ഇന്നലെ വൈകുന്നേരം എന്റെ ഓഫീസ് ആവശ്യത്തിനായി ഒരു കടയില്‍ കയറണ്ടാതായി വന്നു അവിടെ വച്ചു നടന്ന ഒരു സംഭവം ആണ് എന്നെ ഇപ്പോള്‍ ഇത് എഴുതുവാന്‍ പ്രേരിപ്പിച്ചത് .ആ കടയിലേക്ക് കയറി ചെന്നപ്പോള്‍ തന്നെ എന്നെ ആകര്‍ഷിച്ചത് പലതരത്തില്‍, നിറത്തില്‍ നിരത്തി വച്ചിരിക്കുന്ന പേനകള്‍ ആയിരുന്നു .പല നിറങ്ങളിലുള്ള പേനകള്‍ എന്നും എന്റെ ഒരു ബലഹീനത ആയിരുന്നു ഇന്നും അതെ .ഒരു പക്ഷെ അക്ഷരം എഴുതുവാന്‍ തുടങ്ങിയ കാലം തൊട്ടേ ഈ ബലഹീനത എന്റെ കൂടെ ഉണ്ടെന്നു തോന്നുന്നു .അത് പോട്ടെ ,ഇപ്പോള്‍ ആ പേന കണ്ടപ്പോള്‍ അതിനോട് എനിക്കൊരു വല്ലാത്ത ഇഷ്ടം തോന്നി .നമ്മുടെ നാട്ടിലെ അന്‍പത് രൂപയോളമേ അതിന്റെ വില വരുന്നുള്ളൂ .എന്നിരുന്നാലും എനിക്ക് അത് മോഷ്ടിക്കണം എന്നാണ് തോന്നിയത് .സത്യം പറയാമല്ലോ ഇതും പണ്ടു മുതലേ എനിക്കുള്ള ഒരു ശീലം ആണ്, ഞാന്‍ വളരെ കഷ്ടപ്പെട്ട് അടക്കി വച്ചിരിക്കുന്ന ഒരു ശീലം .ഞാന്‍ ആ പേന പതുക്കെ കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി ,.ചുറ്റും പറ്റും നോക്കി ,ക്യാമറകള്‍ എവിടെയൊക്കെ ഉണ്ടെന്നു നോക്കി ,.ആ പേന നൈസായി എന്റെ പോക്കെറ്റില്‍ കുത്തി വച്ചു .ഞാന്‍ പതുക്കെ ഓഫീസിലേക്ക് ആവശ്യമുള്ള മറ്റു സാധനങ്ങള്‍ തിരഞ്ഞു എടുത്തു തുടങ്ങി .
അപ്പോഴാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത് ഈ ടോം& ജെറിയിലൊക്കെ കാണുന്നതു പോലെ എന്റെ ഇടത്തെ തോളത്ത് കള്ളത്തരവും വലത്തെ തോളത്ത് സത്യസന്ധതയും തമ്മില്‍ വലിയൊരു വടം വലി നടക്കുന്നു .അവര്‍ എന്റെ മനസാക്ഷി കോടതിയില്‍ കയറി വാദ പ്രതിവാദം നടത്തുന്നു.
അലവലാതികള്‍ ചോദിക്കാനും പറയാനും ആരും ഇല്ലാന്നാണ് ഇവന്റെ ഒക്കെ വിചാരം.
അവസാനം ആ പുല്ലന്‍ സത്യസന്ധത വിജയിച്ചു.
