ് റോസുമായി മരണവീട്ടിലേക്ക് നടന്നു.
മരണത്തിന്‍റെ മൌനം വീടിനെ പിടികൂടിയിരുന്നു. പരസ്പരം ഒന്നും സംസാരിക്കാതെ ആളുകള്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്നു. വലതുകയില്‍ ഒരു വൈറ്റ് റോസുമായി ആ യുവതിയുടെ ചേതനയറ്റ ശരീരം നിലത്ത് പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു. അവരുടെ നെന്‍-ജില്‍ ഭംഗിയുള്ള ഡോള്‍ കിടക്കുന്നുണ്ട്. മ്ര്തശരിരത്തിനടുത്ത് നിന്ന് കണ്ണുനീര്‍ വറ്റി ഏങ്ങലടിച്ച് കരയുന്ന സുന്ദരനായ ഒരു യുവാവിരിക്കുന്നു. അച്ഛാ, അച്ഛാ എന്നു വിളിച്ച്, അമ്മയെയും പെങ്ങളെയും ഇനിയും ഞാനൊരുപാട് സ്നേഹിക്കുന്നുവെന്ന് വിളിച്ച് പറയുന്നതുപോലെ എന്‍റെ ബാലന്‍ ആളുകളെയൊക്കെ നോക്കി നില്‍ക്കുന്നു.
പക്ഷെ, സ്നേഹിച്ചതും സ്നേഹിക്കുന്നതും മുഴുവനും മദ്യപാനിയായ ആ ട്രക്ക്ഡ്രൈവര്‍ എടുത്തുകൊണ്ടുപോയിരിക്കുന്നുവെന്ന് നിഷ്കളങ്കനായ എന്‍റെ ബാലനോട് ആരുപറഞ്ഞുകൊടൂക്കും???!!!
പാഠം : മദ്യപിച്ച് വാഹനമോടിക്കരുത്, മദ്യപിച്ച് വാഹനമോടിക്കരുത്, മദ്യപിച്ച് വാഹനമോടിക്കരുത്.
നിങ്ങളുടെ ഹ്ര്‍ദയത്തെ ഇത് സ്പര്‍ശിച്ചുവോ? നിങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷനുകളുണ്ട്
1. ഇത് നിങ്ങളെ ശരിക്കും സ്പര്‍ശിച്ചിരിക്കുന്നു. നിങ്ങള്‍ പരമാവധി ആളുകളിലേക്ക് ഇത് ഫോര്‍വേഡ് ചെയ്യുന്നു.
2. നിങ്ങളെയിത് സ്പര്‍ശിച്ചേയില്ല, നിങ്ങളിത് ഇഗ്നോര്‍ ചെയ്യുന്നു.
നന്മകള്‍ നേര്‍ന്നുകൊണ്ട്,.
