Wednesday, October 30, 2013

കമ്പിക്കഥ

                           
                                             കുറച്ചു ദിവസം ആയി നിങ്ങളെ എല്ലാം ധ്രിടംഗപുളകിതര്‍ ആക്കാന്‍ ഒരു കമ്പി കഥ എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് . കമ്പി കഥ എന്നു കേട്ട് ആരും മുഖം ചുളിക്കുകയോന്നും വേണ്ട . നിങ്ങള്‍ വിചാരിക്കുന്ന തരത്തിലുള്ള മറ്റേ കമ്പി ഇതില്‍ ഇല്ല . ഇത് വേറെ കമ്പി , ഒരു തരം കമ്പിയില്ലാ കമ്പി .

                                                           ജൂനിയര്‍ ചാക്കോച്ചന്‍ ആയ എന്‍റെ കഥകളും മറ്റും നിങ്ങള്‍ക്കൊക്കെ അറിയാമെന്നു തന്നെ വിചാരിക്കുന്നു . എന്നാല്‍ ഈ കഥ ജൂനിയര്‍ ചാക്കോച്ചനായ എന്‍റെ ജീവ ചരിത്രം അല്ല . എനിക്കു ഉത്തരവാദി ആയ പിതാശ്രീയുടെയും പിതാശ്രീക്കു ഉത്തരവാദി ആയ സീനിയര്‍ ചാക്കോച്ചന്‍റെയും ആണ് .

                                                          നമ്മുടെ സീനിയര്‍ ചാക്കോച്ചന്‍ പഴയ ബ്രിട്ടിഷ് പട്ടാളത്തില്‍ നിന്നും വോളിണ്ടറി റിട്ടയര്‍മെന്റും എടുത്ത് പത്തനംതിട്ടയിലെ കൃഷിയും കാര്യങ്ങളും ഒക്കെ നോക്കി വിശ്രമ ജീവിതം നയിക്കുന്ന കാലം . ഇളയമകനും പിന്നീടു എന്‍റെ പിതാമഹനും ആയി തീര്‍ന്ന മഹത് വ്യക്തിത്വത്തിന്‍റെ വിദ്യാഭാസ കാലം . ചെറുക്കനെ നാട്ടിലെ സകല പള്ളികൂടത്തില്‍ നിന്നും കയ്യിലിരിപ്പിന്‍റെ ഗുണം കൊണ്ട് പുറത്താക്കിയ സമയം .
" ഓ എന്നതാന്നെ ചെറുക്കന്‍ ഇവിടുത്തെ പന്ന പള്ളികൂടത്തില്‍ ഒക്കെ പഠിച്ചാല്‍ തലതിരിഞ്ഞു പോകും ,പോരാത്തതിനു അങ്ങു കോട്ടയത്താന്നെങ്കില്‍ നല്ല പഠിപ്പീരാ  , അവന്മാരൊക്കെ മുടിഞ്ഞ ഇംഗ്ലീഷും ആന്നേ". അങ്ങനെ ചെറുക്കനെ അങ്ങു ദൂരെ കോട്ടയത്തിനടുത്ത് വിദേശ മിഷനറിമാര്‍ നടത്തുന്ന ഒരു ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ത്ത് അവന്‍റെ വിദ്യ എന്ന അഭ്യാസം തുടരാന്‍ നമ്മുടെ പാവം സീനിയര്‍ ചാക്കോച്ചന്‍ തീരുമാനിച്ചു .
                                                               അങ്ങനെ പയ്യനെ സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ തന്നെ തുടങ്ങി ആദ്യ കല്ലുകടി . Father Joseph Meuinch (ജോസഫ്‌ മൂഞ്ച്) എന്ന അമേരിക്കന്‍ സായിപ്പ് ആണ് ഈ വിദ്യാഭാസ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകന്‍ . അങ്ങേരാണെങ്കിലോ മുടിഞ്ഞ ഇംഗ്ലീഷ് ( ഈ ഇംഗ്ലീഷ് പേടിച്ചിട്ടാണ് എന്‍റെ അപ്പൂപ്പന്‍ പട്ടാളം വിട്ടത് എന്നൊരു വാമൊഴി നാട്ടില്‍ പരക്കുന്ന സമയം ആണെന്ന് ഓര്‍ക്കണം ) . എന്തിരുന്നാലും കയ്യിലുണ്ടായിരുന്ന കുറച്ചു മുറി ഇംഗ്ലീഷ് വച്ച് അപ്പച്ചന്‍ ആ കടമ്പ കടന്നു .അങ്ങനെ സ്വപുത്രനെ അവിടെ ചേര്‍ത്ത് വിജയീശ്രീ ലാളിതനായി അപ്പച്ചന്‍ തിരികെ നാട്ടിലെത്തി ബാക്കിയുള്ള കൃഷികാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി .
 
                                                                എന്നാല്‍ കോട്ടയത്ത് കാര്യങ്ങള്‍ അതിവേഗം ആണ് മാറി മറിഞ്ഞു തുടങ്ങിയത് . ഈ ജൂനിയര്‍ ചാക്കോച്ചന്റെ അപ്പനല്ലേ മോശം ആക്കാന്‍ പാടില്ലല്ലോ . കണ്വന്റെ പര്‍ണശാല പോലെ പരിപാവനം ആയ ആ പള്ളികൂടം കുരുക്ഷേത്ര ഭൂമിക്കു തുല്യം ആയി എന്ന് വേണമെങ്കില്‍ വളരെ സിമ്പിള്‍ ആയി പറയാം .

                                                           അങ്ങനെ പയ്യനെകൊണ്ട് സോറി എന്‍റെ അപ്പനെ കൊണ്ട് നമ്മുടെ മൂഞ്ച് അച്ചന്‍ തോറ്റു തുന്നം പാടി എന്ന് പറഞ്ഞാല്‍ മതിയല്ലോ . അങ്ങു പത്തനംതിട്ടയില്‍ " എന്‍റെ കാര്യം ആരോ പറയുന്നല്ലോ " എന്നും പറഞ്ഞു നമ്മുടെ സീനിയര്‍ ചാക്കോച്ചന്‍ തുമ്മി തുമ്മി മടുത്തു . പാവം അറിഞ്ഞില്ലല്ലോ അങ്ങു കോട്ടയത്ത് മകന്‍റെ തന്തക്കു സ്കൂളുകാരും നാട്ടുകാരും വിളിക്കുന്നതാണെന്ന് .

                                                              അപ്പനെ ഒന്ന് ശരിയാക്കി എടുക്കാന്‍ മൂഞ്ച് അച്ചന്‍ ശരിക്കും അധ്വാനിച്ചു അവസാനം ആയുധം വച്ചു കീഴടങ്ങി . അങ്ങനെ ഇടക്കിടക്ക് നടത്താറുള്ള പരീക്ഷകളില്‍ ഏതോ ഒന്നിന്‍റെ ഫലം വന്നപ്പോള്‍ സ്കൂള്‍ മാനേജ്മെന്റ് അപ്പനു വേണ്ടി നടത്തി വരുന്ന സേവനം മതിയാക്കാന്‍ തീരുമാനിച്ചു . അവര്‍ എത്രയും പെട്ടന്ന് സീനിയര്‍ ചാക്കോച്ചനെ വരുത്താന്‍ തീരുമാനിച്ചു ചാക്കോച്ചനു ഒരു കമ്പി അയച്ചു . " son failed come immediately - Father Meuinch" . ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്ത  അപ്പച്ചനു പോസ്റ്മാന്‍ കത്ത് വായിച്ചു കൊടുത്തു " സണ്‍ ഫെയില്‍ഡ്‌  കം ഇമ്മിഡിയറ്റ്ലി ഫാദര്‍ മൂഞ്ച് " .  അപ്പൂപ്പന്‍ ഇത് കേട്ട ഉടനെ മറുപടി പറഞ്ഞു " അവന്‍ തോറ്റാല്‍ അവന്‍ മൂഞ്ചണം  ഞാന്‍ എന്തിനാ മൂഞ്ചുന്നത് ഈ കമ്പി അടിച്ച ആ കത്തനാരാ ആദ്യം മൂഞ്ചെണ്ടത് "

                                                          !!!!ശുഭം !!!!!
NB: മൂഞ്ചുക എന്ന ഗ്രാമീണ ഭാഷയുടെ അര്‍ത്ഥം അറിയാത്തവര്‍ സര്‍വശ്രീ      പി സി ജോര്‍ജ്ജ്  മുന്‍ഷിയോട് ചോദിച്ചു മനസിലാക്കേണ്ടത് ആണ് .


Wednesday, August 21, 2013

പറയാതെ ബാക്കി വച്ചത് ..............

                  " നാം പലപ്പോഴും ബലഹീനതകളുടെ അടിമകൾ ആണ് ", അവൾ അന്ന് എന്നോട് അങ്ങനെ സൂചിപ്പിച്ചപ്പോൾ ഞാൻ അതിന്റെ ആഴം അളക്കുവാൻ മിനകെട്ടില്ല എന്നതാണ് സത്യം . പക്ഷെ ഇന്ന് ,ഇപ്പോൾ ഈ ഏകാന്തതയിൽ കഴിഞ്ഞു പോയതിനെ മനസ്സിലേക്ക് വീണ്ടും പകർത്തുമ്പോൾ ആ വാക്കുകളുടെ വ്യാപ്തിയും ശക്തിയും ഞാൻ തിരിച്ചറിയാതെ പോയോ എന്ന് സംശയിക്കുന്നു . ഇന്ന് ഞാൻ അത് തിരുത്തുന്നു "നാം എല്ലായിപ്പോഴും ബലഹീനതകളുടെ അടിമ തന്നെയാണ് "

                                          ഗ്രീഷ്മവും ശിശിരവും വസന്തവും എല്ലാം പുറകിലേക്കു സഞ്ചരിക്കേണ്ടിയിരിക്കുന്നു ,അന്ന് ആ രണ്ടു കോമകൾക്കുള്ളിൽ അവൾ പറഞ്ഞു നിർത്തിയടത്തു നിന്നും എനിക്ക് തുടങ്ങാൻ .

                                                     ശാലിനി അതായിരുന്നു അവളുടെ പേര് ,അവൾ എനിക്കാരായിരുന്നു , ആരുമല്ലായിരുന്നു എന്ന് ഇപ്പോൾ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിലും അവൾ എനിക്കെന്തെല്ലാമോ ആയിരുന്നു .ഒരു സുഹൃത്ത് എന്നതിലുപരി ഇനിയും ഞങ്ങൾക്ക് നിർവചിക്കാനാവാത്ത ആ ബന്ധത്തെ പലരും പ്രണയം എന്ന പേരിട്ടായിരുന്നു വിളിച്ചിരുന്നത് . അത് കേൾക്കുവാൻ ഇഷ്ടമായിരുന്നു എങ്കിൽ കൂടിയും ഞാനതിനെ ആഗ്രഹിച്ചിരുന്നില്ല . ഒരു സ്ത്രീക്കും പുരുഷനും പരസ്പരം മനസ്സിലാക്കാനും ഉൾക്കൊള്ളാനും പ്രണയം എന്ന വാക്കിന്റെ തണൽ ആവശ്യമാണോ എന്നതായിരുന്നു എന്റെ സംശയം .

                                                                ഒരു ഇലക്ഷൻ കാലഘട്ടം , ഇടതുപക്ഷ അനുഭാവിയായ എന്റെ ഒരു കൂട്ടുകാരന് വോട്ടു പിടിക്കുവാൻ വേണ്ടിയാണ് ഞാൻ അവളുടെ ക്ലാസ്സിൽ ആദ്യമായി പോകുന്നത്.എന്റെ കലാലയത്തിൽ പുതുതായി തുടങ്ങിയ ഒരു ബാച്ച് . വ്യക്തമായി പറഞ്ഞാൽ ഞങ്ങളെക്കാൾ മൂന്നു വർഷം മുതിർന്ന ഒരു ക്ലാസ് . ഉന്നത വിദ്യാഭ്യാസത്തിന്റെ യാതൊരു സമ്മർദങ്ങളും ഇല്ലാത്ത ഒരു കൂട്ടം പെണ്കുഭട്ടികളെ മാത്രം ആണ് ഞാൻ അവിടെ കണ്ടത് . അവരുടെ ഇടയിൽ മുഖം താഴേക്ക്‌ താഴ്ത്തി കണ്ണുകൾ മുകളിലേക്ക് ഉയർത്തി കടന്നു വന്ന ഞങ്ങളെ നോക്കുന്ന ആ പെണ്കു്ട്ടിയെ മാത്രം ഞാൻ എന്തുകൊണ്ട് ശ്രദ്ധിച്ചു എന്ന് ഇന്നും എനിക്ക് മനസിലാകാതെ തുടരുന്നു .

                                               അവിടെ ആയിരുന്നു എല്ലാത്തിനും തുടക്കം . പിന്നീടെന്തുകൊണ്ടോ ഞാൻ ആ ബാച്ചിന്റെനിത്യസന്ദർശകൻ ആയിത്തീർന്നു . ഓരോ ഇടവേളകളിലും അവൾ എന്റെ സാനിദ്ധ്യം ഒരുകാറ്റിന്റെ സ്പർശം പോലെ അനുഭവിക്കുകയായിരുന്നു . ഞാൻ സൂര്യന്റെ കീഴിലെ എന്തിനെകുറിച്ചും അവളോട്‌ വാചാലനാകുമായിരുന്നു . നുണയാണെന്ന് അവൾക്ക് അറിയാമെങ്കിലുംഅവൾ അത് കേൾക്കുമായിരുന്നു കാരണം അതു കേൾക്കുന്നത് അവൾക്കിഷ്ടമായിരുന്നു

                                                     സമാന്തരമായി വരച്ച രണ്ടു നേർരേഖകളിലൂടെ സഞ്ചരിക്കുന്നവരാണ് ഞങ്ങൾഎന്നറിയാമായിട്ടു കൂടിയും ഞങ്ങൾ ഞങ്ങളുടെ സൌഹൃതം എങ്ങനെയോ പങ്കുവച്ചിരുന്നു .ഒന്നും പറയാതെ തന്നെ പലതിനെ പറ്റിയും വാചാലമാകാരുണ്ടായിരുന്നു . ഞങ്ങളുടെ ഇടയിലെമൗനം പോലും ഒരായിരം ആശങ്കകൾ പങ്കു വയ്ക്കുകയായിരുന്നു .

                                                      ആ ഒരു ഹൃദയതാളം കാരണമാകാം അന്ന് അവൾക്കു സുഖമില്ലാതെകിടന്നപ്പോൾ എന്റെ മാനസിക നിയന്ത്രണങ്ങൾക്ക് ആ വാർത്ത ഒരു നോവു പകർന്നത് . ഒരുഅനുജൻ മാത്രമായി അവളെ കാണുവാൻ പോകുമ്പോഴും എൻറെ മനസ്സിൽ ആ വേദനയുടെപിടച്ചിൽ ഉണ്ടായിരുന്നു .

                                                     ഇന്നലകൾ എന്ന പോലെ ആ രണ്ടു വർഷങ്ങൾ കടന്നു പോയത് എത്രപെട്ടന്നായിരുന്നു വേർപിരിയലിന്റെ നൊമ്പരത്തിന്റെ ആഴം കൂട്ടുവാൻ വേണ്ടി ആയിരുന്നു ആകല്യാണം പോലും എന്ന് എനിക്കിപ്പോൾ തോന്നുന്നു . അവളുടെ ബാച്ചിലെ ഒരു കുട്ടിയുടെകല്യാണം . എന്തുകൊണ്ടോ എനിക്കും ക്ഷണം ഉണ്ടായിരുന്നു . അവളുടെ കൂടെ കുറച്ചു നേരംകൂടി ചിലവിടാം എന്നതുകൊണ്ട്‌ മാത്രം ഞാനും ആ കല്യാണത്തിനു പോകാം എന്നു തീരുമാനിച്ചു. "തെറ്റായ ചില തീരുമാനങ്ങൾ നമ്മൾ എത്ര പെട്ടന്നാണ് തിരഞ്ഞെടുക്കുന്നത്". ആ ഒരു യാത്രഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ കൈ മുറിയുന്ന ലാഘവത്തോടെ പിന്നിട്ട വഴികളിൽഉപേക്ഷിക്കപ്പെടുമായിരുന്നു മനസ്സിന്റെ ഈ നൊമ്പരം .