എന്റെ മനസാക്ഷി എന്നെ ഉപദേശിക്കുന്നു "ഡേയ് പയ്യന്‍സ് ,എങ്ങനെ എങ്കിലും ഇവര്‍ അത് കണ്ടു പിടിച്ചാല്‍ എന്താരിക്കുമെടെയ് നിന്റെ അവസ്ഥ .നിന്റെ ഈ വെണ്ണക്കല്ല് പോലെത്തെ ഈ ബാഡീസ് ഇവന്മാര്‍ പിഴിഞ്ഞ് ചാറ് എടുക്കും "
കണ്ടോ അഹങ്കാരം കണ്ടോ എന്റെ മനസാക്ഷി എന്നെ ഭീഷിണിപ്പെടുത്തുന്നു
മനസാക്ഷി:ഡേയ് ജയിലില്‍ പോകുന്നെങ്കില്‍ റിസര്‍വ് ബാങ്ക് പൊളിച്ചിട്ട് വേണം പോവാന്‍ അല്ലാതെ ഈ കുഴി കക്കൂസ് പൊളിച്ചിട്ട് ആകരുത്
ആ പറഞ്ഞത് ന്യായം, ഞാനും ചിന്തിച്ചു ...കഷ്ടകാലത്തിനു പിടിച്ചു പോയാല്‍ നല്ല ഇടി കിട്ടുകയും ചെയ്യും കള്ളന്‍ എന്ന പേരും കിട്ടും .ഇടിയുടെ വേദന പോകും കള്ളന്‍ എന്ന പേരോ????/???
ഞാന്‍ റൂമില്‍ എത്തി നടന്ന കാര്യങ്ങള്‍ ഒന്ന് കൂടി ഒന്ന് ആലോചിച്ചു .ചെറുപ്പകാലം മുതലേ നമ്മുടെ ഒക്കെ തലയില്‍ കുത്തി വയ്ക്കപ്പെടുന്നതും നമ്മോളൊക്കെ ഒരു പരിധി വരെയൊക്കെ പാലിക്കാന്‍ ശ്രമിക്കുന്നതും മറ്റുള്ളവരുടെ തലയില്‍ കുത്തി വയ്ക്കാന്‍ ശ്രമിക്കുന്നതും ആയ ഒരു കാഴ്ചപ്പാടാണ് കള്ളത്തരം ചെയ്യുന്നതും പറയുന്നതും തെറ്റാണെന്നും ഒക്കെയുള്ള മാനുഷിക മൂല്യങ്ങള്‍ .
കുട്ടിക്കാലങ്ങളില്‍ ഒരു നമ്മള്‍ ബഹുഭൂരിപക്ഷവും ഈ മൂല്യങ്ങള്‍ അനുസരിച്ചു മുന്നോട്ടു പോകുകയും ചെയ്യും .അത് ഒരിക്കലും ഈ മൂല്യങ്ങളുടെ അന്തസത്ത പൂര്‍ണമായും മനസിലാക്കി കൊണ്ടല്ല എന്നതാ വളരെ വ്യക്തം ആണ്
മുതിര്‍ന്നവര്‍ പറഞ്ഞു തന്നിട്ടുള്ള ഈ കാര്യങ്ങള്‍ തെറ്റിച്ചാല്‍ ഉണ്ടാകുന്ന ശിക്ഷയെ ഭയന്നിട്ട് തന്നെ ആണ് നമ്മള്‍ ആ കാലങ്ങളില്‍ ഇതൊക്കെ അനുസരിച്ചു പോന്നത് .ഞാന്‍ പറഞ്ഞു വന്നത് തെറ്റാണു എന്നബോധം അല്ല നമ്മളെ ഈ കള്ളത്തരങ്ങള്‍ ചെയ്യാതിരിക്കാന്‍ പ്രേരിപ്പിച്ചത് ,അത് ചെയ്‌താല്‍ കിട്ടാവുന്ന ശിക്ഷയെ ഓര്‍ത്തുള്ള ഭയം ആയിരുന്നു നമ്മെ അതില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത് .ഒന്നാലോചിച്ചാല്‍ ഇന്ന് എനിക്ക് സംഭവിച്ചതും അതല്ലേ ?
പേന മോഷ്ടിക്കുന്നത് തെറ്റ് ആണ് എന്നല്ല ഞാന്‍ ചിന്തിച്ചത് ,അത് ചെയ്‌താല്‍ എനിക്ക് കിട്ടാന്‍ പോകുന്ന ശിക്ഷയെ ഓര്‍ത്തുള്ള ഭയം ആണ് എന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കനുണ്ടായ കാരണം .