Saturday, August 27, 2011
എഴുതി തുടങ്ങിയത് ഞാന്‍ പിന്‍ വലിക്കുകയാണ് അതിനുള്ള സ്വാതന്ത്ര്യം എനിക്കുകുണ്ടല്ലോ ............പിന്‍ വലിക്കാന്‍ കാരണം ഞാന്‍ ഇതെല്ലാം എഴുതുന്നത് എന്റെ ജോലി സമയത്ത് ആണ്.എന്തെങ്കിലും എഴുതി തുടങ്ങുപോള്‍ എന്തെങ്കിലും വിവരമില്ലാത്ത കസ്റ്റമര്‍ വന്നു കയറും അവനു അറിയില്ലല്ലോ ഞാന്‍ അവന്റെ സാമ്പത്തിക മേഖലയെ പരിപോഷിപ്പിക്കാതെ മലയാള ഭാഷയെ പരിപോഷിപ്പിക്കാനായി കണ്ണില്‍ കണ്ട ചവറുകള്‍ എഴുതി കൂടുകയാണെന്ന് ......... വിവരം ഇല്ലാത്ത അറബി ഹല്ലാ പിന്നെ
ദാ പിന്നേം ഒരു കസ്റ്റമര്‍ .......@##%$@@%!!൬!((~%~%!@&^*?"":?}{}}{][[][%&%$#$%$#%$%$$$$%$%%$%*****"::":":"""'";';;'';';
മലയാളത്തില്‍ പറഞ്ഞത് കൊണ്ട് അവനു മനസിലയിട്ടുണ്ടാവില്ല
ഞാന്‍ പറഞ്ഞു വന്നത് ഈ ബ്ലോഗില്‍ എന്ത് മാറ്റം വരുത്താനുള്ള പൂര്‍ണമായ അധികാരം എന്നില്‍ നിക്ഷിപ്തം ആയിരിക്കുന്നു ............ അത് അങ്ങനെ തന്നെ ആണ് എന്നിരുന്നാലും ഞാന്‍ അത് എന്നെ തന്നെ ഒന്ന് ഒര്മിപ്പിച്ചതാണെന്ന് കരുതിയാല്‍ മതി
ഒരു പാട് ആള്‍ക്കാരുടെ ബ്ലോഗുകള്‍ ഞാന്‍ പരിശോധിച്ചപോള്‍ കണ്ടത് എല്ലാവരും സമകാലീന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരാണ് എന്നെ അതിനു കിട്ടില്ല കാരണം അതൊക്കെ ചര്‍ച്ച ചെയ്യണമെങ്കില്‍ നല്ല വിവരവും അതുപോലെ തന്നെ പരന്ന വായനയും വേണം ഞാന്‍ ആകെ പാടെ വായിക്കുന്നത് ബാലരമ ,പൂമ്പാറ്റ എന്നിവയൊക്കെയാണ് അതിലെവിടെയാ സമകാലീന പ്രശ്നങ്ങള്‍
Friday, August 26, 2011
ഓര്‍മ്മയുണ്ടോ ഈ മുഖം ?
ഓര്‍മ്മയുണ്ടോ ഈ മുഖം ?
മറന്നു കാണാന്‍ വഴിയില്ല്യ ………..
വായിച്ചു തുടങ്ങും മുന്‍പ് പറയട്ടെ….
ഇതൊരു ഓര്‍മ്മപെടുത്തല്‍ ആണ് …അറിയാത്തവര്‍ക്ക് ഇവരെക്കുറിച്ചറിയാനും മറന്നു തുടങ്ങിയവര്‍ക്ക് ഒന്നോര്‍മ്മിച്ചെടുക്കാനും വേണ്ടി മാത്രമുള്ളത് …ഇപ്പോള്‍ നടന്നു വരുന്ന ഒരു സമരവുമായോ , മുന്‍പ് നടന്ന യാതൊരു സമരങ്ങളുമായോ ഉള്ള ഒരു താരതമ്യ പഠനമല്ല ഉദേശിക്കുന്നത് …
ഇങ്ങനെയും ഇവിടെ ഒരാള്‍ജീവിച്ചിരിക്കുന്നുണ്ട് ….
നിരാഹാര സമരമെന്നോ അഹിംസ സമരമെന്നോ പറഞ്ഞാല്‍ , പഞ്ചനക്ഷത്ര സൌകര്യങ്ങളുള്ള പന്തലില്‍ കിടന്നുള്ള ആളെ പട്ടിയാക്കുന്ന കളിയല്ലയെന്നും , സമരമെന്നത് ലോകം മുഴുവന്‍ മാര്‍ക്കറ്റ് ചെയ്തു ഉത്തരാധുനിക കപട സദാചാരമുഖപടം എടുത്തണിഞ്ഞു ഉന്നം വെച്ചിരിക്കുന്ന ഭരണ യന്ത്രക്കസെരകളിലെക്കുള്ള ഒളിഞ്ഞു നോട്ടം ആകരുതെന്നും സ്വന്തം ജീവിതം കുരുതികൊടുത്ത് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ജീവിക്കുന്ന രക്തസാക്ഷി …..