                                              ആ തിരക്കുള്ള വഴി മുറിച്ചു കടന്നപ്പോൾഅവൾ എന്തിനായിരുന്നു എന്റെ കൈകൾ മുറുക്കി കോർത്തു പിടിച്ചത് ? ആ ഒരു ദിവസംമുഴുവൻ എന്തിനായിരുന്നു അവൾ എന്റെ കൂടെ ചിലവഴിച്ചത് ? തിരികെ പോരുമ്പോൾ ആബസ്സിൽ തിരക്കില്ലായിരുന്നിട്ടു കൂടിയും എന്തിനായിരുന്നു അവൾ എന്നോടു ചേർന്നു നിന്നത്?ഇനി ഒരിക്കലും കാണില്ല എന്നു പറയുന്നതുപോലെ അവളുടെ ചുണ്ടുകൾ വിതുമ്പിയോ ? ആനേർത്ത കാറ്റിൽ അവളുടെ മുടി ഇഴകൾ പോലും എന്നോടു എന്തോ പറയുവാൻവെമ്പുകയായിരുന്നില്ലേ ? ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവൾ അന്ന് ഇറങ്ങിപോയപ്പോൾ എന്റെ മനസ്സും കൂടെ ഇറങ്ങാൻ തുടിച്ചില്ലായിരുന്നോ?

                                          ......... അന്ന് , എനിക്ക് ഞാൻ തന്നെ വിധിച്ച അജ്ഞാത വാസത്തിനു ശേഷം ,നീണ്ട മൂന്നു വർഷങ്ങൾക്കു ശേഷം ഡൽഹിയുടെ തണുത്ത കമ്പളത്തിനുള്ളിൽ അവളെയും കാത്തുഅവളുടെ കമ്പനിയുടെ സന്ദർശക മുറിയിൽ ഇരിക്കുമ്പോൾ എന്തായിരുന്നു എന്റെ മനസ്സിൽ .എന്നാൽ മൂന്നു വർഷങ്ങൾക്കു ശേഷം എന്നെ കാണുമ്പൊൾ ഉണ്ടാവേണ്ടിയിരുന്ന ഒരുസന്തോഷവും മുഖത്ത് കാണിക്കാതെ അവൾ എന്റെ അടുത്തു വന്നിരുന്നു .നീണ്ട ഇടവേളകളിലെവിശേഷങ്ങൾ ഓരോന്നായി ചോദിച്ചും പറഞ്ഞും ഞങ്ങൾ വിരസ്സമായി ആ നിമിഷങ്ങൾ തള്ളിനീക്കി . ഒടുവില ഞാൻ ഇനി തിരികെ നാട്ടിലേക്കു , ആ പഴയ എന്നിലേക്കു തന്നെ തിരികെപോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്റെ കൈ വീണ്ടും കോർത്തു പിടിച്ചു അവൾപറഞ്ഞതാണ് ഈ വാക്കുകൾ " നാം പലപ്പോഴും ബലഹീനതകളുടെ അടിമകൾ ആണ്". പക്ഷെ ഈവാക്കുകൾ പറയുമ്പോൾ അന്നാദ്യമായി അവളുടെ മിഴികൾ തുളുമ്പുന്നത്‌ ഞാൻ കണ്ടുഎന്നിരുന്നാലും ആ നീണ്ട വരാന്തയിലൂടെ തിരിഞ്ഞു നോക്കാതെ നടന്നകന്നു... ഏകനായി...............................



Monday, July 22, 2013

ഹാപ്പി ഡെയ്സ് -വിപ്ലവാഗ്നി

കുറച്ചു ദിവസങ്ങൾ ആയി എഴുതാനുള്ള ഒരു ആശയവും മനസിലിട്ട് നടക്കാൻ തുടങ്ങിയിട്ട് ..പക്ഷെ അത് പൂർത്തിയാക്കാൻ ഇത്രയും ദിവസങ്ങൾ എടുക്കാൻ കാരണം ജോലി തിരക്കുകൾ മാത്രം ആണ് .......................

കഥ തുടരുന്നു ............


ഹാപ്പി ഡെയ്സ് -വിപ്ലവാഗ്നി

അങ്ങനെ ആ കോളേജിലെ ഞങ്ങളുടെ രണ്ടാമത്തെ അദ്ധ്യായന  വർഷം . മറ്റു പല മാനേജ്മെന്റ് കോളേജുകൾ പോലെ അത്ര കഠിനമായ രാഷ്ട്രീയ നിയന്ത്രണം ഒന്നും ഞങ്ങളുടെ കോളേജിൽ ഇല്ലായിരുന്നു .അതുകൊണ്ട് തന്നെ ചുമലയും(വെള്ളയും)നീലയും കാവിയും പച്ചയും നിറങ്ങളുള്ള കൊടിതോരണങ്ങൾ കൊണ്ട് എല്ലാ ഋതു ഭേതങ്ങളിലും ഞങ്ങളുടെ കോളേജ് അലങ്കൃതം ആയിരുന്നു . അതിനാൽ തന്നെ ഏതു കാലാവസ്ഥയിലും ഞങ്ങളുടെ കോളെജിനു ഒരു രാഷ്ട്രീയ ചൂടും ഉണ്ടായിരുന്നു.
                     പല രാഷ്ട്രീയ സംഘടനകൾക്കും ഞങ്ങളുടെ കോളേജിൽ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു താനും . ആ വർഷം ആണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ചില പ്രത്യേക താത്പര്യത്തോടു കൂടി ഒരു പുതിയ വിദ്യാർഥി ഞങ്ങളുടെ കോളേജിൽ ചേരുന്നത് . അൽപസ്വല്പമായി ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഒരു അക്രമ പാർട്ടിയുടെ പ്രതിത്ചായ ഉയർത്തി കൊണ്ടുവരിക എന്നതാണ് ഇവനിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം . ഏതു പ്രതിസന്ധികളെയും നേരിടാനായി ഇരട്ട ചങ്കുല്ല ഒരുത്തൻ . ഒരു ആറടി പൊക്കം ഒത്ത വണ്ണം, ആരും കണ്ടാൽ ഒരടി അകന്നു നിന്നെ സംസാരിക്കു . ഒരു മംഗലശേരി നീലകണ്ഠൻ . ഒന്നിനെയും കൂസാത്ത ഒരു പ്രകൃതം .ഞങ്ങളെ പോലെ തന്നെ പഠിത്തം എന്നതിൽ തീരെ താത്പര്യം ഇല്ല .കോളേജിൽ പാർട്ടിയുടെ സ്വാധീനം ഉയർത്തുക ,ഏതു പ്രശ്നങ്ങളിലും അവന്റെ പാർട്ടിയുടെ സാനിധ്യം ഉറപ്പാക്കുക എന്നീ കലാപരിപാടികൾ ആണ് ഇവന്റെ മുഖ്യ അജണ്ട . ഇവന്റെ വരവോടു കൂടി കോളേജിലെ മറ്റു ഗുണ്ടാ പാർടികൾ ഒക്കെ ഒന്നോതുങ്ങിയ മട്ടാണ് . ഞങ്ങളുടെ പാർട്ടി പിന്നെ അക്രമ പാർട്ടി അല്ലാത്തതിനാലും കയ്യിട്ടു വാരലിലും സ്ത്രീജന പരിപാലനത്തിലും മാത്രം താല്പര്യം ഉള്ള പാർട്ടി ആയതിനാലും ഈ നീലകണ്ടനുമായി ഒരു സമവായത്തിൽ പോകുവാൻ ഞങ്ങൾക്ക് സാധിച്ചു .
                      പതുക്കെ പതുക്കെ ഈ നീലകണ്ഠൻ ഞങ്ങളുടെ തരുണീമണികൾക്ക് ഒക്കെ ഒരു നായകൻ ആയി തുടങ്ങിയിരിക്കുന്നു .ഈ കാര്യത്തിൽ കോളേജിന്റെ ആസ്ഥാന വായിനോക്കികൾ ആയ ഞങ്ങൾക്ക് ചില എതിർപ്പുകൾ ഉണ്ടെങ്കിൽ കൂടിയും നീലകണ്ടന്റെ കയ്യിൽ നിന്നും അടി വാങ്ങിച്ചു കൂട്ടിയാൽ ഉള്ള ചീത്തപ്പേരുകൾ കൂടുകയല്ലാതെ സിംപതിയുടെ പേരിൽ പോലും ഒരുത്തി കൂടെ തിരിഞ്ഞു നോക്കില്ല എന്നു പൂർണ ബോധ്യമുള്ളതിനാൽ അവന്റെ ഏകാതിപത്യത്തിനെതിരെ ഒരാൾ പോലും ശബ്ദിച്ചതും ഇല്ല .
                   നീലാണ്ടന്റെ എകാതിപത്യത്തിനു ഒരു പണി കൊടുക്കണം എന്ന് ഒരു അന്തർധാര മറ്റു പാർട്ടിക്കാരുടെ ഇടയിൽ ശക്തമായി ഉടലെടുത്തു തുടങ്ങിയിരുന്നു . പക്ഷെ നേരിട്ട് നീലാണ്ടനെ എതിർക്കാൻ ഉള്ള ഭയം മൂലം ആരും ഇതിനു മിനക്കെട്ടതും ഇല്ല ...
                     അങ്ങനെ ഇതുപോലെ ഒരു ജൂലെ മാസത്തിലെ ഒരു മഴക്കാലം ,മഴപെയ്തു മാനം തെളിഞ്ഞ നേരം . മഴ തോർന്ന നേരം നോക്കി ഞങ്ങൾ, ഞങ്ങളുടെ ആ ഓർമകളുടെ ഗൃഹാതുരുത്വം എന്നും നിറഞ്ഞു നിൽക്കുന്ന കിണറിന്റെ മുകളിൽ ഒരു ചെറിയ വെടി  വട്ടവുമായി ഒത്തുകൂടി . മഴ നനഞ്ഞിറങ്ങുന്ന തരുണീലതകൾ ഞങ്ങളുടെ ലക്ഷ്യമേ അല്ല കേട്ടോ ആരും തെറ്റുധരിക്കരുത് .
 ഞാൻ: "മരുന്നിനു പോലും  ഒന്നിനേം കാണുന്നില്ലല്ലോ അളിയാ "
 തരുണ്‍ :" ഇന്നലത്തെ സമരം കാരണം ആണെന്ന് തോന്നുന്നു "
 നൂറ്  : "എന്തായാലും ഈ നനുത്ത കാലാവസ്ഥയിൽ ഇതു ഒരുവക മറ്റെടത്തെ പരിപാടി ആയി പോയി ,ഒരു ഓളം അങ്ങോട്ട്‌ വരുന്നില്ല "
                 പെട്ടന്നാണ് എല്ലാ ഓളക്കേടിനും ഒരു പരിഹാരം എന്ന പോലെ കുറച്ചു തടിമാടന്മാർ ഞങ്ങളുടെ ക്യാമ്പസിൽ പ്രത്യക്ഷപ്പെടുന്നത്
 ഡിക്സണ്‍ : "അളിയാ ഇന്നലത്തെ സമരത്തിന്റെ ബാക്കിയാണ് "
 ജെസിൽ :" ഓടണോ? "
 തരുണ്‍: " വേണ്ട നമ്മൾ മൈൻഡ് ചെയ്യണ്ട ഈ ഇടി നമ്മുക്കുള്ളതല്ല "
 ഡിക്സണ്‍ :"ശരിയാ വെറുതെ അവര്ക്ക് പണി കൂട്ടണ്ട "

 ആ തടിമാടന്മാർ ആരോടെന്നില്ലാതെ ഉറക്കെ ചോദിച്ചു " ആരെടാ ഈ നീലകണ്ഠൻ"

 നൂറ് : " ഹാവു രക്ഷപെട്ടു അനിതയുടെ ആങ്ങളമാരല്ല "
                 ഞങ്ങൾ ഈ നാട്ടുകാരല്ല എന്ന മട്ടിൽ ആ ഭാഗത്തേക്ക്‌ അന്തം വിട്ടു നോക്കിനിന്നു .പേടിച്ചിട്ടൊന്നും അല്ല എന്നിരുന്നാലും എന്താണെന്നറിയില്ല ചെറുപ്പം മുതലേ ഞങ്ങൾക്കു ഇത്തരം ആൾക്കാരെ കാണുന്നതുപോലും ഇഷ്ടമല്ല . ഒരുതരം വെറുപ്പ്............ ത്ഫൂ .
എന്തായാലും അന്വേഷിച്ചു വന്നവരെ അധികം മിനക്കെടുത്താതെ നീലാണ്ടനും അവിടെ പ്രത്യക്ഷപ്പെട്ടു 
"ആർക്കാടാ നീലകണ്ടനെ കാണേണ്ടത്? "
          ചങ്കട ചങ്കട ചങ്കട ചങ്കം ചഞ്ചഞ്ചം .......................... ഞങ്ങളുടെ മനസ്സിൽ പഴയ നസീർ സിനിമകളിലെ മ്യുസിക് അലയടിച്ചു . ശരിക്കും മംഗലശേരി നീലകണ്ടനെ പോലെ ഈ നീലാണ്ടൻ ഘടാഘടിയൻമാരായ ഈ തടിയന്മാരെ അടിച്ചു നിലം പരത്തും , നല്ലൊരു അടി നേരിട്ട് കാണാം എന്ന് ഞങ്ങൾ മനസ്സിൽ ഉറപ്പിച്ചു .പക്ഷെ എല്ലാ പ്രതീക്ഷകളും കാറ്റിൽ പറത്തിക്കൊണ്ടു കൂട്ടത്തിൽ ഒരുവൻ ചാടി നീലാണ്ടന്റെ നെഞ്ചും കൂടു നോക്കി ഒറ്റ ചവിട്ട് .
 കാദർ :"ഹും ലവൻ കരളിയാ കേട്ടോ ? "
              ചവിട്ടു കൊണ്ട നീലാണ്ടൻ ആ ചെളി വെള്ളത്തിലേക്ക് മലർന്നടിച്ചു വീണു . സത്യം  പറഞ്ഞാൽ പിനീടെനിക്കൊന്നും കാണാൻ കഴിഞ്ഞില്ല .കാണാനുള്ള മനകട്ടി എനിക്കില്ലായിരുന്നു എന്ന് പറയുന്നതായിരിക്കും സത്യം . ആ തടിയന്മാർ എല്ലാവരും കൂടി നീലാണ്ടന്റെ നെഞ്ചത്ത് ഒരു താജ്മഹൽ പണി തീർത്തു (അതെ അതൊരു താജ്മഹൽ തന്നെ ആയിരുന്നു -നീലാണ്ടന്റെ ജീവിതകാലം മൊത്തം ഓർക്കാൻ പരുവത്തിനൊരു സ്മാരകം).
                രണ്ടു മൂന്നു മിനിട്ടുകൾ കൊണ്ട് ഈ കലാപരിപാടികൾ എല്ലാം അവസാനിച്ചു . അവസാനം നാലുപേർ ചേർന്ന് വഴിയിൽ മഴയുടെ ശിഷ്ടബാക്കിയായ ചെളി വെള്ളത്തിലേക്ക് നീലാണ്ടനെ വലിച്ചെറിഞ്ഞു . അമൽ നീരദിന്റെ സ്ലോ മോഷനിൽ ചെളിവെള്ളം നാല് ഭാഗത്തേക്കും തെറിച്ചു വീണു . 
              വന്ന ചേട്ടന്മാർ തിരിച്ചു നടന്നു. ആ നിമിഷം ആണ് നീലകണ്ഠൻ എന്നാ കഥാപാത്രത്തിന്റെ തീക്ഷണത ഞങ്ങൾ തിരിച്ചറിയുന്നത് . ആ മുഹൂർത്തത്തിൽ എനിക്ക് നീലണ്ടാനോട് ആരാധന തുടങ്ങി അന്ന് തുടങ്ങിയ ആരാധന ഇന്നും എന്റെ മനസ്സിൽ ഒരു ഉടവും സംഭവിക്കാതെ നില നിൽക്കുന്നു .  
                   സംഭവം എന്താണെന്നു  വച്ചാൽ ,ഒരു സിനിമ സ്റ്റൈലിൽ പറഞ്ഞാൽ, ഞങ്ങൾ നോക്കുമ്പോൾ ഉമ്മറം കുത്തി ചെളിയിൽ വീണ നീലകണ്ടന്റെ കൈകൾ മെല്ലെ അനങ്ങുന്നു . തല പതുക്കെ ഉയർത്തുന്നു ,വായിൽ കയറിയ ചെളിവെള്ളം ശക്തിയായി പുറത്തേക്ക് തുപ്പുന്നു (വീണ്ടും അമൽ നീരദ് സ്ലോ മോഷൻ ) . അടുത്ത് കിടന്ന ഒരു മരത്തിന്റെ കമ്പ് തപ്പിയെടുത്ത് നീലണ്ടാൻ ഉറക്കെ വിളിച്ചു " എടാ പട്ടികളെ "(ഇത് എഴുതിയ ഇപ്പോഴും എന്നിൽ അന്നുണ്ടായ രോമാഞ്ചം അത് പോലെ വീണ്ടും വരുന്നു ). ഞങ്ങൾ എല്ലാവരും ആവേശത്തോടെ ആർത്തു വിളിച്ചു . തല്ലും കഴിഞ്ഞു പോയ ഘടഘടിയന്മാർ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് കയ്യിലൊരു മരത്തടിയുമായി പതുക്കെ ആ ചെളിയിൽ നിന്നും എഴുനേൽക്കുന്ന നീലകണ്ടനെ ആണ് . മല്ലന്മാരുടെ കണ്ണുകളിലെ കണ്ണുകളിലെ അങ്കലാപ്പ് ഞാനിന്നും ഓർക്കുന്നു .
                    പക്ഷെ ഒരു ആക്ഷൻ പടത്തിന്റെ രീതിയിൽ നിന്ന സംഭവം ഒരു കോമഡി പടത്തിന്റെ മൂഡിൽ എത്തിയത് വളരെ പെട്ടന്ന് ആയിരുന്നു . ആ ചെളിയിൽ കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ച നീലാണ്ടന്റെ കൈ ,  കണ്ടക ശനിയുടെ അപഹാരം മൂലമാണെന്നു  തോന്നുന്നു തെന്നി പോയി . ഒന്നുയർന്നു പൊങ്ങിയ നീലണ്ടാൻ അതിലും വേഗത്തിൽ പിന്നെയും മൂക്കും കുത്തി ആ വെള്ളത്തിലേക്ക് വീണു . പിന്നെയും എല്ലാം സ്ലോ മോഷനിലേക്ക് മാറി തിരിഞ്ഞു നിന്ന ഗുണ്ടകൾ നീലാണ്ടന്റെ നേരെ ഓടി അടുക്കുന്നതും പിന്നെയും പിന്നെയും ചെളിവെള്ളം  തെറിക്കുന്നതും എല്ലാം .................................