ഇന്നത്തെ നമ്മുടെ നാട്ടിലെ സാമൂഹിക ചുറ്റുപാടുകളില്‍ നമ്മള്‍ ഒന്ന് നോക്കിയാല്‍ തന്നെ മനസിലാകും തെറ്റുകള്‍ ചെയ്യുന്നവരുടെ എണ്ണം എത്ര വലിയത് ആണെന്ന് .എന്റെ അഭിപ്രായത്തില്‍ പറഞ്ഞാല്‍ (നിന്റെ അഭിപ്രായം ഇവിടെ ആര് ചോദിച്ചു?എന്ന് ചോദിച്ചാല്‍ അഭിപ്രായ സ്വതന്ത്രം എന്ന മറുപടി മാത്രമേ ഉള്ളു)തെറ്റുകളെ പറ്റിയുള്ള ബോധമില്ലായ്മ അല്ല നമ്മളെ കൊണ്ട് ഈ തെറ്റുകള്‍ ഒക്കെ ചെയ്യിക്കുന്നത് ശിക്ഷകളെ പറ്റിയുള്ള ഭയമില്ലായ്മ ആണ് എന്ന് മാത്രം ആയിരിക്കും .
ഈ അടുത്തു നടന്ന ഡല്‍ഹി സംഭവത്തില്‍ തന്നെ ഒരു മാന്യ വ്യക്തി പറഞ്ഞ പ്രതിവിധി സ്ത്രീകള്‍ ശരീരം മുഴുവന്‍ മറച്ചു നടന്നാല്‍ ബലാല്‍സംഗം ഉണ്ടാവില്ല എന്നാണ് .അതിനെ പിന്താങ്ങി കൊണ്ട് മറ്റൊരുവ്യക്തി പറഞ്ഞത് അറബി രാജ്യങ്ങളില്‍ ഇത് പോലെ സംഭവിക്കുന്നത് വളരെ കുറച്ചു മാത്രം ആണെന്നും അതിനു കാരണം അവിടുത്തെ സ്ത്രീകള്‍ ശരീര ഭാഗങ്ങള്‍ പൂര്‍ണമായും മറച്ചു നടക്കുന്നതിനാലും ആണെന്നാണ് .പക്ഷെ യഥാര്‍ഥത്തില്‍ ആ രാജ്യത്തിലെ കര്‍ശനമായ നിയമ വ്യവസ്ഥകള്‍ മൂലം ആണ് ഇതെന്ന് ഞാന്‍ ശക്തമായി വാദിക്കും
ഈ പറഞ്ഞ രാജ്യത്ത് നമ്മുടെ മഹാരാജ്യത്തെ നിയമ വ്യവസ്ഥിതിയും ശരീരം മൊത്തം മറച്ച സ്ത്രീകളും ആണെന്ന് വിചാരിക്കുക അപ്പോള്‍ നമ്മുടെ നാട്ടില്‍ നടന്നതിനേക്കാള്‍ മൃഗീയമായ ഒന്നല്ല ഒരു നൂറു നൂറു ഉദാഹരണങ്ങള്‍ കാണിക്കുവാന്‍ കഴിയും .
സ്ത്രീകള്‍ പൊതുവെ വസ്ത്രത്തോട് അലര്‍ജി കാണിക്കുന്ന സായിപ്പന്മാരുടെ,ലോകപോലിസിന്റെ നാടിനെ എടുക്കു അവിടെ പെണ്ണുങ്ങള്‍ തുണി ഉടുക്കാതെ നടന്നിട്ടുപോലും വാര്‍ഷീക കണക്കെടുപ്പില്‍ മേല്‍ പറഞ്ഞ അറബി രാജ്യങ്ങളില്‍ നടക്കുന്ന ബാലകലോത്സവങ്ങളുടെ അത്രയുമേ (ഏകദേശം) നടക്കുന്നുള്ളൂ .കാരണം പിടിച്ചാല്‍ ശിക്ഷ കഠിനം ആണ് .