കൂടുതല്‍ പറയുന്നതിന് മുന്‍പ് ആ മുഖത്തേക്ക് ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കുക …
പത്ത് വര്‍ഷത്തെ പൂര്‍ണ്ണ ഭക്ഷണം ഉപേക്ഷിച്ചുള്ള ജീവിതം സമ്മാനിച്ചതാണ് പിറന്നു വീണത് മുതല്‍ കൂടെ ജനിച്ചതെന്ന് തോന്നിപ്പിക്കപ്പെടുന്ന ആ പ്ലാസ്റ്റിക് കുഴല്‍ ..
ഇവരാണ് ഷര്‍മ്മിള (Irom Chanu Sharmila)…മണിപ്പൂരിലെ ഉരുക്ക് വനിതയെന്നറിയപ്പെടുന്ന, കവയിത്രിയും ,മനുഷ്യാവകാശ പ്രവര്‍ത്തകയും ആയ മുപ്പത്തെട്ടുകാരി … Armed Forces (Special Powers) Act, 1958 (AFSPA) നിരോധിക്കണമെന്നും , പുനരാലോചിക്കണം എന്നും പറഞ്ഞ് കഴിഞ്ഞ പത്ത് വര്‍ഷമായി ജലപാനമില്ലതെയും, ഊണും ഉറക്കവും ഉപേക്ഷിച്ചു, യഥാര്‍ത്ഥ നിരാഹാര സത്യഗ്രഹമെന്നോ ഗാന്ധി സമരമെന്നോ അതിനപ്പുറം എന്തെങ്കിലും വിശേഷണങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം ചാര്‍ത്തിക്കൊടുത്താലും പിന്നെയും പോര എന്ന് തോന്നുന്ന സമരം നടത്തി വരുന്ന ജീവിക്കുന്ന രക്തസാക്ഷി ….
അവര്‍ അല്‍ഭുധമാണ് …. ലോകത്തില്‍ തന്നെ ജീവിച്ചിരിക്കുന്ന ” ഏറ്റവും കൂടുതല്‍ കാലം ജലപാനമില്ലാതെ നിരാഹാരം അനുഷ്ടിച്ചു വരുന്ന ” മനുഷ്യജീവി …
2005 ലെ നോബല്‍ സമ്മാനത്തിനു പേര് നിര്‍ദ്ദേശിക്കപ്പെട്ട , അമ്പത്തിയോന്നു ലക്ഷം രൂപ സമ്മാനത്തുകയുള്ള ‘Rabindranath Tagore Peace Prize’ ലഭിച്ച, നിരവധി ദേശീയ -അന്താരാഷ്ട്ര അവാര്‍ഡുകള്‍ കൊണ്ട് ബഹുമാനിക്കപ്പെട്ട , ഇനിയുമൊരുപാട് അവാര്‍ഡുകള്‍ നേടാനിരിക്കുന്ന ഈ ധൃടനിശ്ചയത്തിന് മുന്നില്‍ മണിപ്പൂര്‍ സര്‍ക്കാരോ , അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരോ മാത്രം മൌനം പാലിക്കുന്നു …
ആരാണിവര്‍ എന്നറിയെണ്ടവര്‍ക്ക് —