                             (കഥ തുടരും .........)

Wednesday, May 8, 2013

ഒരു പർദ്ദയും എന്റെ ചില സംശയങ്ങളും

ഞാനൊരു പർദ്ദ വിരോധി ഒന്നുംഅല്ല  വസ്ത്രധാരണം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലക്ക് ,ഒരു വസ്ത്രം എന്ന നിലക്ക് ഏതൊരു വസ്ത്രം പോലെ ഞാനും പർദ്ദയെ അംഗീകരിക്കുന്നു .പക്ഷെ ഈ പർദ്ദ ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗം ആണ് എന്ന് പറയുന്നിടത്ത് എനിക്ക് സംശയം ഉണ്ട് . ഈ പർദ്ദ എന്ന മാന്യ വസ്ത്രം നമ്മുടെ നാട്ടിൽ വന്നിട്ട് കൂടി വന്നാൽ പത്തു വർഷം ആയിക്കാണും .അതുവരെ കേരളത്തിലെ മുസ്ലിം സ്ത്രീകള് മാന്യമായിട്ട് അല്ലായിരുന്നോ വസ്ത്രം ധരിച്ചിരുന്നത് ???????

ഇസ്ലാമിക വിശ്വാസം അനുസരിച്ച് മുഖവും പിന്നെ കൈയും മാത്രമേ സ്ത്രീക്ക് പുറത്ത് കാണിക്കുവാൻ അനുവധിനീയം ആയിട്ടുള്ളൂ .ആ വിശ്വാസത്തെ ഞാനും അംഗീകരിക്കുന്നു .പക്ഷെ ഈ വിശ്വാസം പിന്തുടരാൻ ,ശോകത്തിന്റെയും മരണത്തിന്റെയും നിറമായ കറുപ്പു തന്നെ വേണമെന്ന് വല്ല നിർബന്ധവും ഉണ്ടോ ???????

പിന്നെ പർദ്ദ  അല്ലങ്കിൽ സ്ത്രീകൾ ശരീരഭാഗങ്ങൾ മുഴുവൻ പൂർണമായി മറച്ചാൽ സ്ത്രീപീടനങ്ങളും ബലത്സങ്ങങ്ങളും കുറയും(പൂർണമായി ഇല്ലാതാകും എന്നല്ല ) എന്നു പറയുന്നതിൽ വല്ല അർഥവും ഉണ്ടോ????????

അങ്ങനെയെങ്കിൽ അറബു രാജ്യങ്ങളിൽ ഈ പറഞ്ഞ പ്രവർത്തികൾ കുറവായിരിക്കണം . പക്ഷെ നിർഭാഗ്യവശാൽ ഈ പറഞ്ഞ രാജ്യങ്ങളിൽ അന്താരാഷ്ട്ര കണക്കുകളെക്കാൾ കൂടുതലാണ് ഇത്തരം കുറ്റകൃത്യങ്ങൾ ..അപ്പോൾ പിന്നെ യഥാർത്ഥത്തിൽ മാറേണ്ടത് സ്ത്രീയുടെ വസ്ത്രധാരണമോ അതോ പുരുഷന്റെ കാഴ്ചപ്പാടുകളോ ???????

സ്ത്രീയെ അടിച്ചമർത്തി അവന്റെ കാമപൂരണത്തിനു മാത്രം ഉപയോഗിക്കുന്ന അറബു വംശത്തിന്റെ പ്രതീകം മാത്രമല്ലെ ഈ കറുത്ത നിറം ???????

അത്തരം ഒരു സംസ്കാരം കേരളത്തിലും വേണം എന്ന ചില വ്യക്തികളുടെ, മതത്തെയും ജനങ്ങളുടെ വിശ്വാസത്തെയും  കൂട്ടു പിടിച്ചുള്ള ആഗ്രഹത്തിന്റെ ഭാഗമല്ലേ ഈ കറുത്ത വസ്ത്രം ??????????

അങ്ങനെ അല്ല എങ്കിൽ ചൂടിനേയും മണൽ കാറ്റിനെയും പ്രതിരോധിക്കാൻ അറബു പുരുഷന്മാർ ഉപയോഗിക്കുന്ന വെളുത്ത വസ്ത്രം "പർദ്ദ വേണം എന്നാലെ സ്ത്രീ സുരക്ഷിത ആകു" എന്ന് പറയുന്ന പുരുഷ സഹോദരന്മാർ എന്തുകൊണ്ട്‌ ധരിക്കുന്നില്ല ???????(അവരക്കറിയാം അത് ഒരു പ്രാകൃത വേഷം ആണെന്ന് )

പിന്നെ മുഖപുസ്തകത്തിൽ പലരും ചോദിക്കുന്നതു കണ്ടു കന്യാസ്ത്രീകൾ ഇത്തരം വേഷമല്ലേ ധരിക്കുന്നത് എന്ന് ,അതെ എന്നാണ് എന്റെ ഉത്തരം,  പക്ഷെ ഒരു വ്യത്യാസം ഉണ്ട് അവർ ഒരു സമൂഹത്തിന്റെ പ്രതിനിതികൾ അല്ല ,അവർ ഒരു സംഘടനയുടെ പ്രതിനിധികൾ മാത്രം ആണ് ,ആ വസ്ത്രം അവരുടെ യൂണിഫോമും ആണ് !!!!!


അത് പോലെ തന്നെ അവരും ഭൌതിക ചിന്തകളും ആഗ്രഹങ്ങളും അടിച്ചമർത്തപ്പെട്ടവരാണ് (ഒന്നുകിൽ മതത്തിനു വേണ്ടി ,അല്ലങ്കിൽ കുടുംബത്തിനു വേണ്ടി അതുമല്ലങ്കിൽ സ്വയമേ )അപ്പോൾ പിന്നെ ഇത്തരം നിർബന്ധിത വസ്ത്ര ശീലങ്ങൾ അസ്വതന്ത്ര്യത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതീകമായിട്ടല്ലേ കണക്കാക്കപെടുക?????

സംശയങ്ങൾ ഇനിയും ബാക്കിയുണ്ട് എന്റെ സമയപരിധി മൂലം തത്കാലം ചുരുക്കുന്നു


Sunday, March 31, 2013

ഹാപ്പി ഡെയ്സ് - ലങ്കാദഹനം




                                                                     കോളേജിൽ എത്തിയിട്ട് രണ്ടാമത്തെ അദ്ധ്യായന വർഷം . പഠിക്കാനുള്ള ആരംഭ ശൂരത്വം കൂട്ടുകാർക്ക് ഒക്കെ കുറഞ്ഞു തുടങ്ങിയിരുന്നു . എനിക്കത് പണ്ടേ ഇല്ലാന്നു നിങ്ങൾക്കൊക്കെ അറിയാവുന്ന കാര്യം ആണല്ലോ . പുതുമുഖങ്ങളെ റാഗ് ചെയ്തും അല്പസ്വല്പം രാഷ്ട്രീയ പ്രവർത്തനവും ,ഡിപ്പാർട്ട്മെൻറ് തിരിച്ച് ആഴ്ച തോറും നടത്തി വരുന്ന ഗുസ്തി മൽത്സരങ്ങളും , സ്ത്രീജന പരിപാലനവും ഇങ്ങനെ ഒട്ടുമിക്ക കലാലയങ്ങളിലും കാണപ്പെടുന്ന ഇത്തരം പൊതുപ്രവർത്തന മേഘലകൾ എല്ലാം ഞങ്ങൾ കയ്യടക്കി വാഴുന്ന കാലഘട്ടം
                                                                     അങ്ങനെ പ്രത്യേകിച്ച് ഒരു കാര്യപരിപാടിയും ഇല്ലാതെ കോളേജിലെ കിണറിന്റെ മുകളിൽ വട്ടമേശ സമ്മേളനം നടത്തുന്ന സമയം ഞങ്ങൾ എല്ലാം അച്ചായൻ എന്നു വിളിക്കുന്ന തരുണ്‍ ഓടി വന്നു പറഞ്ഞു

" അളിയാ ഇലക്ഷൻ പ്രഖ്യാപിച്ചു ഇന്ന് നോട്ടീസ് ഇടും"
ജെസിൽ: " ആഹഹ തൃപ്തി ആയി അളിയാ തൃപ്തിയായി . കുറച്ചു ദിവസമായി അടി ഒന്നും കിട്ടാതെ ഇരിക്കുവാരുന്നു . ഇനി എങ്ങും തേടി പോകണ്ടല്ലോ അടി നമ്മളെ തേടി ഇങ്ങോട്ട് വന്നോളും" .
ഡിക്സണ്‍ :" ഒന്ന് പോടാ പുല്ലേ ഇതുവരെ നമ്മൾ കോളേജ് യുണിയൻ അവന്മാർക്ക് വിട്ടു കൊടിത്തിട്ടില്ല ഇനി കൊടുക്കുകയും ഇല്ല ."
ഞാൻ :"എന്നാ പിന്നെ അങ്ങനെ തന്നെ ഇറങ്ങുകയല്ലേ ?"
അഖിൽ : " ഒന്നടങ്ങടെയ് നോട്ടീസ് ഒന്ന് വന്നോട്ടെ ................

                                                            അങ്ങനെ ആ സുദിനം വന്നെത്തി ഇലക്ഷൻ . വോട്ടെടുപ്പും റിസല്ട്ടും ഒരു ദിവസം തന്നെ പതിവ് പോലെ ഞങ്ങൾ തന്നെ ജയിച്ചു (ശരിക്കും). പക്ഷെ ഇത്തവണ നില അല്പം പരുങ്ങലിൽ ആണ് . ഒരു സീറ്റിന്റെ ഭൂരിപക്ഷം ,എന്നാലും ഭൂരിപക്ഷം ഭൂരിപക്ഷം തന്നെ . പി സി ജോര്ജിനെ പോലെ ഗ്രാമീണൻമാർ ആരും ഞങ്ങളുടെ മുന്നണിയിൽ ഇല്ലാത്തതിനാൽ ഒരു വർഷം തികക്കാൻ പറ്റും എന്ന് നല്ല ഉറപ്പായിരുന്നു .
                                                               കോളേജു യുണിയനിൽ ആർട്സ് ക്ലബ് പിടിച്ചെടുക്കുക എന്നത് ഒരു വലിയ അഭിമാന പ്രശ്നം ആണ് . അതുപോലെ തന്നെ തലവേദന പിടിച്ച ഒരു പരിപാടിയും . യുണിയൻ ഉത്ഘാടനത്തിനു സിനിമ താരത്തിനെ കൊണ്ട് വരണം . കലാപരിപാടികൾ സംഘടിപ്പിക്കണം അങ്ങനെ പലതും . കഷ്ടകാലത്തിന് ഇത്തവണ ആർട്സ് ക്ലബ് സെക്രട്ടറി ഞങ്ങളുടെ അച്ചായൻ ആണ് . അപ്പൊ പിന്നെ സംഘാടനം എന്ന തലവേദന ഞങ്ങളുടെ കൂടെ തലവേദന ആയില്ലങ്കിൽ അല്ലെ അത്ഭുതം ഉള്ളു
കോപ്പ് മനുഷ്യനു ഒന്ന് മനസമാധാനം ആയി കൂവാൻ പോലും പറ്റില്ല . അച്ചായൻ എങ്ങണം കണ്ടാൽ ഇടിയുടെ പൊടിപൂരം ആയിരിക്കും .
                                                                അങ്ങനെ ആർട്സ് ഡേ യുടെ തീയതി തീരുമാനിച്ചു ഉത്ഘാടകനെയും ഒപ്പിച്ചു പക്ഷെ കലാപരിപാടികൾ ഒന്നും അങ്ങോട്ട്‌ കൊഴുക്കുന്നില്ല എന്നാ പിന്നെ കൊഴുപ്പ് കൂട്ടാൻ എന്തു ചെയ്യാം എന്ന് ഞങ്ങൾ ഒരു കാര്യാലോചന തന്നെ നടത്തി.

നിഷാദ്:"ഒരു നാടകം ചെയ്താലോ?(ഇവന് പണ്ടേ കലയുടെ അസുഖം ഉള്ളതാ)"
ഞാൻ :"ശരിയാ അളിയാ നമുക്കൊരു നാടകം തട്ടികൂട്ടാം......."
തരുണ്‍ : "അങ്ങനെ തട്ടികൂട്ടിയിട്ടൊന്നും ഒരു കാര്യവും ഇല്ല .ചെയ്യുകയാണെങ്കിൽ കാര്യമായിട്ട് തന്നെ ചെയ്യണം "
അഖിൽ:"എന്നാ പിന്നെ നാടകം വേഗം ശരിയാക്ക് ക്ലാസ് കട്ട് ചെയ്തിട്ട് കുറച്ചു ദിവസം ആയി".
ഞാൻ :" എന്നാ പിന്നെ നമുക്ക് ലങ്കാദഹനം കളിച്ചാലോ?എന്റെ കയ്യിൽ ഒരു നല്ല സംവിധായകൻ ഉണ്ട് ,മുറ്റു സാധനം ആണ് "
നിഷാദ്: " അതു പറ്റില്ല നാടകം ഞാൻ സംവിധാനം ചെയ്യും"
ജെസിൽ:" അതാ നല്ലത് അപ്പൊ പിന്നെ നീ അഭിനയിക്കില്ലല്ലോ"
നിഷാദ്:"എന്നാ പിന്നെ നിന്റെ ആളെ വച്ച് സംവിധാനം ചെയ്തോ ,പക്ഷെ നായകൻ ഞാൻ ആയിരിക്കും "
ഞാൻ:' "ഇപ്പൊ എല്ലാം ശരിയായി , ഈ കഥയിൽ രാമൻ അല്ല നായകൻ ഹനുമാൻ ആണ് നിനക്ക് ചേരും "
നൂറു:'എന്നാ വാ റിഹേഴ്സൽ തുടങ്ങാം "

                                                                          അങ്ങനെ നല്ല ഒരു സംവിധായകന്റെ കീഴിൽ ഞങ്ങൾ നാടക കളരി തുടങ്ങി നാടക സംവിധായകനിൽ നല്ല സ്വാധീനം ഉള്ളതുകൊണ്ട് ശ്രീ രാമന്റെ വേഷം എനിക്ക് തന്നെ കിട്ടി (പോരാത്തതിന് കൂട്ടത്തിൽ ഏറ്റവും ഗ്ലാമറും എനിക്കാണല്ലോ).