അപ്പോള്‍ പറഞ്ഞു വന്നത് എന്നതാന്നു വച്ചാല്‍ പാപബോധം അല്ല മനുഷ്യനെ കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് .കിട്ടാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചുള്ള ഭയം ആണ് .
നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഇപ്പോള്‍ പൊതുവെ ജനങ്ങള്‍ക്ക് നീതി നിയമ വ്യവസ്ഥകളോട് പഴയ രീതിയിലുള്ള ഒരു പേടിയോ ബഹുമാനമോ ഇല്ല എന്നത് വസ്ത്രം ഉടുക്കാത്ത സത്യമാണ് .അത് തന്നെ ആണ് കുറ്റകൃത്യങ്ങള്‍ കൂടാനുള്ള കാരണവും .
മാറ്റങ്ങള്‍ കാലോചിതങ്ങള്‍ ആണ് പക്ഷെ എന്ത് കൊണ്ടാണ് നമ്മുടെ നിയമ വ്യവസ്ഥിതിയില്‍ കാലോചിതമായ പരിഷ്കരങ്ങളും മാറ്റവും ഉണ്ടാകാത്തത്
നമ്മുടെ ശിക്ഷകള്‍ കഠിനം ആക്കണം ,നീതി നടപ്പാക്കുന്നത് പെട്ടന്ന് തന്നെ ആകണം ,നീതി വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യം ആണ് .
ശെടാ ഇപ്പോഴാ ഒരു കാര്യം ഓര്‍ത്തത് ഇതിലൊക്കെ ഒരു തീരുമാനം എടുക്കേണ്ടത് ആരാ ??/
ഇതിനൊക്കെ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് ആരാ??? ഇതൊക്കെ പാസ്സാക്കെണ്ടത് ആരാ????
നമ്മളെ നയിക്കുന്നവര് !!!!!!
അപ്പൊ പിന്നെ ഇത് പാസായി കഴിഞ്ഞാല്‍ ആദ്യം അകത്ത് പോയി കിടക്കേണ്ട്ത് ആരാ???
നമ്മളെ നയിക്കുന്നവര് !!!!!
അപ്പൊ പിന്നെ ഇത് ആര് പാസ്സാക്കും (വലിയൊരു ചോദ്യചിഹ്നം )
ഇപ്പോഴാ പിന്നേം ഒരു കാര്യം ഓര്‍ത്തത് വൈകുന്നേരത്തെ കഞ്ഞി കുടിക്കാന്‍ ഈ പാവപ്പെട്ട കോരന്‍ ഇത് വരെ കുമ്പിള്‍ കുത്തിയില്ല .അതിനുള്ള പ്ലാവില അപ്പുറത്തെ പറമ്പില്‍ നിന്നും എടുത്തിട്ടു വരട്ടെ ...................
അപ്പോഴാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത് ഈ ടോം& ജെറിയിലൊക്കെ കാണുന്നതു പോലെ എന്റെ ഇടത്തെ തോളത്ത് കള്ളത്തരവും വലത്തെ തോളത്ത് സത്യസന്ധതയും തമ്മില്‍ വലിയൊരു വടം വലി നടക്കുന്നു .അവര്‍ എന്റെ മനസാക്ഷി കോടതിയില്‍ കയറി വാദ പ്രതിവാദം നടത്തുന്നു.
അലവലാതികള്‍ ചോദിക്കാനും പറയാനും ആരും ഇല്ലാന്നാണ് ഇവന്റെ ഒക്കെ വിചാരം.
അവസാനം ആ പുല്ലന്‍ സത്യസന്ധത വിജയിച്ചു.