മണിപ്പൂര്‍ - 2000 നവംബറിലെ തണുപ്പുള്ള പ്രഭാതത്തില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന ഷര്‍മ്മിള എന്ന ഇരുപത്തെട്ടുകാരി പെണ്‍കുട്ടിക്ക് മുന്നിലൂടെ , അവിടേക്ക് ഇരച്ചെത്തിയ അസം റൈഫിള്‍സിലെ സൈനികര്‍ അവിടെ നിന്നിരുന്ന പത്തു നിരപരാധി സാധാരണക്കാരെ “ Armed Forces (Special Powers) Act, 1958 (AFSPA) ” എന്ന നിയമത്തിന്‍റെ പിന്‍ബലത്തില്‍ കഴുത്തറത്തിട്ടപോള്‍ , എന്ത് വിലകൊടുത്തും ആ നിയമം തടയും എന്ന് പ്രതിജ്ഞയെടുത്ത ഒരു സാധാരണ സ്ത്രീ …
അന്ന് വ്യഴാഴ്ച ആയിരുന്നതുകൊണ്ട് സാധാരണ എടുത്തു വരാറുള്ള ഉണ്ണാവ്രതം അന്നുതൊട്ട് ഈ നിമിഷം വരെ മുറ തെറ്റാതെ ഒരു ജീവിതചര്യയാക്കിയ സ്ത്രീ … ഈ നിമിഷം വരെ ജലപാനം കഴിക്കാത്ത അവരിന്നും ജീവിക്കുന്നത് , മൂക്കില്‍ ആരംഭിച്ചു വയറില്‍ എത്തി നില്‍ക്കുന്ന പ്ലാസ്റ്റിക് കുഴലിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ മരുന്നുകളും പോഷകങ്ങളും എത്തുന്നത് കൊണ്ട് മാത്രമാണ് …
ഇക്കഴിഞ്ഞ വര്‍ഷം , അവര്‍ മരിച്ചെന്നുവരെ പത്ര വാര്‍ത്തകള്‍ ഇറങ്ങിയിട്ടും ലോകമാകമാനമുള്ള എല്ലാവര്‍ക്കും ആശ്ചര്യമായി അവരിന്നും പോരാടുന്നു …
അന്താരാഷ്ട്ര തലത്തില്‍ നിന്നും കഴിഞ്ഞ ഏതാനം നാളുകളായി സമ്മര്‍ദ്ദം ഉണ്ടെങ്കിലും , മണിപ്പൂര്‍ സര്‍ക്കാരോ , ആരും തന്നെയോ ആ നിയമം തിരുത്തിയെഴുതാനോ , പുനരാലോച്ചനക്കോ എടുത്തിട്ടില്ല്യ . 2000ത്തില്‍ സമരം തുടങ്ങി മൂന്നാം ദിവസം മുതല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 309 വകുപ്പ് പ്രകാരം “ആത്മഹത്യക്ക് ശ്രമിച്ചു “ എന്നാ കാരണം ചുമത്തി തുറുങ്കില്‍ അടക്കപ്പെട്ട അവരെ ,” നിര്‍ഭന്ധിത ജീവന്‍ രക്ഷ ശുശ്രൂക്ഷകള്‍ക്കായി , ഇപ്പോഴും അറെസ്റ്റ് ചെയ്തും വിട്ടയക്കപ്പെട്ടും കൊണ്ടിരിക്കുന്നു …
പാവം അവര്‍ അറിഞ്ഞില്ല്യാലോ സമരം തുടങ്ങും മുന്‍പ് ആദ്യം വേണ്ടത് അതിനെ നന്നായി മാര്‍ക്കറ്റ് ചെയ്യുക എന്നതാണെന്ന് !!! അല്ലെങ്കില്‍ നിരാഹാരസമരം ഒരു ഷിഫ്റ്റ് പോലെ അനുഷ്ട്ടിക്കണമെന്നും അവരോടു പറയാന്‍ ആരും ഉണ്ടായിരുന്നില്ല്യ .. കൂട്ടുപിടിക്കാന്‍ ഭരണ -രാഷ്ട്രീയ രംഗങ്ങളിലെ അപ്പോസ്തലന്മാര്‍ ഉണ്ടായിരുന്നില്ല്യ ….