                                                     കാത്തിരുന്നു കാത്തിരുന്നു ആ സുദിനം വന്നെത്തി . ഇന്നാണ് ഞങ്ങളുടെ നാടകം തട്ടിൽ കയറുന്നത് , അങ്ങനെ നാടകം പൊടിപൊടിക്കുന്നു .ഞങ്ങളുടെ എതിർ പാർട്ടിക്കാർ നന്നായി തന്നെ കൂവുന്നും ഉണ്ട് . ഇതൊന്നും ഞങ്ങളെ തീരെ ബാധിക്കാത്ത വിധം വളരെ മനോഹരം ആയി തന്നെ നാടകം മുന്നോട്ടു പോകുന്നു

                                                     അങ്ങനെ ഹനുമാൻ സീതയെ തേടി ലങ്കക്ക് പോകുന്നു .ആ ഒരു സീൻ ആണ് ഞങ്ങളുടെ നാടകത്തിന്റെ മുഖ്യ ആകർഷണം . വടം അരയിൽ ഉറപ്പിച്ച് കപ്പി ഉപയോഗിച്ച് ഹനുമാനെ വായുവിലൂടെ കെട്ടിവലിച്ച് ലങ്കയിലേക്ക് ചാടിച്ചു . നല്ല കയ്യടിയുടെ അകമ്പടിയോടെ തന്നെ ഞങ്ങൾ ഈ സീൻ അവതരിപ്പിക്കുകയും ചെയ്തു . ലങ്കാദഹനം കഴിഞ്ഞു ഹനുമാൻ തിരിച്ച് ശ്രീ രാമചന്ദ്രനെ സീതാദേവിയുടെ വിവരങ്ങൾ അറിയിക്കുന്നതോടെ ഈ നാടകം ശുഭമായി അവസാനിക്കും . അങ്ങനെ ലങ്കാദഹനം കഴിഞ്ഞു ഹനുമാൻ തിരിച്ചു ചാടുന്നു .നമ്മുടെ നൂറു (നൂറുൽ അമീൻ കോയ തങ്ങൾ )വടം മുറുക്കി പിടിച്ചു വലിക്കുന്നു . ഈ സമയത്താണ് കഥയുടെ യഥാർത്ഥ ക്ലൈമാക്സ്സ് നടക്കുന്നത് .വടം പിടിച്ചിരുന്ന നൂറിന്റെ മുണ്ടും പറിച്ചു കൊണ്ട് എതിർപാർട്ടിക്കാർ ഒറ്റ ഊറ്റം .ഭാഗ്യം അന്നവൻ നിക്കർ ഇട്ടിരുന്നു .പക്ഷെ മുണ്ട് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടയിൽ പാവം നൂറ് വടത്തിന്റെ കാര്യം മറന്നുപോയി .പഴുത്ത മാങ്ങ ഞെട്ടറ്റു താഴെ വീഴുന്നപോലെ വായുവിൽ നിന്ന ഹനുമാൻ പടച്ചോനെ......................എന്നും വിളിച്ചോണ്ട് ദാ കിടക്കുന്നു ധരണിയിൽ .
                                                                                      നാടകം പൊളിഞ്ഞു .||||| ആളുകളുടെ ഇടയില നിന്നും നല്ല കൂവൽ .പക്ഷെ കഷ്ടപെട്ടു തട്ടികൂട്ടിയ നാടകം അങ്ങനെ കൈ വിട്ടു കളയാൻ പാടില്ലല്ലോ ."ഡയലോഗ് പറയടാ തെണ്ടീ" എന്നും പറഞ്ഞു വീണു കിടക്കുന്ന ഹനുമാന്റെ നേരെ എന്നെ തള്ളി വിട്ടിട്ട് തരുണ്‍ വളരെ ദയനീയം ആയി എന്നെ ഒന്നു നോക്കി.ഞാൻ വീണു കിടക്കുന്ന ,അല്ല ശ്രീരാമനെ സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്ന ഹനുമാനെ പിടിച്ചു എഴുന്നേല്പിച്ച് ചോദിച്ചു
 " ഭക്ത വത്സലാ ,ഹനുമാനെ നീ എന്റെ പ്രിയ പത്നിയാം സീതയെ കണ്ടുവോ?"
ഹനുമാൻ : " ഞാനൊരു പൂ(ബീപ്)യെയും കണ്ടില്ല ,ആദ്യം ഞാൻ കയറു വലിച്ച പൊ(ബീപ്)മോനെ ഒന്ന് കാണട്ടെ .ഇവിടെ മനുഷ്യൻ കു(ബീപ്)കുത്തി വീണു കിടക്കുമ്പോഴാ അവന്റെ അമ്മേടെ സീത "

                                                   !!!!!ശുഭം !!!!!!
                                                                                  കഥ തുടരും.....................
കടപ്പാട്:
ബീപ്-പീ സീ ജോർജ്

നോട്ട് : ഇത് ഞാൻ എഴുതിയ ഒരു കഥയല്ല . പണ്ടെങ്ങോ കേട്ടുമറന്ന ഈ കഥ ഞാൻ എന്റെ കോളേജ് ജീവിതമായി കൂട്ടികലർത്തി ഇവിടെ ചേർക്കുകയാണ് . ഈ കഥ അതിന്റെ യഥാർത്ഥ രൂപത്തിൽ മുൻപ് വായിച്ചിട്ടുള്ളവർ സദയം ക്ഷമിക്കുക . അല്ലാത്തവർ .....................................

Thursday, March 7, 2013

ഹാപ്പി ഡെയ്സ് - കഥ ആരംഭിക്കുന്നു

ചില കാര്‍ന്നോമ്മാരുടെ മക്കളെ എല്ലാം എന്‍ജിനീയര്‍ ആക്കാം എന്ന അതിബുദ്ധി മൂലം കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്ന ശതഗുണം മക്കളുടെ കൂട്ടത്തില്‍പെട്ട ഒരാളാണ് ഞാനും . എന്നില്‍ ഔഷധ ഗുണമില്ലേ എന്ന് നമ്മുടെ കാട്ടിലെ കരിംകുരങ്ങ് നിലവിളിച്ചതുപോലെ ഒരുപാട് തവണ വീട്ടിലെ ഹാളില്‍ കിടന്നു ഞാന്‍ അലറിവിളിച്ചിട്ടുണ്ട് എന്നില്‍ ഒരു എന്‍ജിനിയര്‍ ഇല്ല എന്ന് . പക്ഷെ എന്ത് ഫലം - നഹി ഗുണ . ലങ്കയിലേക്ക് സീതയെ അന്വേഷിച്ചു പോകാന്‍ ഹനുമാനെ ആരാണ്ടൊക്കെ കൂടി ഉപദേശിച്ചത് പോലെ , ചേട്ടനും ചേച്ചിയും എന്തിനു എട്ടാം ക്ലാസ് പാസ്സാവാത്ത അനിയന്‍ പോലും എന്നെ ഉപദേശിച്ചു . നീ എന്‍ജിനിയര്‍ ആകാന്‍ ജനിച്ചവന്‍ ആണ് ,നീ എന്‍ജിനീയര്‍ ആയില്ലങ്കില്‍ പിന്നെ ആരും എന്‍ജിനിയര്‍ ആയിട്ട് ഒരു കാര്യവും ഇല്ല
എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ അല്പം സുഖിച്ചോ എന്നൊരു സംശയം ഇപ്പോള്‍ ഇല്ലാതില്ല .
ഇത് തന്നെയാ പാവം ഹനുമാനും പറ്റിയത് . കൂടെ നിന്നവര്‍ പറഞ്ഞു പൊക്കി
 പാവത്തിനെ കടലു ചാടിച്ചു അവസാനം എന്തായി മൂടിനും വാലിനും പിന്നെ പറയാന്‍ കൊളളാത്തിടത്തും ഒക്കെ തീയും പിടിപ്പിച്ച് തിരിച്ചു ചാടേണ്ടി വന്നു. എന്നാലെന്താ സീതയെ മോചിപ്പിചില്ലേ എന്നൊക്കെ നിങ്ങളു ചോദിക്കും പക്ഷെ ഹനുമാന്റെ വിഷമം ഹനുമാനറിയാം.
                             
                    അങ്ങനെ കുടുംബക്കാരുടെ പ്രേരണയാല്‍ ഞാന്‍ എന്‍ജിനീയര്‍ ആകാന്‍ സമ്മതിച്ചു . അങ്ങനെ പന്ത്രണ്ടാം തരത്തില്‍ ചേരുന്നതിനു ഒപ്പം തന്നെ ഞങ്ങളുടെ അടുത്ത നഗരത്തിലെ വളരെ പ്രശസ്തമായ ഒരു പരിശീലന പ്രവേശന കളരിയില്‍ (entrance coching center) എനിക്കും അഡ്മിഷന്‍ ഒപ്പിച്ചെടുത്തു .
 ചേരാന്‍ ചെന്ന ദിവസം തന്നെ ഞാന്‍ എന്നോട് ചോദിച്ചു " ദാസാ നമുക്കീ ബുദ്ധി എന്താ നേരത്തെ തോന്നഞ്ഞത്?"

കൂടെ വന്ന ചേട്ടന്‍ പറഞ്ഞു മതിയടാ വെള്ളം ഇറക്കിയത്. 

ഞാന്‍ പിന്നെയും മനസ്സില്‍ ദൈവത്തിനോട് ചോദിച്ചു "ദൈവമേ നീ ലോകത്തില്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ സൃഷ്ടിച്ചത് എന്ജിനീയര്മാരക്കാനാണോ?"

 പിന്നെ ഞാന്‍ ചേട്ടനെ നോക്കി പതുക്കെ പാടി "കണ്ഫ്യുഷന്‍ തീര്‍ക്കണമേ എന്റെ കണ്ഫ്യുഷന്‍ തീര്‍ക്കണമേ "

ചേട്ടന്‍ ആ പാട്ടിനു മറുപടി പറഞ്ഞത് എന്നെ സ്വല്പം കൊള്ളിച്ച് ആണോ എന്നൊരു സംശയം " നിനക്ക് എന്തിനു അഡ്മിഷന്‍ തന്നു എന്ന് അവര്‍ക്ക് ഇന്ന് മുതല്‍ കണ്ഫ്യുഷന്‍ തുടങ്ങും "

                                    അങ്ങനെ ക്ലാസ് തുടങ്ങി മഹാ ബോറ് എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ . സാറന്മാര് ഏതു ഭാഷയിലാണ് ക്ലാസ് എടുക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കി വരുമ്പോഴേക്കും അവര്‍ രണ്ടു ചാപ്റ്റര്‍ കഴിഞ്ഞിട്ടുണ്ടാകും . ചന്ദ്രനിലേക്ക് വിട്ട റോക്കെറ്റ്‌ അപ്പുറത്തെ ചന്ദ്രികയുടെ കുളിമുറിയില്‍ പോയി വീണ ISRO- ക്കാരന്റെഅവസ്ഥ ആയി എനിക്ക് . പിന്നെ ആകെ ഉള്ള ആശ്വാസം നല്ല കളക്ഷനും നല്ല സെലക്ഷനും പക്ഷെ ആ പ്രതീക്ഷയും 3ഞ്ചി.
 ഒറ്റ പെണ്പിള്ളേര്‍ക്കുംextracaricularactivitiesഇല്‍ തീരെ താത്പര്യം ഇല്ല . ഇപ്പൊ പഠിച്ചു എന്‍ജിനീയര്‍ ആകും എന്നിട്ട് നാളെ അമേരിക്കയുടെ സാമ്പത്തിക മേഖല
പരിപോഷിപ്പിക്കാന്‍ പോകും എന്നാണ് എല്ലാ അവളുമാരുടെയും മുഖഭാവം .
                                       അവളുമാരുടെ ഇടയില്‍ രക്ഷ ഇല്ല എന്ന് കണ്ടതുകൊണ്ടാണോ എന്തോ ഞാന്‍ അവന്മാരെയും ശ്രദ്ധിക്കാന്‍ തുടങ്ങി അവിടെയും
ഞാന്‍ പ്രതീക്ഷ നല്‍കുന്ന ഒരു മുഖവും കണ്ടില്ല . എല്ലാവരും സായിപ്പിന്റെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ ഇരിക്കുന്നവര്‍
വേണ്ടിയിരുന്നില്ല ,ചേരേണ്ടിയിരുന്നില്ല അപ്പന്റെ കാശ് ഗുദാ ഹവാ . അങ്ങേര്‍ക്ക് ഒരു ഗുണം ഉണ്ടാകാനും പോകുന്നില്ല
എനിക്കാണെങ്കില്‍ ഒരു ടൈം പാസ്സും ഇല്ല . അങ്ങനെ ഇരിക്കുമ്പോഴാണ് കൂട്ടത്തില്‍ വ്യത്യസ്ഥമായി പുസ്തകത്തില്‍ നോക്കുന്നതിനു ഇടക്ക്
ഒളികണ്ണിട്ട് പെണ്‍കുട്ടികളുടെ സെക്ഷനിലേക്ക് നോക്കുന്ന രണ്ടു പേരെ ഞാന്‍ കാണുന്നത്, ഞാന്‍ കണ്ടു എന്ന് അവരും
കണ്ടു  . പണ്ടത്തെ കാര്ന്നോന്മാര് പറയുന്നതുപോലെ രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷം . Boyz Alwayz Boyzzzzzz.

               ഒന്നാമന്‍ ജെസില്‍ രണ്ടാമന്‍ ഞങ്ങള്‍ എല്ലാവരും നൂറ് എന്നു വിളിക്കുന്ന നൂറുല്‍ അമീന്‍ കോയ തങ്ങള്‍. ഇതിലെല്ലാം രസം എന്താണെന്നു വച്ചാല്‍ ഈ രണ്ടെണ്ണവും തുടര്‍ന്നങ്ങോട്ട് കോളേജിലും എന്റെ കൂടെ ഉണ്ടായിരുന്നു എന്നതാണ് . ഈ ഒരു കൂട്ടുകെട്ട് എനിക്കു നേടിത്തന്ന ആശ്വാസം നിങ്ങളില്‍ പലര്‍ക്കും ഊഹിക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു .
         ഇനി വീണ്ടും ക്ലാസിലേക്ക് - അധ്യാപകര്‍ തലേ ദിവസം പഠിപ്പിച്ചത് ചോദിച്ചു കൊണ്ടാരിക്കും ഒരു ദിവസത്തെ ക്ലാസ് തുടങ്ങുന്നത് എല്ലാം ഒറ്റ വാക്കില്‍ ഒതുങ്ങുന്ന ഉത്തരം ആണ് എന്നതാണ് ആശ്വാസം. അഥവാ ചോദ്യം കേട്ട് ഉത്തരം അറിയില്ലങ്കില്‍ നമുക്ക് ഓപ്ഷന്‍സ് ചോദിക്കാം എന്നതാണ് ഞങ്ങള്‍ മൂന്നുപേരെയും സംബന്ധിച്ച് മറ്റൊരു വലിയ ആശ്വാസം . ഓപ്ഷന്‍ കിട്ടിയാലും ഉത്തരം പറയാന്‍ കഴിയില്ല എന്നറിയാമെങ്കിലും ഞങ്ങള്‍ ഞങ്ങളോട് ചോദിക്കുന്ന ഏതു ചോദ്യത്തിനും ഓപ്ഷന്‍സ് ചോദിക്കുകയും ചെയ്യും . കറക്കികുത്തി എങ്കിലും ശരിയാക്കാം എന്ന ശുഭാപ്തി വിശ്വാസം ആണ് അതിനു പിന്നില്‍ . ഒരു കണക്കിന് നോക്കിയാല്‍ ഈ ഓപ്ഷന്‍ സൗകര്യം ഞങ്ങളെ മാത്രം
ഉദ്ധേശിച്ച് ഉള്ളത് ആയിരുന്നു . ചോദ്യം ചോദിക്കുന്നതിനു മുന്‍പ് ഉത്തരം പറയുന്നവര്‍ക്ക് എന്ത് ഓപ്ഷന്‍ .

        ഇത്രയും പറഞ്ഞപ്പോഴാണ് സാറന്മാരെ പറ്റി പറഞ്ഞില്ലല്ലോ എന്നോര്‍ക്കുന്നത് . ഞങ്ങളെ ഫിസിക്സ് പഠിപ്പിക്കുന്ന കോശി സര്‍  അദ്ദേഹം ആണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകനും പ്രധാന അധ്യാപഹയനും . ഒരു പ്രതിഭയുടെ ഒന്നോ രണ്ടോ നട്ട് ലൂസായാല്‍ എങ്ങനെ ഇരിക്കും അതാണ് ഞങ്ങളുടെ കോശി സര്‍ . ഇദേഹത്തെ പോലെ വേറെ ഒരാളെ പിന്നെ കണ്ടത് ഞങ്ങളുടെ
കോളേജില്‍ ഓര്‍ഗാനിക് കെമിസ്ട്രി പഠിപ്പിച്ച ജോയി സര്‍ ആണ് . ഇവരുടെ രണ്ടുപേരുടെയും കുഴപ്പം എന്താണെന്നു വച്ചാല്‍
പഠിപ്പിക്കുന്ന കാര്യം ഒഴികെ വേറെ ഒരു കാര്യം പോലും ഓര്‍മയില്‍ നിക്കില്ല എന്നതാണ് കോശി സര്‍ കുറച്ചു വ്യത്യസ്തന്‍ ആണ്
ഓരോ കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെ തൊഴിലും പുള്ളിക്കാരന് കൃത്യം ആയിട്ട് അറിയാം അവിടെ പഠിക്കുന്ന കുട്ടികളെ
സാറ് അവരുടെ പേര് വിളിച്ച് അഭിസംബോധന ചെയ്ത് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല " ഡാ ഡോക്ടറുടെ മോനെ" അല്ലങ്കില്‍ "വക്കീലിന്റെ മോനെ " എന്നൊക്കെ വിളിച്ചാണ് സര്‍ ചോദ്യം ചോദിക്കുന്നത് . ഫീസു കൊടുക്കുന്ന തന്തമാരുടെ കീശയുടെ വലുപ്പം മാത്രമേ
സാറിന്റെ ഓര്‍മയില്‍ ഉള്ളു എന്നുചില അസൂയക്കാര്‍ പറയാറുണ്ട്.