എന്റെ മനസാക്ഷി എന്നെ ഉപദേശിക്കുന്നു "ഡേയ് പയ്യന്‍സ് ,എങ്ങനെ എങ്കിലും ഇവര്‍ അത് കണ്ടു പിടിച്ചാല്‍ എന്താരിക്കുമെടെയ് നിന്റെ അവസ്ഥ .നിന്റെ ഈ വെണ്ണക്കല്ല് പോലെത്തെ ഈ ബാഡീസ് ഇവന്മാര്‍ പിഴിഞ്ഞ് ചാറ് എടുക്കും "
കണ്ടോ അഹങ്കാരം കണ്ടോ എന്റെ മനസാക്ഷി എന്നെ ഭീഷിണിപ്പെടുത്തുന്നു
മനസാക്ഷി:ഡേയ് ജയിലില്‍ പോകുന്നെങ്കില്‍ റിസര്‍വ് ബാങ്ക് പൊളിച്ചിട്ട് വേണം പോവാന്‍ അല്ലാതെ ഈ കുഴി കക്കൂസ് പൊളിച്ചിട്ട് ആകരുത്
ആ പറഞ്ഞത് ന്യായം, ഞാനും ചിന്തിച്ചു ...കഷ്ടകാലത്തിനു പിടിച്ചു പോയാല്‍ നല്ല ഇടി കിട്ടുകയും ചെയ്യും കള്ളന്‍ എന്ന പേരും കിട്ടും .ഇടിയുടെ വേദന പോകും കള്ളന്‍ എന്ന പേരോ????/???
ഞാന്‍ വളരെ കൂള്‍ ആയി വാങ്ങിയ സാധനങ്ങള്‍ ഓരോന്നായി വിലയിടുന്ന, മുട്ടനാടിന്റെ മുഖമുള്ള ചേട്ടനെ ഏല്‍പ്പിക്കുന്നു . അവസാനം
എന്റെ കുപ്പായ കീശയില്‍ കുത്തി വച്ചിരിന്ന പേനയും എടുത്തു കൊടുത്തു . ആ മുട്ടനാട് ചിരിച്ചു കൊണ്ട് വിലവിവരം എഴുതിയ തുണ്ട് കടലാസ്സ് എന്നെ ഏല്‍പ്പിച്ചു ഞാന്‍ കാശും കൊടുത്ത് എന്റെ നാല്‍കാലി ശകടത്തെ പ്രാപിക്കുകയും ചെയ്തു .ഞാന്‍ റൂമില്‍ എത്തി നടന്ന കാര്യങ്ങള്‍ ഒന്ന് കൂടി ഒന്ന് ആലോചിച്ചു .ചെറുപ്പകാലം മുതലേ നമ്മുടെ ഒക്കെ തലയില്‍ കുത്തി വയ്ക്കപ്പെടുന്നതും നമ്മോളൊക്കെ ഒരു പരിധി വരെയൊക്കെ പാലിക്കാന്‍ ശ്രമിക്കുന്നതും മറ്റുള്ളവരുടെ തലയില്‍ കുത്തി വയ്ക്കാന്‍ ശ്രമിക്കുന്നതും ആയ ഒരു കാഴ്ചപ്പാടാണ് കള്ളത്തരം ചെയ്യുന്നതും പറയുന്നതും തെറ്റാണെന്നും ഒക്കെയുള്ള മാനുഷിക മൂല്യങ്ങള്‍ .
കുട്ടിക്കാലങ്ങളില്‍ ഒരു നമ്മള്‍ ബഹുഭൂരിപക്ഷവും ഈ മൂല്യങ്ങള്‍ അനുസരിച്ചു മുന്നോട്ടു പോകുകയും ചെയ്യും .അത് ഒരിക്കലും ഈ മൂല്യങ്ങളുടെ അന്തസത്ത പൂര്‍ണമായും മനസിലാക്കി കൊണ്ടല്ല എന്നതാ വളരെ വ്യക്തം ആണ്
മുതിര്‍ന്നവര്‍ പറഞ്ഞു തന്നിട്ടുള്ള ഈ കാര്യങ്ങള്‍ തെറ്റിച്ചാല്‍ ഉണ്ടാകുന്ന ശിക്ഷയെ ഭയന്നിട്ട് തന്നെ ആണ് നമ്മള്‍ ആ കാലങ്ങളില്‍ ഇതൊക്കെ അനുസരിച്ചു പോന്നത് .ഞാന്‍ പറഞ്ഞു വന്നത് തെറ്റാണു എന്നബോധം അല്ല നമ്മളെ ഈ കള്ളത്തരങ്ങള്‍ ചെയ്യാതിരിക്കാന്‍ പ്രേരിപ്പിച്ചത് ,അത് ചെയ്‌താല്‍ കിട്ടാവുന്ന ശിക്ഷയെ ഓര്‍ത്തുള്ള ഭയം ആയിരുന്നു നമ്മെ അതില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത് .ഒന്നാലോചിച്ചാല്‍ ഇന്ന് എനിക്ക് സംഭവിച്ചതും അതല്ലേ ?