ഒന്നോ രണ്ടോ നേരം ആഹാരം കഴിക്കാതെ ഇരിക്കുംബോഴെക്കും , അതിനെ ഊതിപ്പെരുപ്പിച്ചു മഹാസംഭവമാക്കി ഭരണതലങ്ങളിലേക്ക് കടത്തി കൂച്ചു വിലങ്ങിടാന്‍ ആര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല്യ …
എന്തിനുവേണ്ടിയാണെങ്കിലും , ഒരു സാധാരണ സ്ത്രീ കഴിഞ്ഞ പത്തു വര്‍ഷമായി ഊണും ഉറക്കവും ഇല്ലാതെ ചത്ത് ജീവിക്കുമ്പോള്‍.. അതിനെതിരെ , സര്‍ക്കാരുകള്‍ പ്രകടിപ്പിക്കുന്ന ഈ ഭീകര നിശബ്ദതയെ വരാനിരിക്കുന്ന തലമുറ എന്ത് വികാരത്തോടെ ഓര്‍ക്കുമെന്ന് വൈകിയവേളയിലെങ്കിലും ഓര്‍ത്താല്‍ മതിയായിരുന്നുവെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു
…നന്ദി …തല്‍ക്കാലത്തെക്ക് വിട ….
സ്വവര്‍ഗാനുരാഗം
ആദ്യം തന്നെ പറയട്ടെ , സ്വവര്‍ഗാനുരാഗം എന്ന തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആരുമല്ല …പക്ഷെ അടിസ്ഥാനപരമായി പക്വത ഇല്ലാത്തതുകൊണ്ടും അതുകേട്ടു ക്ഷമിക്കാന്‍ നിങ്ങളുള്ളതുകൊണ്ടും എനിക്ക് ദൈര്യമായി എന്ത് വിവരക്കേടും എഴുന്നെള്ളിക്കാം .. എന്ത് ചെയ്യാനാ ഞാന്‍ ഇങ്ങനെയൊക്കെ ആയിപ്പോയി..
ഒരു പ്രാരബ്ധക്കരനാ സാറേ , ഇത്തവണത്തെക്കുകൂടി ക്ഷമിക്കൂ …
Homosexuality ..(lesbian .. gay), bisexuality, and transsexualism … ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ ഇതൊന്നും കേട്ടിട്ടില്ല്യ ..എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം പുതിയ പദങ്ങളാണ് …ഏതോ ഡിഗ്രികള്‍ പോലെ തോന്നിപ്പിക്കുന്ന ഒന്നു…വളരെ വിശാലമായി അവന്‍ എനിക്ക് ഈ പദങ്ങളെ പരിചയപ്പെടുത്തി ….
അത് കേട്ട് ഞാന്‍ പിറ് പിരുത്തുകൊണ്ടെയിരുന്നു ….
“ഇല്ല്യ എനിക്കിതൊന്നും അറിയില്ല്യ ..ലോകം എന്തൊരു വിചിത്രമാണ് ..പിന്നെയും പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരുന്നു “
(lesbian and gay) bisexuality, and transsexualism ->(“LGBT”)
അടിച്ചമാര്‍ത്തപെടുന്ന ഒന്നും തന്നെ എല്ലാ കാലത്തും അടങ്ങിയിരിക്കില്ല്യ , അതുകൊണ്ട് രൂക്ഷമായി അവ പോട്ടിത്തെറിക്കുന്നതിനു സാഹചര്യം ഒരുക്കാതേ ഡല്‍ഹി വിധിയോടു ഒന്നും മിണ്ടാതെ യോജിക്കുകയെ നിവൃത്തിയുള്ളൂ …
എല്ലാവര്‍ക്കുമായി , നേരത്തെ സൂചിപ്പിച്ച സന്‍ജ്ജാരത്തിലെ ഒരു ഗാനമിതാ…വീണ്ടും കാണുന്നവരെ വിട ….
കടപ്പാട് : എഴുതിയ അജ്ഞാതനായ കൂട്ടുകാരനോട്