                  അങ്ങനെ പ്രൌഡ ഗംഭീരമായി ക്ലാസ്സുകള്‍ മുന്നോട്ടു പോകുന്നു . ഒരു ശനിയാഴ്ച കോശി സാറിന്റെ ക്ലാസ് ഞങ്ങള്‍ പതിവുപോലെ ഇതിലൊന്നും തീരെ താത്പര്യം ഇല്ലാത്തതിനാല്‍ അല്ലങ്കില്‍ നമ്മള്‍ ഇത് എത്ര കണ്ടിരിക്കുന്നു എന്നതുകൊണ്ടോ structure of classmates എന്ന പ്രബന്ധത്തെ കുറിച്ച് വളരെ കാര്യമായി ചര്‍ച്ച നടത്തുന്നു. സാറിന്റെ കുറുക്കന്‍ കണ്ണ് സ്വല്പം ഉറക്കെ അഭിപ്രായം രേഖപ്പെടുത്തിയ നൂറിന്റെ നേരെ എത്തിയത് ഞങ്ങള്‍ മാത്രം അറിഞ്ഞില്ല . കഷ്ടകാലത്തിന് സാര്‍ അവന്റെ അച്ഛന്റെ ജോലി മറന്നു പോയി . കൃത്യമായിട്ട് ആളെ മനസിലാത്തത് കൊണ്ടാണോ എന്തോ നൂറിനെ നോക്കി ഉമ്മന്‍ചാണ്ടിയുടെ സ്റ്റൈലില്‍ സാറ് ചോദിച്ചു " Who who who who is your father?"
പാവം നൂറു ഊര്ജതന്ത്രത്തിലെ ഏതോ വലിയ ചോദ്യം ചോദിച്ചതാണെന്ന് വിചാരിച്ച് ഇപ്പൊ ഉത്തരം പറഞ്ഞേക്കാം എന്ന ഭാവത്തില്‍ സാറിനോട് പറഞ്ഞു
"Sir Options Please"

എന്തായാലും കോശി സാര്‍ ഇത് വരെ പിന്നെ ഒരു കുട്ടിയുടെയും അച്ഛന്റെയും തൊഴില്‍ മറന്നിട്ടില്ല പോരാത്തതിന് ഓപ്ഷന്‍ കൊടുക്കുക എന്ന പരിപാടി അന്ന് കൊണ്ട് നിര്‍ത്തുകയും ചെയ്തു

(തുടരും..................... )

Saturday, March 2, 2013

ആത്മഹര്‍ഷത്തോടെ നിങ്ങളുടെ സ്വന്തം ചാക്കോച്ചന്‍

ഡല്‍ഹി ബലാത്സംഗത്തിന്റെ അലകള്‍ അടങ്ങുന്നതിനു മുന്‍പുതന്നെ വീണ്ടും ഒരു ബലാത്സംഗ വാര്‍ത്തകൂടി . ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട് ഇര വെറും ഏഴു വയസ്സ് മാത്രമുള്ള ഒരു കുട്ടിയാണ് . വടക്കന്‍ ഡല്‍ഹിയിലെ മംഗല്‍പൂരി മുനിസിപ്പല്‍ സ്കൂളില്‍ ആണ് സംഭവം നടന്നത് .
                                               നല്ല രോമാഞ്ചം കൊള്ളിക്കുന്ന വാര്‍ത്ത അല്ലെ ?
കേള്‍ക്കുമ്പോള്‍ തന്നെ ഓരോ രോമകൂപവും എഴുനേറ്റു നിന്ന് പ്രതിഷേധിക്കാന്‍ തുടിക്കുന്നു . നാലു ബസ്സ്‌ തകര്‍ത്തോ പോലീസ് ബാരിക്കേഡ് ചാടിക്കടന്നോ എന്റെ പ്രധിഷേധം അറിയിക്കാന്‍ മനസ് കിടന്നു വെമ്പല്‍ കൊള്ളുന്നു . ജനജീവിതം സ്തംബിപ്പിക്കണം , പ്രതിഷേധത്തിന്റെ മാറ്റൊലി അങ്ങ് പാര്‍ലമെന്റ് മന്ദിരം വരെ എത്തണം . നാലു ആളുകള്‍ കൂടുന്നു ,പോലീസ് ലാത്തിച്ചാര്ജ് , അടി, കണ്ണീര്‍ വാതകം (അതാകുമ്പോള്‍ മുതലകണ്ണീര്‍ ഒഴുക്കാന്‍ സഹായിക്കും),ജലപീരങ്കി (സോപ്പും തോര്‍ത്തും കരുതുകയാണെങ്കില്‍ ഒന്ന് കുളിച്ചു കയറുകയും ചെയ്യാം). ഓരോ പ്രതിഷേധങ്ങളും ഇവിടെ വെറും ആഘോഷങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ് . അല്ലാതെ എന്ത് ഗുണമാണ് ഈ പ്രതിഷേധങ്ങള്‍ കൊണ്ട് ഇവിടെ ഉണ്ടായത് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ നടപടി എടുത്തതു കൊണ്ടാണല്ലോ പിന്നെയും ഇത്തരം മൃഗവാഴ്ച്ചകള്‍ (മൃഗവാഴ്ച എന്നും പറയാന്‍ പാടില്ല മൃഗങ്ങള്‍ പീഡനത്തിനു കേസ് കൊടുക്കും)ഇവിടെ വീണ്ടും വീണ്ടും മനസാക്ഷിയെ വേദനിപ്പിച്ച് നടന്നു കൊണ്ടിരിക്കുന്നത് .
                                    പാപബോധം അല്ല മനുഷ്യനെ കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് .കിട്ടാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചുള്ള ഭയം ആണ് .നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഇപ്പോള്‍ പൊതുവെ ജനങ്ങള്‍ക്ക് നീതി നിയമ വ്യവസ്ഥകളോട് പഴയ രീതിയിലുള്ള ഒരു പേടിയോ ബഹുമാനമോ ഇല്ല എന്നത് വസ്ത്രം ഉടുക്കാത്ത സത്യമാണ് .അത് തന്നെ ആണ് കുറ്റകൃത്യങ്ങള്‍ കൂടാനുള്ള കാരണവും .                 മാറ്റങ്ങള്‍ കാലോചിതങ്ങള്‍ ആണ് പക്ഷെ എന്ത് കൊണ്ടാണ് നമ്മുടെ നിയമ വ്യവസ്ഥിതിയില്‍ കാലോചിതമായ പരിഷ്കരങ്ങളും മാറ്റവും ഉണ്ടാകാത്തത്‌  നമ്മുടെ ശിക്ഷകള്‍ കഠിനം ആക്കണം ,നീതി നടപ്പാക്കുന്നത് പെട്ടന്ന് തന്നെ ആകണം ,നീതി വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യം ആണ് 

                       ഇത്തരത്തില്‍ നിയമ ഭേദഗതി വരുത്തുവാന്‍ ഉതകുന്ന രീതിയിലുള്ള  പ്രതിഷേധങ്ങള്‍ ആണ്  ഇനി നമ്മള്‍ നടത്തേണ്ടത് അല്ലാതെ വെറും പ്രഹസനങ്ങള്‍ ആയിത്തീരാന്‍ ഇടയുള്ള വേലിചാട്ടവും പൊതുമുതല്‍ നശീകരണവും അല്ല . ചുമ്മാതെ കരഞ്ഞുകൊണ്ട്‌ കുളിക്കാം എന്നല്ലാതെ ഇത്തരം പ്രതിഷേധം കൊണ്ട് യാതൊരു ഗുണവും ഇല്ല .  
                                    "  അങ്ങനെ ഈ സംഭവം കേട്ടപ്പോള്‍ എനിക്കുണ്ടായ ചോരത്തിളപ്പിനും  പ്രതിഷേധത്തിനും ഒരു പരിധി വരെ ആശ്വാസം കിട്ടി ,എന്റെ പ്രതിഷേധം അറിയിക്കാന്‍ ഒരു ബ്ലോഗ്‌ അങ്ങ് പോസ്റിയില്ലേ . എല്ലാം ആയി . ഇനി നാളെ മുതല്‍ നമ്മുടെ നിയമ സംഹിത തിരുത്തിയെഴുതാന്‍ അവര്‍ തുടങ്ങിക്കൊള്ളും "
                       അങ്ങനെ ഇന്ത്യാ ചരിത്രത്തിലെ ഒരു നിര്‍ണായക തീരുമാനത്തിനു  കാരണക്കാരന്‍ എന്ന ആത്മഹര്‍ഷത്തോടെ നിങ്ങളുടെ സ്വന്തം ചാക്കോച്ചന്‍ . 



Tuesday, February 19, 2013

ഒരു പ്രണയത്തിന്റെ ഓര്‍മ്മക്ക്

        ഒന്ന് രണ്ടു കൂട്ടുകാരുടെ പ്രണയാനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത്  എഴുതുന്നത്, അല്പം ആത്മകഥാംശവും ഉണ്ടെന്നു കൂട്ടിക്കോ ................................

കൗമാരത്തിന്റെ ചിറകിലേറി പാറിപ്പറന്നു നടന്ന ഒരു കാലഘട്ടം . പഠിച്ച സ്കൂളില്‍ തന്നെ + വണ്ണിനു ചേരുക എന്ന മുന്‍‌തൂക്കം മുതലെടുത്ത്‌ ക്ലാസ്സില്‍ വിലസ്സി അല്‍പ്പം ചീത്തപ്പേര് എടുത്തു തുടങ്ങിയതെ ഉള്ളു. എന്നിരുന്നാലും പെണ്‍കുട്ടികളുടെ ഇടയില്‍ മാന്യത നിലനിര്‍ത്താന്‍ ഞാന്‍ സദാ ജാഗരൂകന്‌ ആയിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ മുന്‍നിരയില്‍ ഇരിക്കുന്ന പെണ്‍കുട്ടികളുമായി ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് വളരെ പെട്ടന്ന് തന്നെ സാധിച്ചു
               
                                                               ആ കൂട്ടത്തില്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയോട് എനിക്ക് അടക്കാനാവാത്ത പ്രണയം വളരെ പെട്ടന്നു തന്നെ മൊട്ടിട്ടു. ആ കൂട്ടത്തില്‍ കാണുവാന്‍ തരക്കേടില്ലാത്ത മറ്റു പെണ്‍കുട്ടികള്‍ എനിക്ക് സഹോദരിതുല്യരെ പോലെ ആയന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ  (അപ്പോഴും സഹോദരിമാരല്ല ). എന്റെ മനസ്സില്‍ തോന്നിയ പ്രണയം അധികം കിടന്നു വളിച്ചു പോകാതെ ചൂടോടു കൂടി തന്നെ ഞാന്‍ അവളെ അറിയിച്ചു.
"പ്രിയേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു ഇനിയുള്ള ജീവിതത്തിനെ ആനന്ദ സുരഭിലമാക്കാന്‍ നീ എനിക്ക് അനുകൂലമായ ഒരു മറുപടി തരില്ലേ?"

                                                   അവള്‍ പുച്ഛ ഭാവത്തോടു കൂടി എന്നെ ഒന്ന് നോക്കി. ഇവന്‍ എവിടുന്നു വന്നെടാ എന്ന ആശ്ചര്യ ഭാവവും ഞാന്‍ അവളില്‍ കണ്ടു. ക്ലാസ്സു തുടങ്ങി പത്തു ദിവസം തികഞ്ഞില്ല അതിനു മുന്‍പ് പ്രണയാഭ്യര്ത്തനയുമായി ഒരു കോന്തന്‍.11112n 160 km വേഗതയില്‍ പന്തെറിഞ്ഞ അക്തറിനെ തേഡ്മാനിലെക്ക് സിക്സ് അടിക്കുന്ന സച്ചിന്റെ  ലാഘവത്തോടെ അവള്‍ പറഞ്ഞു
"എനിക്ക് നിന്നെ ഇഷ്ടമല്ല"
"അങ്ങനെ പറയരുത് ,എടി ജീവിതത്തില്‍ ഒരു നിര്‍ണായക തീരുമാനം എടുക്കുന്നതിനു മുന്‍പ് നീ പലവട്ടം ചിന്തിക്കണം".
"എടാ ചാക്കോ പലവട്ടം ചിന്തിക്കാന്‍ ഒന്നും ഇല്ല ,ഞാന്‍ നല്ല കുടുംബത്തില്‍ പിറന്ന കുട്ടിയാ .... "
"എന്നാലും ഒന്ന് കൂടി ആലോചിച്ചിട്ട് മറുപടി പറഞ്ഞാല്‍ പോരെ?"
"അതല്ലടാ എനിക്ക് പത്താം ക്ലാസ്സില്‍ വച്ചേ വേറൊരു ലൈന്‍ ഉണ്ട് ,അവനാണ് എനിക്ക് എല്ലാം"
നല്ല കുടുംബത്തില്‍ പിറന്ന കുട്ടി ,പത്താം ക്ലാസ്സില്‍ ലൈന്‍ ഹും കൊള്ളാം ,അപ്പൊ അതാണല്ലേ നല്ല കുടുംബത്തില്‍ പിറക്കുന്നതിന്റെ ലക്ഷണം .
(ഈ കുടുംബത്തില്‍ പിറന്ന കുട്ടി പിന്നീടു എന്റെ ഒരു കൂട്ടുകാരനെ പ്രണയിക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം വേറൊരുത്തന്റെ ബൈക്കിന്റെ പിന്നില്‍ അവന്റെ കുട്ടിയായി ഇരിക്കുന്നത് കാണുവാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായി)
ഇവിടെയാണ് എന്നിലെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉണര്‍ന്നത്
 ഞാന്‍ പറഞ്ഞു "ഇതെനിക്ക് അറിയമാരുന്നെടി നിന്നെക്കൊണ്ട് ഇത് പറയിക്കാന്‍ വേണ്ടിയല്ലേ ഞാന്‍ ഈ കളി മൊത്തം കളിച്ചത്"
സിക്സര്‌ അടിച്ചതിന്റെ പിറകെ നല്ലൊരു LBW അപ്പീല്‍ ,ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി ഹാവു അമ്പയര്‍ ഔട്ട്‌ വിളിച്ചു . അവള്‍ കയ്യോടു പിടിക്കപ്പെട്ട കള്ളനെ പോലെ എന്നെ നോക്കി
ഹാവു ഞാന്‍ രക്ഷപെട്ടു ,പിന്നെ ഞാന്‍ എങ്ങനെ ഈ കാര്യം മനസിലാക്കി എന്ന് പറഞ്ഞു കൊടുക്കാന്‍ ചില്ലറ കള്ളത്തരങ്ങള്‍ പറയേണ്ടി വന്നു എന്ന് മാത്രം

                ആദ്യ ശ്രമം പാഴായി പോയി എന്നാലും ഞാന്‍ തളര്‍ന്നില്ല . പലതവണ മുന്നറിയിപ്പ് കിട്ടിയിട്ടും പിന്നെയും ഹര്‍ഭജന്റെ കയ്യില്‍ നിന്നും അടി വാങ്ങാന്‍ പോയ ശ്രീശാന്തിനെ പോലെ ഞാന്‍ അടുത്ത ആളിനെ നോക്കി . അതെ മുന്‍നിര ബഞ്ചില്‍ അല്പം മുന്‍പ് സഹോദരിസ്ഥാനിയായി ഞാന്‍ കണ്ട മറ്റൊരു പെണ്‍കുട്ടിയെ നോക്കി എന്റെ ഹൃദയം തുടിച്ചു . പക്ഷെ മനസ്സ് പറഞ്ഞു കണ്ട്രോള്‍ അളിയാ കണ്ട്രോള്‍ ,നിന്റെ ഈ ആക്രാന്തം ആണ് കുറച്ചു മുന്‍പ് പണി പാളാന്‍ കാരണം
ഓകെ ഞാന്‍ മനസ്സ് പറയുന്നത് കേള്‍ക്കാന്‍ തീരുമാനിച്ചു ആത്മസംയമനം .

           ആദ്യം അവളുമായി നല്ലൊരു ഊഷ്മള ബന്ധം സ്ഥാപിച്ചെടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു . അതുവഴി ഇവളും കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടിയാണോ എന്നും മനസ്സിലാക്കാം . എന്നിട്ടു മതി പ്രണയ അഭ്യര്‍ത്ഥന
അങ്ങനെ ഞാന്‍ എന്റെ മിഷന്‍ ആരംഭിച്ചു അവളുമായി സൗഹൃദം ഉണ്ടാക്കി എടുത്തു . പതിയെ പതിയെ അവളുടെ ഒരു നല്ല കൂട്ടുകാരന്‍
ആയി മാറി . അതുവഴി അവള്‍ മറ്റേ കുട്ടിയുടെ കുടുംബത്തില്‍ പിറന്നതല്ല എന്നും മനസ്സിലാക്കി . ഇങ്ങനെ അവളെ നോക്കി
വെള്ളം ഇറക്കി നടന്ന എനിക്ക് അവളോട്‌ ശരിക്കും പ്രണയം മൊട്ടിട്ടൊ എന്നുപോലും തോന്നി പോയി . എന്നിട്ടും ഞാന്‍
അവളോട്‌ എന്റെ പ്രണയം അറിയിച്ചില്ല കാരണം ആദ്യത്തെ അനുഭവം ഉണ്ടാവാന്‍ പാടില്ലല്ലോ . എനിക്കവളോടുള്ള പ്രണയം
അവളൊഴികെ ക്ലാസ്സിലെ മറ്റെല്ലാവരും അറിഞ്ഞു .