പേന മോഷ്ടിക്കുന്നത് തെറ്റ് ആണ് എന്നല്ല ഞാന്‍ ചിന്തിച്ചത് ,അത് ചെയ്‌താല്‍ എനിക്ക് കിട്ടാന്‍ പോകുന്ന ശിക്ഷയെ ഓര്‍ത്തുള്ള ഭയം ആണ് എന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കനുണ്ടായ കാരണം .
ഇന്നത്തെ നമ്മുടെ നാട്ടിലെ സാമൂഹിക ചുറ്റുപാടുകളില്‍ നമ്മള്‍ ഒന്ന് നോക്കിയാല്‍ തന്നെ മനസിലാകും തെറ്റുകള്‍ ചെയ്യുന്നവരുടെ എണ്ണം എത്ര വലിയത് ആണെന്ന് .എന്റെ അഭിപ്രായത്തില്‍ പറഞ്ഞാല്‍ (നിന്റെ അഭിപ്രായം ഇവിടെ ആര് ചോദിച്ചു?എന്ന് ചോദിച്ചാല്‍ അഭിപ്രായ സ്വതന്ത്രം എന്ന മറുപടി മാത്രമേ ഉള്ളു)തെറ്റുകളെ പറ്റിയുള്ള ബോധമില്ലായ്മ അല്ല നമ്മളെ കൊണ്ട് ഈ തെറ്റുകള്‍ ഒക്കെ ചെയ്യിക്കുന്നത് ശിക്ഷകളെ പറ്റിയുള്ള ഭയമില്ലായ്മ ആണ് എന്ന് മാത്രം ആയിരിക്കും .
ഈ അടുത്തു നടന്ന ഡല്‍ഹി സംഭവത്തില്‍ തന്നെ ഒരു മാന്യ വ്യക്തി പറഞ്ഞ പ്രതിവിധി സ്ത്രീകള്‍ ശരീരം മുഴുവന്‍ മറച്ചു നടന്നാല്‍ ബലാല്‍സംഗം ഉണ്ടാവില്ല എന്നാണ് .അതിനെ പിന്താങ്ങി കൊണ്ട് മറ്റൊരുവ്യക്തി പറഞ്ഞത് അറബി രാജ്യങ്ങളില്‍ ഇത് പോലെ സംഭവിക്കുന്നത് വളരെ കുറച്ചു മാത്രം ആണെന്നും അതിനു കാരണം അവിടുത്തെ സ്ത്രീകള്‍ ശരീര ഭാഗങ്ങള്‍ പൂര്‍ണമായും മറച്ചു നടക്കുന്നതിനാലും ആണെന്നാണ് .പക്ഷെ യഥാര്‍ഥത്തില്‍ ആ രാജ്യത്തിലെ കര്‍ശനമായ നിയമ വ്യവസ്ഥകള്‍ മൂലം ആണ് ഇതെന്ന് ഞാന്‍ ശക്തമായി വാദിക്കും
ഈ പറഞ്ഞ രാജ്യത്ത് നമ്മുടെ മഹാരാജ്യത്തെ നിയമ വ്യവസ്ഥിതിയും ശരീരം മൊത്തം മറച്ച സ്ത്രീകളും ആണെന്ന് വിചാരിക്കുക അപ്പോള്‍ നമ്മുടെ നാട്ടില്‍ നടന്നതിനേക്കാള്‍ മൃഗീയമായ ഒന്നല്ല ഒരു നൂറു നൂറു ഉദാഹരണങ്ങള്‍ കാണിക്കുവാന്‍ കഴിയും .
