ടി പത്മനാഭന്റെ ഒരു ചെറുകഥയുടെ പേരിനോട് സാദൃശ്യം തോന്നുന്നു എന്നത് തികച്ചും യധിര്ശ്ചികമായി സംഭവിച്ചതല്ല .ആദ്യം വിചാരിച്ചത് ആ കഥ അടിച്ചുമാറ്റി ഇവിടെ ഇട്ടാലോ എന്നാണ് .പിന്നീട് ആണ് ആ പേരിനോട് അടുത്ത് നില്‍ക്കുന്ന ഒരു സംഭവം എന്റെ മനസ്സിലേക്ക് വന്നത് .പ്രകാശം പരത്തുക എന്ന വാക്കിന് ശുംഭന്‍ എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്ന് നമ്മുടെ മലയാളം മുന്‍ഷി ജയരാജന്‍ മാഷ് പണ്ട് പറഞ്ഞിട്ടുണ്ട് ,ആ അര്‍ത്ഥത്തില്‍ അല്ല ഞാന്‍ ഇവിടെ ഈ തലക്കെട്ട് ഉപയോഗിക്കുന്നത്
സ്ത്രീ പീഡനങ്ങളുടെ ഒരു നീണ്ടു പരന്ന നിരയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പരമ്പരയും നടക്കുന്നതിന്റെ ഇതാ അങ്ങ് കാശ്മീരില്‍ നിന്നും ഒരു പീഡന വാര്‍ത്ത .ഇതിനെ നിങ്ങള്‍ സ്ത്രീ പീഡനമായി കാണുമോ എന്ന് എനിക്കറിയില്ല .പക്ഷെ ഇതും ഒരു തരത്തില്‍ സ്ത്രീ പീഡനം തന്നെയാണ് .ഇവിടെ പ്രതികള്‍ മതത്തിന്റെ പേരില്‍ പൗരോഹിത്യത്തിന്റെ തണലില്‍ വര്‍ഗീയത വിറ്റു ജീവിക്കുന്ന ഒരു കൂട്ടം ഹിജഡകള്‍ ആണ് .ശ്രീനഗറില്‍ നിന്നും ഉള്ള വാര്‍ത്തയാണ് ,മുസ്ലിം പെണ്‍കുട്ടികളുടെ ഒരു കൊച്ചു ഗായകസംഘം സംഗീത പരിപാടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഈ പറഞ്ഞ ഹിജഡകള്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതിന്റെ ഫലമായി ഒരു പെണ്‍കുട്ടിയുടെ കുടുംബം ജനിച്ചു വളര്‍ന്ന നാട് വിട്ടു വളരെ ദൂരെ കുടിയേറി പാര്‍ക്കേണ്ട ഒരു ഗതികേട് വന്നു ചേരുകയും ചെയ്തു.
ഈ സംഗീത സംഘത്തിനെ പറ്റി മുഖപുസ്തകത്തില്‍ വന്ന കമന്റുകള്‍ വായിക്കാന്‍ ഇടയായി .നമ്മുടെ ചീപ്പ് വിപ്പ് പോലും നാണിച്ചു പോകുന്ന ഭാഷ .ചീപ്പ് വിപ്പിനെ പോലെ ഇവരും ഗ്രാമീണര്‍ ആണെന്ന് തോന്നുന്നു .അവര്‍ ഏതു ഗ്രാമത്തില്‍ നിന്ന് ഉള്ളവരായാലും വേണ്ടില്ല ആ ഗ്രാമത്തിന്റെ സംസ്കാരം, പൈതൃകം, പിതൃശൂന്യത എല്ലാം നമ്മുക്ക് ഈ ഭാഷയില്‍ വ്യക്തമായി കാണാം .വെറും പത്താംതരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികളോട് ഇവര്‍ ഇത്തരം ഭാഷയാണ് ഉപയോഗിക്കുന്നത് എങ്കില്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ വളര്ച്ച
എത്തിയ പെണ്‍കുട്ടികളോട് ഇവര്‍ ഏതു ഭാഷയും എന്തു തരം പരിഗണനയും ആയിരിക്കും നല്‍കുക .പിന്നെ ഇപ്പോള്‍ ഇത്തരം
ആവശ്യങ്ങള്‍ക്ക് പ്രായം ഒരു പ്രശ്നവും അല്ലല്ലോ .......