                          കാത്തിരുന്നു കാത്തിരുന്നു രണ്ടു വര്ഷം കടന്നു പോയത് അറിഞ്ഞില്ല . എല്ലാത്തിനും സമയം കിട്ടി അടിയുണ്ടാക്കാന്‍ ,ക്ലാസ്സില്‍ നിന്നും പുറത്താക്കാന്‍ ,സമരത്തിനു പോകാന്‍ ,ക്രിക്കറ്റു കളിക്കാന്‍ എല്ലാത്തിനും സമയം കിട്ടി എന്നാല്‍ എന്റെ പ്രണയം അവളോട്‌ പറയാന്‍ മാത്രം എനിക്ക് സമയം കിട്ടിയില്ല . നിലത്തു നിര്‍ത്തിയിട്ടു വേണ്ടേ അഭ്യാസം കാണിക്കാന്‍ എന്ന് പണ്ടാരാണ്ട് പറഞ്ഞത് പോലെ ആയി എന്റെ അവസ്ഥ .

                             അങ്ങനെ പുതിയ കോളേജ് പുതിയ ക്ലാസ് . എന്ജിനീയരിങ്ങിന്റെ ആദ്യ വര്ഷം തുടങ്ങി . അവള്‍ ദൂരെയെവിടെയോ മെഡിസിനു ചേരുകയും ചെയ്തു . അണ്ടി മറന്നു പോയ അണ്ണാനെ പോലെ ഞാനും പുതിയ വിഹാര കേന്ദ്രവുമായി അങ്ങനെ പോകുന്ന കാലം എന്റെ പഴയ ഒരു കൂട്ടുകാരിയെ കണ്ടു . മായ ആസ്ട്രേലിയാക്ക് പോകുന്നതിനു മുന്‍പ് നിന്നെ അന്വേഷിച്ചിരുന്നു

ചങ്ങ് മനസ്സില്‍ പിന്നെയും ലഡ്ഡു പൊട്ടി ഞാന്‍ സ്വപ്നം കണ്ടു തുടങ്ങി ആസ്ട്രേലിയ എന്ന പച്ചത്തുരുത്ത് എന്റെ കണ്ണിനു മുന്പിലങ്ങനെ തെളിഞ്ഞു വന്നു . ആ ബീച്ചിന്റെ ഒരു മൂലക്കായിട്ട് ഒരു കുഞ്ഞു പൊട്ടുപോലെ അവളെയും കാണാം .

ഉച്ചഭക്ഷണം കഴിക്കാന്‍ തരുന്ന കാശ് ആഹാരം കഴിക്കാതെ കൂട്ടിവച്ച് എവിടുന്നോ തപ്പിയെടുത്ത നമ്പരുമായി ഞാന്‍ അവളെ വിളിച്ചു . ഞാന്‍ ആണ് എന്ന് പറഞ്ഞപ്പോഴേ അവള്‍ പറഞ്ഞു "നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേ ഈ പാതിരാത്രിയാണോ വിളിക്കുന്നത് "കാറ്റു കുത്തിവിട്ട ബലൂണിനെ പോലെ ഞാന്‍ ശശിയായി ഇരുന്നു . പട്ടിണി കിടന്നു ഉണ്ടാക്കിയ കാശ് ഗോപി . ആ കാശുണ്ടായിരുന്നെങ്കില്‍ എന്തോരും ഏത്തപ്പഴം വാങ്ങി പുഴുങ്ങി തിന്നാമാരുന്നു

    പിന്നെയും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവള്‍ എന്നെ വിളിച്ചു . വിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ഞാന്‍ എന്റെ പ്രണയവും അവളെ അറിയിച്ചു അവള്‍ മറുപടി ഒന്നും പറഞ്ഞില്ല മൂന്നാം അമ്പയറിന്റെ തീരുമാനത്തിനു കത്ത് നില്‍ക്കുന്ന കളിക്കാരനെ പോലെ ഞാന്‍ കത്ത് നിന്നു . ആ കാത്തിരിപ്പ് മൂന്നു വര്‍ഷങ്ങള്‍ തുടര്‍ന്നു അവസാനം ഞാന്‍ സ്വയം വിരമിച്ചു . ആസ്ട്രേലിയന്‍ തീരം വിട്ടു

        ഈ കഴിഞ്ഞ വര്ഷം നാട്ടില്‍ വന്നപ്പോള്‍ കല്യാണം കഴിച്ചേക്കാം  എന്ന് തീരുമാനിച്ചു അപ്പോഴാണ് യാധിര്ശ്ചികമായി അവള്‍ നാട്ടില്‍ ഉണ്ടെന്നു അറിഞ്ഞത് . മനസ്സില്‍ പിന്നെയും ലഡ്ഡു പൊട്ടി . കുറേക്കാലം ആസ്ട്രേലിയ എന്നും പറഞ്ഞു കൊതിപ്പിച്ചതല്ലെ ഒന്നു വിളിച്ചേക്കാം എന്ന് കരുതി.

          അങ്ങനെ അവള്‍ക്ക് ഒരു ഷോക്ക് കൊടുക്കാം എന്ന തീരുമാനത്തോടെ വീണ്ടും അവളുടെ നമ്പര്‍ തപ്പിയെടുത്തു
"മായേ ഇത് ഞാനാ  ചാക്കോച്ചന്‍ ഒരു പ്രധാന കാര്യം പറയാനാ ഞാന്‍ നിന്നെ വിളിച്ചത് നീ കഴിഞ്ഞതെല്ലാം മറക്കണം ,ഞാന്‍ പുതിയൊരു ജീവിതത്തിലേക്ക് കടക്കുവാന്‍ പോകുകയാണ് . ഈ വരുന്ന പത്താം തീയതി എന്റെ കല്യാണം ആണ് നീ വരണം "ആഹാ എന്തൊരാശ്വാസം എന്റെ പ്രണയം നിരസ്സിച്ച അവളോട്‌ പ്രതികാരം ചെയ്തപ്പോള്‍ എന്തൊരാശ്വാസം
അവളുടെ മറുപടി കേട്ടപ്പോഴാണ് എനിക്ക് ഒന്നുകൂടി ആശ്വാസം ആയത് .
" എടാ ചാക്കോച്ചാ നീ ഇപ്പോഴും അതോര്‍ത്തുകൊണ്ടിരിക്കുവാണോഡാ ,നിന്നെ ഞാന്‍ എനിക്ക് പിറക്കാതെ പോയ അച്ഛനെ പോലെയാടാ കണ്ടത് , എന്തായാലും കഴിഞ്ഞതെല്ലാം കഴിഞ്ഞു ,നിന്റെ കല്യാണത്തിനു ഞാനും എന്റെ ഹബ്ബിയും തീര്‍ച്ചയായിട്ടും വരുമെടാ, ഓക്കെഡാ ,സീ യു ഡാ ,ടേക്ക് കെയര്‍ ഡാ "

   

Monday, February 11, 2013

പ്രകാശം പരത്തിയ പെണ്‍കുട്ടികള്‍

ടി പത്മനാഭന്റെ ഒരു ചെറുകഥയുടെ പേരിനോട് സാദൃശ്യം തോന്നുന്നു എന്നത് തികച്ചും യധിര്ശ്ചികമായി സംഭവിച്ചതല്ല .ആദ്യം വിചാരിച്ചത് ആ കഥ അടിച്ചുമാറ്റി ഇവിടെ ഇട്ടാലോ എന്നാണ് .പിന്നീട് ആണ് ആ പേരിനോട് അടുത്ത് നില്‍ക്കുന്ന ഒരു സംഭവം എന്റെ മനസ്സിലേക്ക് വന്നത് .പ്രകാശം പരത്തുക എന്ന വാക്കിന് ശുംഭന്‍ എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്ന് നമ്മുടെ മലയാളം മുന്‍ഷി ജയരാജന്‍ മാഷ്‌ പണ്ട് പറഞ്ഞിട്ടുണ്ട് ,ആ അര്‍ത്ഥത്തില്‍ അല്ല ഞാന്‍ ഇവിടെ ഈ തലക്കെട്ട്‌ ഉപയോഗിക്കുന്നത്


 

                                     സ്ത്രീ പീഡനങ്ങളുടെ ഒരു നീണ്ടു പരന്ന നിരയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പരമ്പരയും നടക്കുന്നതിന്റെ ഇതാ അങ്ങ് കാശ്മീരില്‍ നിന്നും ഒരു പീഡന വാര്‍ത്ത .ഇതിനെ നിങ്ങള്‍ സ്ത്രീ പീഡനമായി കാണുമോ എന്ന് എനിക്കറിയില്ല .പക്ഷെ ഇതും ഒരു തരത്തില്‍ സ്ത്രീ പീഡനം തന്നെയാണ് .ഇവിടെ പ്രതികള്‍ മതത്തിന്റെ പേരില്‍ പൗരോഹിത്യത്തിന്റെ തണലില്‍ വര്‍ഗീയത വിറ്റു ജീവിക്കുന്ന ഒരു കൂട്ടം ഹിജഡകള്‍ ആണ് .ശ്രീനഗറില്‍ നിന്നും ഉള്ള വാര്‍ത്തയാണ് ,മുസ്ലിം പെണ്‍കുട്ടികളുടെ ഒരു കൊച്ചു ഗായകസംഘം സംഗീത പരിപാടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഈ പറഞ്ഞ ഹിജഡകള്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതിന്റെ ഫലമായി ഒരു പെണ്‍കുട്ടിയുടെ കുടുംബം ജനിച്ചു വളര്‍ന്ന നാട് വിട്ടു വളരെ ദൂരെ കുടിയേറി പാര്‍ക്കേണ്ട ഒരു ഗതികേട് വന്നു ചേരുകയും ചെയ്തു.


 

                              ഈ സംഗീത സംഘത്തിനെ പറ്റി മുഖപുസ്തകത്തില്‍ വന്ന കമന്റുകള്‍ വായിക്കാന്‍ ഇടയായി .നമ്മുടെ ചീപ്പ് വിപ്പ് പോലും നാണിച്ചു പോകുന്ന ഭാഷ .ചീപ്പ് വിപ്പിനെ പോലെ ഇവരും ഗ്രാമീണര്‍ ആണെന്ന് തോന്നുന്നു .അവര്‍ ഏതു ഗ്രാമത്തില്‍ നിന്ന് ഉള്ളവരായാലും വേണ്ടില്ല ആ ഗ്രാമത്തിന്റെ സംസ്കാരം, പൈതൃകം, പിതൃശൂന്യത എല്ലാം നമ്മുക്ക് ഈ ഭാഷയില്‍ വ്യക്തമായി കാണാം .വെറും പത്താംതരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികളോട് ഇവര്‍ ഇത്തരം ഭാഷയാണ്‌ ഉപയോഗിക്കുന്നത് എങ്കില്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ വളര്ച്ച

എത്തിയ പെണ്‍കുട്ടികളോട് ഇവര്‍ ഏതു ഭാഷയും എന്തു തരം പരിഗണനയും ആയിരിക്കും നല്‍കുക .പിന്നെ ഇപ്പോള്‍ ഇത്തരം

ആവശ്യങ്ങള്‍ക്ക് പ്രായം ഒരു പ്രശ്നവും അല്ലല്ലോ .......


 

                                                              ഈ കഴിഞ്ഞ ആഴ്ചയില്‍ ആണ് ബഷീരുദ്ദിന്‌ അഹമ്മദ്‌ എന്നാ മത ഷണ്ടിതന്‍ സ്ത്രീ പാട്ട് പാടുന്നത് ഇസ്ലാം വിരുദ്ധം ആണെന്ന് പറഞ്ഞത് . അതോടു കൂടി തകര്‍ന്നു പോയത് മൂന്ന് പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ ആണ്

(പെണ്‍കുട്ടികള്‍ സ്വപ്നം കാണുവാന്‍ പാടില്ല എന്നും അവരുടെ നിയമത്തില്‍ ഉണ്ടാകാം അല്ലെ????). എന്തായാലും പ്രകാശ്‌ എന്ന അവരുടെ സ്വപ്നം അകാലത്തില്‍ പൊലിഞ്ഞു .

     

                                 എന്നാല്‍ ഭാഗ്യവശാല്‍ കാശ്മീരില്‍ തന്നെ ഒരുപാട് വ്യക്തികള്‍ ഈ ഫത്വക്ക് എതിരായി രംഗത്ത് വന്നു എന്നത് ആശാവഹമായ ഒരു കാര്യം ആണ് .


 

                                          എന്റെ സംശയം മുസ്ലിം എന്ന മതത്തിനു സംഗീതം നിഷിദ്ധം ആണോ എന്നാണ് .ഞാന്‍ എന്റെ ഒരു മുസ്ലിം സുഹൃത്തിനോട് ഈ സംശയം പങ്കു വച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സംഗീതം നിഷിദ്ധം അല്ല എന്നാല്‍ ഉപകരണ സംഗീതം പാടില്ല എന്ന് ചിലകൂട്ടര്‍ പറയാറുണ്ട് എന്നാണ് .പക്ഷെ ഖുറാന്‍ ഓതുന്നത്,ചില മത പ്രസംഗങ്ങള്‍ എന്നിവ നല്ല പ്രാസത്തിലും താളത്തിലും ഒക്കെ ആണ് വിശ്വാസികള്‍ കേള്‍ക്കുന്നത് ,അതായത് ഇസ്ലാം ഒരിക്കലും സംഗീതത്തിന് എതിരല്ല .അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഖുറാന്‍ വായിച്ചു എന്ന് പറയാറില്ല ഖുറാന്‍ ഓതുക എന്നാണ് പറയുക .ഓതുക എന്നത് താളബദ്ധം ആണ്

ഞാന്‍ വീണ്ടും ചോദിച്ചു പെണ്‍കുട്ടികള്‍ക്ക് സംഗീതം നിഷിദ്ധം ആണോ ???അപ്പോള്‍ ചിരിച്ചു കൊണ്ട് ആ സുഹൃത്ത് ഖുറാനിലെ ഒരു ഭാഗം എനിക്ക് പറഞ്ഞു തന്നു .മക്കയില്‍ നിന്നും മദീനയിലെക്ക്

ഓടി പോയ മുഹമ്മദ്‌ നബിയെ ആ നാട്ടിലെ പെണ്‍കുട്ടികള്‍ മുഴങ്ങുന്ന തുകല്‍ വാധ്യങ്ങലോടും മനോഹരങ്ങളായ സ്വാഗതഗാനങ്ങളോട്

കൂടിയും ആണ് സ്വീകരിച്ചത് എന്ന് .നബി അതില്‍ സന്തോഷിക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു എന്ന്

എന്റെ സുഹൃത്ത് മനസ്സിലാക്കി തന്നു .


 

                                      അപ്പോള്‍ ഇസ്ലാം ഉപകരണ സംഗീതത്തിനും എതിരല്ല പിന്നെ എന്തുകൊണ്ടാണ് ഈ കുട്ടികളുടെ സംഗീതം നിഷേധിക്കാന്‍

കാരണം .


 

            സ്ത്രീക്ക് സ്വാതന്ത്ര്യത്തിനു അര്‍ഹത ഇല്ല എന്ന കിരാത കാഴ്ചപ്പാട് തന്നെയാണ് ഇതിനു കാരണം .ഇത് ഒരു മതത്തിന്റെ കുറ്റം അല്ല പ്രവാചകന്‍മാര്‍ക്ക് കാലങ്ങള്‍ക്ക് ശേഷം ആ

സമുദായത്തിലെ ചില കൂട്ടങ്ങളുടെ അധികാരത്തില്‍ ഇരിന്നിട്ടുള്ളവരുടെയും ഇപ്പോള്‍ ഇരിക്കുന്നവരുടെയും കുഴപ്പമാണ്

ഇതിനെല്ലാം കാരണം .


 

     ഇത്തരം നടപടികളില്‍ നമുക്ക് കാണാന്‍ ആകുന്നത് ഭക്തി എന്ന വികാരത്തെ അല്ല നേരെ മറിച്ച് മതമൌലിക വാദത്തിന്റെയും മതരാഷ്ട്രീയ വാദത്തിന്റെയും

വ്യക്തമായ താല്പര്യങ്ങള്‍ ആണ് അതായത് മതത്തിന്റെ പേരില്‍ മത വിരുദ്ധമായ ഒരു നടപടി .