സ്ത്രീകള്‍ പൊതുവെ വസ്ത്രത്തോട് അലര്‍ജി കാണിക്കുന്ന സായിപ്പന്മാരുടെ,ലോകപോലിസിന്റെ നാടിനെ എടുക്കു അവിടെ പെണ്ണുങ്ങള്‍ തുണി ഉടുക്കാതെ നടന്നിട്ടുപോലും വാര്‍ഷീക കണക്കെടുപ്പില്‍ മേല്‍ പറഞ്ഞ അറബി രാജ്യങ്ങളില്‍ നടക്കുന്ന ബാലകലോത്സവങ്ങളുടെ അത്രയുമേ (ഏകദേശം) നടക്കുന്നുള്ളൂ .കാരണം പിടിച്ചാല്‍ ശിക്ഷ കഠിനം ആണ് .
അപ്പോള്‍ പറഞ്ഞു വന്നത് എന്നതാന്നു വച്ചാല്‍ പാപബോധം അല്ല മനുഷ്യനെ കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് .കിട്ടാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചുള്ള ഭയം ആണ് .
നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഇപ്പോള്‍ പൊതുവെ ജനങ്ങള്‍ക്ക് നീതി നിയമ വ്യവസ്ഥകളോട് പഴയ രീതിയിലുള്ള ഒരു പേടിയോ ബഹുമാനമോ ഇല്ല എന്നത് വസ്ത്രം ഉടുക്കാത്ത സത്യമാണ് .അത് തന്നെ ആണ് കുറ്റകൃത്യങ്ങള്‍ കൂടാനുള്ള കാരണവും .
മാറ്റങ്ങള്‍ കാലോചിതങ്ങള്‍ ആണ് പക്ഷെ എന്ത് കൊണ്ടാണ് നമ്മുടെ നിയമ വ്യവസ്ഥിതിയില്‍ കാലോചിതമായ പരിഷ്കരങ്ങളും മാറ്റവും ഉണ്ടാകാത്തത്
നമ്മുടെ ശിക്ഷകള്‍ കഠിനം ആക്കണം ,നീതി നടപ്പാക്കുന്നത് പെട്ടന്ന് തന്നെ ആകണം ,നീതി വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യം ആണ് .
ശെടാ ഇപ്പോഴാ ഒരു കാര്യം ഓര്‍ത്തത് ഇതിലൊക്കെ ഒരു തീരുമാനം എടുക്കേണ്ടത് ആരാ ??/
ഇതിനൊക്കെ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് ആരാ??? ഇതൊക്കെ പാസ്സാക്കെണ്ടത് ആരാ????
നമ്മളെ നയിക്കുന്നവര് !!!!!!
അപ്പൊ പിന്നെ ഇത് പാസായി കഴിഞ്ഞാല്‍ ആദ്യം അകത്ത് പോയി കിടക്കേണ്ട്ത് ആരാ???
നമ്മളെ നയിക്കുന്നവര് !!!!!
അപ്പൊ പിന്നെ ഇത് ആര് പാസ്സാക്കും (വലിയൊരു ചോദ്യചിഹ്നം )
ഇപ്പോഴാ പിന്നേം ഒരു കാര്യം ഓര്‍ത്തത് വൈകുന്നേരത്തെ കഞ്ഞി കുടിക്കാന്‍ ഈ പാവപ്പെട്ട കോരന്‍ ഇത് വരെ കുമ്പിള്‍ കുത്തിയില്ല .അതിനുള്ള പ്ലാവില അപ്പുറത്തെ പറമ്പില്‍ നിന്നും എടുത്തിട്ടു വരട്ടെ ...................
kollam
ReplyDeleteassalayitund valare vasthavamanu ningalude kazhchapade....AASAMSAKAL NERUNNU ............
ReplyDeletethanks vinod chetta
ReplyDeletesupport iniyum pratheekshikkunnu