ഈ കഴിഞ്ഞ ആഴ്ചയില്‍ ആണ് ബഷീരുദ്ദിന് അഹമ്മദ് എന്നാ മത ഷണ്ടിതന്‍ സ്ത്രീ പാട്ട് പാടുന്നത് ഇസ്ലാം വിരുദ്ധം ആണെന്ന് പറഞ്ഞത് . അതോടു കൂടി തകര്‍ന്നു പോയത് മൂന്ന് പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ ആണ്
(പെണ്‍കുട്ടികള്‍ സ്വപ്നം കാണുവാന്‍ പാടില്ല എന്നും അവരുടെ നിയമത്തില്‍ ഉണ്ടാകാം അല്ലെ????). എന്തായാലും പ്രകാശ് എന്ന അവരുടെ സ്വപ്നം അകാലത്തില്‍ പൊലിഞ്ഞു .
എന്നാല്‍ ഭാഗ്യവശാല്‍ കാശ്മീരില്‍ തന്നെ ഒരുപാട് വ്യക്തികള്‍ ഈ ഫത്വക്ക് എതിരായി രംഗത്ത് വന്നു എന്നത് ആശാവഹമായ ഒരു കാര്യം ആണ് .
എന്റെ സംശയം മുസ്ലിം എന്ന മതത്തിനു സംഗീതം നിഷിദ്ധം ആണോ എന്നാണ് .ഞാന്‍ എന്റെ ഒരു മുസ്ലിം സുഹൃത്തിനോട് ഈ സംശയം പങ്കു വച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സംഗീതം നിഷിദ്ധം അല്ല എന്നാല്‍ ഉപകരണ സംഗീതം പാടില്ല എന്ന് ചിലകൂട്ടര്‍ പറയാറുണ്ട് എന്നാണ് .പക്ഷെ ഖുറാന്‍ ഓതുന്നത്,ചില മത പ്രസംഗങ്ങള്‍ എന്നിവ നല്ല പ്രാസത്തിലും താളത്തിലും ഒക്കെ ആണ് വിശ്വാസികള്‍ കേള്‍ക്കുന്നത് ,അതായത് ഇസ്ലാം ഒരിക്കലും സംഗീതത്തിന് എതിരല്ല .അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഖുറാന്‍ വായിച്ചു എന്ന് പറയാറില്ല ഖുറാന്‍ ഓതുക എന്നാണ് പറയുക .ഓതുക എന്നത് താളബദ്ധം ആണ്
ഞാന്‍ വീണ്ടും ചോദിച്ചു പെണ്‍കുട്ടികള്‍ക്ക് സംഗീതം നിഷിദ്ധം ആണോ ???അപ്പോള്‍ ചിരിച്ചു കൊണ്ട് ആ സുഹൃത്ത് ഖുറാനിലെ ഒരു ഭാഗം എനിക്ക് പറഞ്ഞു തന്നു .മക്കയില്‍ നിന്നും മദീനയിലെക്ക്
ഓടി പോയ മുഹമ്മദ് നബിയെ ആ നാട്ടിലെ പെണ്‍കുട്ടികള്‍ മുഴങ്ങുന്ന തുകല്‍ വാധ്യങ്ങലോടും മനോഹരങ്ങളായ സ്വാഗതഗാനങ്ങളോട്
കൂടിയും ആണ് സ്വീകരിച്ചത് എന്ന് .നബി അതില്‍ സന്തോഷിക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു എന്ന്
എന്റെ സുഹൃത്ത് മനസ്സിലാക്കി തന്നു .
അപ്പോള്‍ ഇസ്ലാം ഉപകരണ സംഗീതത്തിനും എതിരല്ല പിന്നെ എന്തുകൊണ്ടാണ് ഈ കുട്ടികളുടെ സംഗീതം നിഷേധിക്കാന്‍
കാരണം .