 

     വേദ ഗ്രന്ഥമായ ഖുറാനും ഹദീസിനും എതിരായി അഫ്ഗാനിസ്ഥാനില്‍ സ്ത്രീക്ക് വിദ്യയും ജോലിയും പൊതുജീവിതവും

നിഷേധിച്ച താലിബാനിസത്തിന്റെ നേര്‍ പകര്‍പ്പ് മാത്രം ആണ് കാശ്മീരില്‍ സംഭവിച്ച ഈ സാംസ്‌കാരിക ദുരന്തത്തിന്റെ കാരണം

അത്തരം ഒരു സാഹചര്യം ഇന്ത്യയിലും ആരംഭിക്കുവാനും നിലനിര്‍ത്തുവാനും ശ്രമിക്കുന്ന ചില മത മൗലീക വാദികളുടെ

പിത്തലാട്ടം മാത്രം ആണ് ഈ നിര്‍ബന്ദ്ധിത   നിരോധനം


 

   ഇത്തരം നടപടികളെ കൂട്ടായി തന്നെ എതിര്‍ക്കുകയും മുളയില്‍ തന്നെ നുള്ളി കളയുകയും വേണം .ഇത്തരം നടപടികള്‍ കൈകൊള്ളുന്ന പണ്ഡിതര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബഷീരുദ്ധിന്‍ അഹമ്മദിനെ പോലെയുള്ള വ്യക്തികളെ ജയരാജന്‍ മാഷിന്റെ മലയാള ഭാഷയില്‍ "പ്രകാശം പരത്തുന്ന പണ്ഡിതന്‍ " എന്നല്ലേ വിളിക്കേണ്ടത് .താല്പര്യം ഇല്ലാത്തവര്‍ക്ക് ജോര്‍ജു മാഷിന്റെ ഗ്രാമീണ ഭാഷയിലും അവരെ അഭിസംബോധന ചെയ്യാം .....................

  

Wednesday, February 6, 2013

ഹാപ്പി ഡെയ്സ് -കഥ തുടരുന്നു

തിരിച്ചു വീണ്ടും കലാലയ ജീവിതത്തിലേക്ക് പോകണം എന്ന് ആഗ്രഹം തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി ,കാരണം എന്റെ ജീവിതത്തില്‍ എന്തെല്ലാം നല്ല നല്ല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നിരുന്നാലും ആ കലാലയ ജീവിതം ഇന്നും എന്റെ ഓര്‍മകളില്‍ തളിത്തങ്ങനെ നില്‍ക്കുകയാണ് .എന്തെല്ലാം ഓര്‍മ്മകള്‍ കൂടുതലും കുരുത്തക്കേട്‌ ആണെങ്കിലും ഓര്‍ക്കുമ്പോള്‍ സുഖമുള്ള ഒരു നൊമ്പരം

റാഗ്ഗിങ്ങിന്റെ പേരില്‍ സീനിയേര്‍സ് എന്റെ കണ്ണ് ഇടിച്ചു പൊട്ടിച്ചതു മുതല്‍ എന്തെല്ലാം ഓര്‍മ്മകള്‍ ,സിനി റ്റീച്ചരിന്റെ ആദ്യ ക്ലാസ് ,കാന്റീന്‍ കിണറിന്റെ മുകളിലെ വായിനോട്ടം ,സുഹറ ടീച്ചറിന്റെ കണക്ക് ക്ലാസ് ,ഇലക്ഷന്‍ ,സമരം,അടിപിടികള്‍ ,ഫാക്ടറി വിസിറ്റ് എന്ന പേരില്‍ ഗോവയില്‍ പോയത് എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മയില്‍ മാറി മാറി വരുന്നു .

പ്രാരംഭം

കോളേജിലെ ക്ലാസ്  തുടങ്ങിയ ആദ്യ ദിവസം ,രസതന്ത്ര വിഭാഗത്തിന്റെ പരിചയപ്പെടല്‍ കഴിഞ്ഞു .മൂന്നാമത്തെ പിരീഡ് -കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍ .ഒരു കാര്യം ഉണ്ടായിട്ടല്ല ,യുനിവേര്‍സിറ്റി ആറു വിഷയം തികക്കാന്‍ ചേര്‍ത്ത ഒരു വിഷയം എന്ന് ആര്‍ക്കായാലും തോന്നിപോകും  അല്ലങ്കില്‍ പിന്നെ പെട്രോ കെമിക്കല്‌സും കംപ്യുട്ടര്‍ ആപ്ലിക്കേഷനും തമ്മില്‍ എന്ത് ബന്ധം .പഴം പുഴുങ്ങിയതും ഇറച്ചിക്കറിയും പോലെ .അത് കൊണ്ട് തന്നെ ഇത് കേട്ടപ്പോള്‍ തന്നെ തീരുമാനിച്ചു ഇത് ശരിയാവില്ല എന്ന് .എന്നാലും ക്ലാസ്സില്‍ തന്നെ ഇരുന്നു ,എന്തെങ്കിലും ഗുണം ഉണ്ടായാലോ?? ടീച്ചര്‍ വന്നു ആ പ്രതീക്ഷയും തീര്‍ന്നു ഒരു ഗുണവും ഇല്ല .

ടീച്ചര്‍ ഓരോരുത്തരെ ആയി പരിചയപെട്ടു .എന്റെ ഇടതു വശത്തെ കസേരയില്‍ സജാസ് ,എന്റെ അതെ പ്രായം അതായത് സീനിയര്‍ സിട്ടിസന്‍ .വലതു വശത്തെ കസേരയില്‍ ജെസില്‍ പ്രായം കൊണ്ട് സീനിയര്‍ അല്ല എന്നാലും കട്ടക്കു നിക്കും (അതെനിക്ക് രണ്ടു ദിവസം കഴിഞ്ഞാണ് മനസിലായത് )ടീച്ചര്‍ ക്ലാസ് തുടങ്ങി ,ടീച്ചര്‍ കമ്പ്യുട്ടറിനെ പറ്റി പറഞ്ഞു തുടങ്ങി .ഞാന്‍ മനസ്സില്‍ "ഓ ഇത് നമ്മളു കൊറേ കേട്ടിട്ടുണ്ട് " എന്ന ഭാവവുമായി വലതു വശത്തേക്ക് നോക്കി അവിടെ ബഹിരാകാശത്തിലേക്ക്  റോക്കറ്റ്‌ വിടുമ്പോള്‍  ശാസ്ത്രന്ജന്മാരുടെ മുഖത്ത് ഉണ്ടാകുന്ന അതെ ഭാവത്തോടു കൂടി ടീച്ചറിന്റെ മുഖത്തോടു നോക്കിയിരിക്കുന്ന ജെസില്‍ .ഞാന്‍ ആകെ തകര്‍ന്നുപോയി ദൈവമേ ഈ സാത്തന്മാരുടെ ഇടയിലാണല്ലോ എന്നെ തള്ളിയിരിക്കുന്നത് .തകര്‍ന്ന മനസ്സുമായി ഞാന്‍ ഇടതു വശത്തേക് നോക്കി ,ഹാവു ആശ്വാസം ആയി ,എന്റെ മുഖത്ത് കണ്ട അതെ പുച്ഛഭാവം അവന്റെ മുഖത്തും കാണാം .ഇവനും ഇത് കുറെ കേട്ടിട്ടുണ്ടെന്ന് എനിക്ക് മനസിലായി .എന്നാല്‍ പിന്നെ കുറച്ചു ലോക കാര്യങ്ങള്‍ എന്ന് ഞങ്ങള്‍ തീരുമാനിച്ചു .അതൊരു തെറ്റാ ................??????അല്ലേയല്ല എനിക്കത് മനസിലാകും ,സജാസിനും അത് മനസ്സിലാകും ,വായിക്കുന്ന നിങ്ങള്‍ക്കും അത് മനസ്സിലാകും പക്ഷെ ക്ലാസ് എടുക്കുന്ന ടീച്ചര്‍ക്ക് മാത്രം അത് മനസിലായില്ല .

"ബോത്ത്‌ ഓഫ് യു സ്റ്റാന്റ് അപ്പ്‌ " ആഗോള താപനത്തെ പറ്റി ഞങ്ങള്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ ആണെന്ന് തോന്നുന്നു എവിടെയോ കേട്ടപോലെ ഈ ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങുന്നത് .മുന്‌പരിചയത്തിന്റെ പുറത്താണോ എന്തോ കേട്ടപ്പോള്‍ തന്നെ ഞാന്‍ ചാടി എഴുന്നേറ്റു .ഇടത്തോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ 'ഞാനുമൊ?'എന്ന മുഖഭാവത്തോടെ 'എന്നെ തന്നെ' എന്ന ആംഗ്യത്തൊടെ നമ്മുടെ കൂട്ടുപ്രതി അവിടെ തന്നെ ഇരിക്കുന്നു .ശെടാ ഞാന്‍ മാത്രം ശശി ആയല്ലോ എന്ന് ചിന്തിച്ചു തീരുന്നതിനു മുന്‍പ് തന്നെ "യു റ്റൂ" എന്ന് കേട്ടപ്പോള്‍ എനിക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു .അത് അല്ലങ്കിലും അങ്ങനെ തന്നെ ആണ് .ഒരു പ്രശ്നത്തില്‍
ഒറ്റക്ക് പെടുമ്പോള്‍ ഉള്ള അവസ്ഥയും കൂട്ടുകാരന്‍ കൂടെ ഉള്ള അവസ്ഥയും തികച്ചും വ്യത്യസ്തമാണ് .അത് തന്നെ ആണ് സുഹൃത്ത് ബന്ധത്തിന്റെ
ഉലകമയ രീതിയും

catche memmory എന്നാല്‍ എന്താണ്????ടീച്ചര്‍ ഒരു ദയയും കൂടാതെ , സദാം ഹുസൈനെ കണ്ട അമേരിക്കന്‍ പട്ടാളക്കാരനെ പോലെ ഞങ്ങളുടെ നേരെ വെടിയുതിര്‍ത്തു .ആന്ധ്രയില്‍ നിന്നും തമിഴ് നാട്ടില്‍ എത്തിയ മിസോറാംകാരനെ പോലെ സജാസ് ടീച്ചറിനെ ഒന്ന് നോക്കി പിന്നെ പ്രതീക്ഷയോടെ എന്നെയും.അവന്റെ നോട്ടം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി അവനു ടീച്ചര്‍ പറഞ്ഞ ഭാഷ ഏതാണെന്നു പോലും മനസ്സിലായില്ല പിന്നയല്ലേ ചോദിച്ച ചോദ്യം

"യു " ഒരു പരിഗണയും കൂടാതെ സജാസിന്റെ കയ്യില്‍ നിന്നും ചോദ്യം എന്റെ നേരെ .ടീച്ചറിന്റെ വയ്പ്പ് പല്ലാരുങ്കില്‍ അത് ഊറി തെറിച്ചു പോയേനെ എന്നാണ് എനിക്ക് തോന്നിയത് . ആ ക്ലാസ്സിലെ എല്ലാവരുടെയും നോട്ടം സജാസിന്റെ മുഖത്ത് നിന്നും എന്റെ മുഖത്തേക്ക് മാറിയത് ഞാന്‍ അറിഞ്ഞു . കഴിഞ്ഞ വര്‍ഷത്തെ ഓര്മ വച്ച് ആണോ എന്തോ ഞാന്‍ ഉടനടി ഉത്തരം പറഞ്ഞു"ഞാന്‍ ഇന്നലെ വന്നിട്ടില്ലാരുന്നു ടീച്ചര്‍ "എന്നെ നോക്കിയിരുന്ന എല്ലാ മുഖങ്ങളിലും ഞെട്ടല്‍ ഞാന്‍ കണ്ടു കൂടുതല്‍ ഞെട്ടിയത് ടീച്ചര്‍ തന്നെയാണ് .

 ടീച്ചര്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങാന്‍ കുറഞ്ഞത് 5 നിമിഷം എങ്കിലും എടുത്തു .എന്നിട്ട് വളരെ ശാന്തമായി ഞങ്ങളെ നോക്കി പറഞ്ഞു "നീയൊന്നും പഠിക്കാന്‍ വരണ്ടാവനല്ല നീയൊക്കെ വല്ല കപ്പലണ്ടി കച്ചവടത്തിനും പോകുന്നതാ നല്ലത് ,മനുഷ്യനെ മെനക്കെടുത്താന്‍ ഓരോന്ന് വന്നോളും"

ആഹാ സംതൃപ്തിയായി ,ആ ടീച്ചറോട് എനിക്ക് ബഹുമാനം തോന്നി .പുതിയ കോളേജില് പുതിയ ക്ലാസ്സില്‍ ആദ്യത്തെ ദിവസം തന്നെ ഞങ്ങളെ മനസ്സിലാക്കി കളഞ്ഞല്ലോ കൊച്ചു കള്ളി .......

ഇനി വരുവാനിരിക്കുന്ന നാല് വര്‍ഷത്തിന്റെ സൂചനയായി തുടക്കം ഗംഭീരം ആയിരിക്കുന്നു ....

സജാസിനെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു "സംതൃപ്തി ആയി സദീര്‍ത്യാ സംതൃപ്തി ആയി
                                                                                                                                ( തുടരും.........)

Saturday, February 2, 2013

പാളിപ്പോയ കച്ചവട തന്ത്രം


കുറച്ചു നാളുകളായി മിക്കവരും ചര്‌ച്ച ചെയ്യുന്ന ഒരു വിഷയം ആണ് വിശ്വരൂപത്തിലെ മതനിന്ദ .വിവിധ തലത്തിലുള്ള വ്യക്തികളുടെ വിവിധ തരത്തിലുള്ള നിരൂപണങ്ങളും നിരീക്ഷണങ്ങളും വായിക്കുവാനും കഴിഞ്ഞു .ചലച്ചിത്രം കാണാതിരുന്നത് കൊണ്ട് എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിഞ്ഞതും ഇല്ല .എന്തായാലും ഇന്നലെ കൊണ്ട് എനിക്ക് ആ വിഷമം മാറിക്കിട്ടി .വിശ്വരൂപം കണ്ടു.......

സത്യം പറയട്ടെ വാണിജ്യ മൂല്യം ഉള്ള ഒരു കലാ സൃഷ്ടി എന്ന നിലയില്‍ വിശ്വരൂപം എനിക്ക് ഇഷ്ടപ്പെട്ടു.ഞാന്‍ മനസ്സിലാക്കിയിടത്തോളം മതനിന്ദാ പരമായ  പരാമര്‍ശങ്ങള്‍ ഒന്നും കാണുവാന്‍ കഴിഞ്ഞതുമില്ല ,എന്ന് മാത്രമല്ല തമിഴ് ജനതയെയും മുസ്ലിം സുഹൃത്തുക്കളെയും നല്ലരീതിയില്‍ പുകഴ്ത്തുന്ന ഒന്ന് രണ്ടു സീനുകള്‍ കാണുവാനും കഴിഞ്ഞു .തമിഴ് അറിയാവുന്ന ഒരു തീവ്രവാദിയെ കിട്ടുവാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് വില്ലന്‍ പറയുന്നതും ,ചിത്രത്തിന്റെ അവസാന ഭാഗത്തില്‍ നായകന്‍ നിസ്കരിക്കുമ്പൊല്‌ അമേരിക്കന്‍ പട്ടാളക്കാരന്‍ അതിനു വിശദീകരണം കൊടുക്കുന്നതും എല്ലാം അതിനു ഉദാഹരണം ആണ് .