സ്ത്രീക്ക് സ്വാതന്ത്ര്യത്തിനു അര്‍ഹത ഇല്ല എന്ന കിരാത കാഴ്ചപ്പാട് തന്നെയാണ് ഇതിനു കാരണം .ഇത് ഒരു മതത്തിന്റെ കുറ്റം അല്ല പ്രവാചകന്‍മാര്‍ക്ക് കാലങ്ങള്‍ക്ക് ശേഷം ആ
സമുദായത്തിലെ ചില കൂട്ടങ്ങളുടെ അധികാരത്തില്‍ ഇരിന്നിട്ടുള്ളവരുടെയും ഇപ്പോള്‍ ഇരിക്കുന്നവരുടെയും കുഴപ്പമാണ്
ഇതിനെല്ലാം കാരണം .
ഇത്തരം നടപടികളില്‍ നമുക്ക് കാണാന്‍ ആകുന്നത് ഭക്തി എന്ന വികാരത്തെ അല്ല നേരെ മറിച്ച് മതമൌലിക വാദത്തിന്റെയും മതരാഷ്ട്രീയ വാദത്തിന്റെയും
വ്യക്തമായ താല്പര്യങ്ങള്‍ ആണ് അതായത് മതത്തിന്റെ പേരില്‍ മത വിരുദ്ധമായ ഒരു നടപടി .
വേദ ഗ്രന്ഥമായ ഖുറാനും ഹദീസിനും എതിരായി അഫ്ഗാനിസ്ഥാനില്‍ സ്ത്രീക്ക് വിദ്യയും ജോലിയും പൊതുജീവിതവും
നിഷേധിച്ച താലിബാനിസത്തിന്റെ നേര്‍ പകര്‍പ്പ് മാത്രം ആണ് കാശ്മീരില്‍ സംഭവിച്ച ഈ സാംസ്‌കാരിക ദുരന്തത്തിന്റെ കാരണം
അത്തരം ഒരു സാഹചര്യം ഇന്ത്യയിലും ആരംഭിക്കുവാനും നിലനിര്‍ത്തുവാനും ശ്രമിക്കുന്ന ചില മത മൗലീക വാദികളുടെ
പിത്തലാട്ടം മാത്രം ആണ് ഈ നിര്‍ബന്ദ്ധിത നിരോധനം
ഇത്തരം നടപടികളെ കൂട്ടായി തന്നെ എതിര്‍ക്കുകയും മുളയില്‍ തന്നെ നുള്ളി കളയുകയും വേണം .ഇത്തരം നടപടികള്‍ കൈകൊള്ളുന്ന പണ്ഡിതര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബഷീരുദ്ധിന്‍ അഹമ്മദിനെ പോലെയുള്ള വ്യക്തികളെ ജയരാജന്‍ മാഷിന്റെ മലയാള ഭാഷയില്‍ "പ്രകാശം പരത്തുന്ന പണ്ഡിതന്‍ " എന്നല്ലേ വിളിക്കേണ്ടത് .താല്പര്യം ഇല്ലാത്തവര്‍ക്ക് ജോര്‍ജു മാഷിന്റെ ഗ്രാമീണ ഭാഷയിലും അവരെ അഭിസംബോധന ചെയ്യാം .....................
മതങ്ങളെ അറിയാത്തവര്‍ അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞ രീതിയില്‍ അല്ലാതെ പ്രചരിപ്പിക്കുന്നവര്‍ ഇത്തരത്തില്‍ ഉള്ള ആളുകള്‍ ആണ് ഇന്ന് കൂടുതല്‍ ആയും മത വാക്താക്കള്‍ ആയി കാണുന്നത് അവര്‍ക്ക് അവരുടെ ഉപജീവനം ആണ് മതം അപ്പോള്‍ അവരുടെ നിലനില്‍പ്പിനു അനുസ്രിതമായി അവര്‍ നില കൊള്ളും അതൊക്കെ അര്‍ഹിക്കുന്ന അവക്ഞ്ഞയോടെ തള്ളി കളയുക ഇത്തരം ആളുകള്‍ എല്ലാ മതത്തിലും സമുധായത്തിലും ഉണ്ട്
ReplyDeleteമതം ചിലവര്‍ക്ക് ജീവിതമാര്ഗമാണ് .....
ReplyDelete