        ഇതിന്റെ ഇടയില്‍ ഞാന്‍ ഒരു കാര്യം പ്രത്യേകം പറയട്ടെ ഞാന്‍ ഈ ചലച്ചിത്രം കാണുന്നത് ഒരു തമിഴ് വെബ്സൈറ്റില്‍ വന്ന വ്യാജ പ്രിന്റ്‌ മൂലം ആണ്

പറഞ്ഞു പറഞ്ഞു ഞാന്‍ എന്റെ ആശയത്തില്‍ നിന്നും  വ്യതിചലിച്ചൊ എന്നൊരു സംശയം. എന്റെ ഒരു സംശയം എന്താണെന്നു വച്ചാല്‍ സിനിമ റിലീസ് ആകുന്നതിനു മുന്‍പ് പ്രദര്‍ശന അനുമതി നിഷേധിക്കണം എന്ന് പറഞ്ഞ മതസംഘടന എങ്ങനെ ഈ ചിത്രത്തിന്റെ ഉള്ളടക്കം മനസിലാക്കി എന്നതാണ് ??????? ഇവിടെയാണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ വഴിത്തിരുവ് .
സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതോടൊപ്പം ഡയറക്ട് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റ് (ഡി.ടി.എച്ച്) വഴി തത്സമയം വീടുകളിലിരുന്ന് കാണാനുള്ള പുത്തന്‍പരീക്ഷണമാണ് ‘വിശ്വരൂപ’ത്തെ ആദ്യം വാര്‍ത്തകളില്‍ കൊണ്ടുവന്നത്. അതോടൊപ്പം കമല്‍തന്നെ മുന്‍കൈയെടുത്ത് മുസ്ലിം പ്രതിനിധികള്‍ക്കായി പ്രത്യേകം സ്ക്രീനിങ്ങും നടത്തി. അങ്ങനെ പതിവുശൈലിയില്‍ പിറവിക്കു മുമ്പേതന്നെ ‘വിശ്വരൂപം’ ആഗോളവാര്‍ത്തയാക്കുന്നതില്‍ കമല്‍ വിജയിച്ചു.
ഇവിടെയാണ് ഞാന്‍ മുകളില്‍ പറഞ്ഞ പാളി പോയ കച്ചവട തന്ത്രം .ഏകദേശം 90 കോടി മുടക്കി നിര്‍മിച്ച ഒരു സാധനം കൃത്യമായി ഉപഭോക്താവിന്റെ കയ്കളില്‍ എത്തിക്കുവാന്‍ ശ്രമിച്ച ഒരു കച്ചവട തന്ത്രം മാത്രം ആണ് ,ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ വിവധങ്ങള്‍ക്ക് എല്ലാം മൂലകാരണം .ഈ അടുത്ത കാലത്ത് പല ചലച്ചിത്രങ്ങളിലും ഈ തന്ത്രം പയറ്റി വിജയിച്ചിട്ടും ഉണ്ട് .അതെ തന്ത്രം തന്നെയാണ് കമലഹാസന്‍ എന്ന നല്ല നടന്‍ വിശ്വരൂപം എന്ന ഈ ഉപഭോഗ വസ്തുവിലും പ്രയോഗിച്ചത് .
ഇത്തരം കച്ചവട തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ കമല്‍ വളരെ മിടുക്കനും ആണ് (ഉദാഹരണം : മരുതുനായകം,വീരുമാണ്ടി,ആളവന്താന്‍,ഹേ റാം ....തുടങ്ങിയവ)മൊത്തം തമിഴ് ജനതയുടെ 10% താഴെ മാത്രം ഉള്ള മുസ്ലിം സമുദായത്തിലെ ഒരു ചെറു സംഘടനക്കുവേണ്ടി കമല്‍ തന്നെ മുന്‍ കൈ എടുത്ത് ഒരു പ്രദര്‍ശനം നടത്തുകയും അവര്‍ മത വികാരത്തെ വൃണപ്പെടുത്തി എന്നൊരു പ്രസ്താവന നല്‍കുകയും ചെയ്തു .ആ പ്രസ്താവന ജനങ്ങളുടെ ഇടയില്‍ ഒരു സംസാരം ആകുകയും അങ്ങനെ ഉണ്ടാകുന്ന ഒരു തള്ളിച്ചയില്‍ അദ്ധേഹത്തിന്റെ ഉല്പന്നം ജനങ്ങളുടെ ഇടയില്‍ എത്തിക്കുക എന്നതായിരുന്നു കമലിന്റെ ഉദ്ദേശം (ഡി ടി എച്ച് വിവാദവും ഇതുമായി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു )
എന്നാല്‍ മത വികാരങ്ങളെ ആറ്റം ബോംബുപോലെ കൈ കാര്യം ചെയ്യുന്ന ഒരു സമൂഹത്തിനു ഈ ചെറിയ പ്രസ്താവന തന്നെ ധാരാളം ആയിരുന്നു .അതിനെ ഏറ്റു പിടിക്കാനും വലുതാക്കി വിടാനും ചില പ്രത്യേക താല്പര്യത്തോടെ ഇന്ത്യ മഹാരാജ്യത്ത് നിലനില്‍ക്കുന്ന തല്പര കക്ഷികളും ആയപ്പോള്‍ കമലിന്റെ തന്ത്രം പാതി വഴിയില്‍  പൊലിഞ്ഞു .അത് കൂടാതെ വിശ്വരൂപത്തിന്റെ വ്യാജ കോപ്പികള്‍ ഇന്റര്‍നെറ്റില്‍ നിറയുകയും ചെയ്തു .അങ്ങനെ വെളുക്കാന്‍ തേച്ചത് പാണ്ടായി
ഈ ചലച്ചിത്രം എനിക്ക് മുന്‍പ് കണ്ട എന്റെ രണ്ടു തമിഴ് മുസ്ലിം സുഹൃത്തുക്കളോട് ഞാന്‍ ചോദിച്ചു ഈ ചിത്രത്തില്‍ എവിടെയാണ് നിങ്ങളുടെ മത വികാരത്തെ വേദനിപ്പിക്കുന്നത് എന്ന് ? അവര്‍ മറുപടി തന്നത് ,അത് അങ്ങനെയുണ്ട് നിങ്ങള്ക്ക് തമിഴ് അറിയാത്തതുകൊണ്ടാണ് മനസിലാകാതെ പോയത് എന്നാണ് .ശരി നിങ്ങള്‍ ഒരു ഉദാഹരണം പറ അപ്പോള്‍ എനിക്ക് മനസ്സിലാകുമല്ലോ?ഒരാള്‍ മറുപടി പറഞ്ഞത് ഇപ്രകാരം ആണ് ഈ ചലച്ചിത്രത്തില്‍ ഒസാമ ബിന്‍ ലാദനെ അസുരന്‍ എന്ന് വിളിക്കുന്നുണ്ട് അത് ശരിയായില്ല എന്നാണ്.
ശരിയാണ് ഈ ചിത്രത്തില്‍ അങ്ങനെ ഒരു ഭാഗം ഉണ്ട് ,അത് പക്ഷെ അമേരിക്കന്‍ ജനതയുടെ കാഴ്ചപ്പാടിലൂടെ ആണ് പറയുന്നത് അവരുടെ നാടിനോട് ദ്രോഹം ചെയ്ത ഒരു വ്യക്തിയെ അസുരനായി കാണുന്നത് അവരുടെ രാജ്യസ്നേഹത്തിന്റെ പ്രതീകം ആണ് അല്ലാതിരിക്കാന്‍ ഈ കഥ നടക്കുന്നത് ഇന്ത്യാ മഹാരാജ്യത്ത് ഒന്നും അല്ലല്ലോ .....(അജ്മല്‍ കസബിന്റെ ദയാഹര്‍ജിയില്‍ 203 ഇന്ത്യക്കാര്‍ ആണ് ഒപ്പിട്ടത്)
രണ്ടാമത്തെ സുഹൃത്ത് പറഞ്ഞു ആ സിനിമയിലെ വില്ലന്‍ കുറച്ചുനാള്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുകയും അങ്ങനെയാണ് അയാള്‍ തമിഴ് പഠിച്ചത് എന്ന് .അങ്ങനെയും പറയാന്‍ പാടില്ല അതും അവരെ അപമാനിച്ചത് ആണ് എന്ന് (നമ്മുടെ കേരളത്തില്‍,വാഗമണ്ണില്‍ തീവ്രവാധികള്‍ക്ക് പരിശീലനം കൊടുത്തു അതിലും വലുത് ഒന്നും അല്ലല്ലോ തമിഴ്നാട്ടില്‍ നിന്ന് തമിഴ് പഠിക്കുന്നത്).ഇതെല്ലാം പോകട്ടെ എന്റെ ഒരു മലയാളി സുഹൃത്ത് ,ജീജാ യാനിന്റെയും ,സ്കോട്ട് അല്കിന്സിന്റെയും,ജാസന്‍ സ്റ്റതമിന്റെയും എന്തിനു പേരറിയാത്ത ഇറ്റാലിയന്‍ ,കൊറിയന്‍ നടന്മാരുടെ  ആക്ഷന്‍ ചലച്ചിത്രങ്ങള്‍ ഭാഷ പോലും അറിയാതെ കാണുന്ന ഈ വ്യക്തി വിശ്വരൂപം വെറും ഒരു ആക്ഷന്‍ പടം മാത്രം ആണെന്ന് പറഞ്ഞിട്ട് കൂടി ഈ ചിത്രം കാണുവാന്‍ കൂട്ടാക്കിയില്ല .അത് അവന്റെ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്ന മിഥ്യാ ധാരണ കൊണ്ടാണത് .ഞാന്‍ ഈ ലേഖനത്തിന്റെ മുകള്‍ ഭാഗത്ത് പറഞ്ഞ ഉദാഹരണങ്ങള്‍ ഒന്നും ഇവര്‍ നോക്കിയിട്ട് ഈ ചിത്രത്തില്‍ കണ്ടതും ഇല്ല എന്നതാണ് ഇതിലെ വേദനിപ്പിക്കുന്ന സത്യം .
സമൂഹത്തില്‍ ഇത്തരത്തിലുള്ള ആളുകള്‍ വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആയിരിക്കാം .എന്നിരുന്നാല്‍ കൂടി ഇങ്ങനെ ഉള്ള ഒരു സമൂഹത്തിലേക്ക് ആണ് കമല്‍ ഇത്തരത്തിലുള്ള ഒരു കച്ചവട തന്ത്രവുമായി ഇറങ്ങിയത് .അപ്പോള്‍ പിന്നെ ആ തന്ത്രം പാളിയില്ല എങ്കിലെ അത്ഭുതം ഉള്ളു .
എന്തായാലും പ്രതീക്ഷിച്ച രീതിയില്‍ ഈ ചിത്രം മുന്നോട്ടു കൊണ്ടുപോകാന്‍ കമലിന് കഴിഞ്ഞില്ല എന്നത് നഗ്നമായ സത്യം ആണ് .കമലഹാസനെ സംബന്ധിച്ച് കോടികളുടെ നഷ്ടം എന്നത് ഒന്നും അല്ലായിരിക്കാം എന്നിരുന്നാലും സത്യം എന്നത് പലപ്പോഴും മറച്ചുപിടിക്കാന്‍ കഴിയില്ല .ചരിത്രം ഈ ചിത്രത്തെ കമലഹാസന്‍ ആഗ്രഹിച്ചതുപോലെ ഒരു ഇതിഹാസ ചിത്രം എന്നല്ല കാണുവാന്‍ പോകുന്നത് പാളിപ്പോയ ഒരു കച്ചവട തന്ത്രം എന്ന നിലക്ക് ആയിരിക്കും .ഒരു കണക്കിന് ഈ തന്ത്രം പാളിയത് നന്നായി കാരണം ഇത്തരം തന്ത്രങ്ങള്‍ കച്ചവട സിനിമയില്‍ പുത്തിയ കീഴ്വഴക്കങ്ങള്‍ ശ്രിഷ്ടിക്കും അത് ഒരിക്കലും പൊതു സമൂഹത്തിന്റെ സന്തുലനവസ്ഥക്ക് നല്ലത് അല്ല

Wednesday, January 30, 2013

മാന്യമഹാജനങ്ങളെ .............

 

മാന്യമഹാജനങ്ങളെ .............ഇനി ഞാന്‍ താഴെ പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ എന്റെ സ്വന്തം അല്ല .എന്റെ ഒരു പെണ്‍ (പെന്‍ )  സുഹൃത്തിന്റെ ആശയങ്ങള്‍ ആണു ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ പോകുന്നത് .ഇതിലെ പല വ്യക്തിപരമായ പരാമര്‍ശങ്ങളോട് എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെന്നിരിക്കലും ഇത് ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കാന്‍ കാരണം ഇതില്‍ പറഞ്ഞിരിക്കുന്ന കാതലായ കാര്യം എനിക്കൊരു പുതിയ അറിവായിരുന്നു .എന്നെ പോലെ തന്നെ ബഹുഭൂരിപക്ഷത്തിനും ഇതൊരു പുതിയ അറിവാരിക്കും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു .എന്റെ ബ്ലോഗ്‌ വായിക്കുന്നവര്‍ വളരെ കുറച്ച ആണെങ്കിലും അബദ്ധവശാല്‍ വായിക്കുന്നവര്‍ക്ക് പുതിയ ഒരു അറിവ് കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്ന് ഞാനും കരുതി

 


പ്രത്യേക ശ്രദ്ധക്ക്: ഇതില്‍ നടത്തിയിരിക്കുന്ന വ്യക്തി പരമായ പരാമര്‍ശങ്ങള്‍ക്ക് എന്റെ ആശയങ്ങളും ആയി യാതൊരു ബന്ധം ഇല്ല .......

 

 

 

രണ്ട് കൂട്ടക്കൊലകളുടെ വാര്‍ഷികം; 4 ലക്ഷം "കാവി തീവ്രവാദി"കളും!

ജനുവരി 25, 1983. കശ്മീരിലെ വന്‍ധാമാ ഗ്രാമം. റംസാന്‍ മാസത്തിലെ പുണ്യ രാവായ ശബ്-എ-കദര്‍ ആയിരുന്നു അന്ന്. കശ്മീര്‍ താഴ്‌വരയില്‍ നിന്നും ഹിന്ദുക്കളെ  ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ജമാഅത്തെ ഇസ്ലാമി രൂപം കൊടുത്ത ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന സൈന്യ വിഭാഗം ഇരുളിന്റെ മറ പറ്റി ഗ്രാമത്തിലേക്ക് ഇരച്ചു കയറി 23 പേരെ വെടിവച്ചു കൊന്നു. ഭീകരവാദത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന കശ്മീരിലെ ആദ്യ കൂട്ടക്കൊല. പിന്നീടങ്ങോട്ട് ചെറിയ തോതില്‍ അക്രമങ്ങള്‍ തുടങ്ങി.   

സെപ്റ്റംബര്‍ 14, 1989. ശ്രീനഗറിലെ ഒരു പുലര്‍വേള.  പ്രഭാത സവാരിക്ക് ഇറങ്ങിയ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനും പണ്ഡിത് സമുദായത്തിലെ പ്രമുഖനുമായ ശ്രീ ടിക്കാ ലാല്‍ ടപ്ലുവിന്റെ ശരീരത്തില്‍ 8 വെടിയുണ്ടകള്‍ തറച്ച് കയറി. ശ്രീ ടപ്ലുവിനെ കൊലപ്പെടുത്തിയത് തലേദിവസം അദ്ദേഹത്തോട് ചിരിച്ച് കളിച്ച് സംസാരിച്ച അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ തന്നെയായിരുന്നു! തുടര്‍ന്ന്, യാസിന്‍ മാലികിന്റെയും ബിട്ടാ കരാട്ടെയുടെയും നേതൃത്വത്തില്‍ ജെ.കെ.എല്‍.എഫ് എന്ന "സമാധാന ലേബല്‍" കൊണ്ട് നടക്കുന്ന ഭീകര സംഘടന പ്രശസ്ത കവി പണ്ഡിത് സര്‍വാനന്ദ് പ്രേമിയേയും മകനെയും തട്ടിക്കൊണ്ട് പോയി കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌ പൊതുനിരത്തില്‍ തൂക്കി കൊല്ലുന്നു. ജമ്മു-കശ്മീര്‍ ഹൈ കോടതിയിലെ ജസ്റ്റിസ്‌ എന്‍. കെ. ഗന്‍ജുവിനെ വെടി വച്ച് കൊല്ലുന്നു. ശ്രീനഗറില്‍ രണ്ട് പണ്ഡിത് വനിതകളെ കൂട്ടബലാത്സംഗം ചെയ്ത് തടിമില്ലിലെ മെഷീനില്‍ ഇട്ട് തുണ്ട്-തുണ്ടാക്കുന്നു. സന്ദര്‍ശനത്തിന് വന്ന വിദേശികളെ തട്ടിക്കൊണ്ട് പോയി സര്‍ക്കാരില്‍ നിന്ന് പണം വാങ്ങി വിട്ടയയ്ക്കുന്നു. കശ്മീര്‍ പ്രക്ഷുബ്ധമാകാന്‍ തുടങ്ങുകയായിരുന്നു.

ജനുവരി 4, 1990. ഇതൊന്നുമറിയാതെ ഗുജറാത്തില്‍ കഴിയുന്ന എന്റെ ഒന്നാം ജന്മദിനം. അതേ സമയം, ശ്രീനഗറില്‍ പ്രഭാതം പൊട്ടി വിടരുമ്പോള്‍ പുറത്തിറങ്ങിയ "അഫ്താബ്" എന്ന ഉര്‍ദു പത്രത്തില്‍ പതിവില്ലാതെ ഒരു അറിയിപ്പ്: "ഹിസ്ബുള്‍ മുജാഹിദീന്‍ എല്ലാ ഹിന്ദുക്കളോടും കശ്മീര്‍ താഴ്വര വിട്ടു പോകാന്‍ ഉത്തരവിടുകയാണ്. കശ്മീര്‍ ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ പോകുന്നു. അതിനായി എല്ലാ കശ്മീരികളും ജിഹാദിന്റെ വഴി സ്വീകരിച്ച് യോദ്ധാക്കള്‍ ആകാന്‍ തയാറാകണം. കശ്മീര്‍ പാകിസ്താന്റെ ഭാഗം ആകുകയാണ്." " അല്‍ സഫാ"  എന്ന സായാഹ്നപത്രവും ഈ അറിയിപ്പ് പ്രസിദ്ധീകരിക്കുന്നു. വലിയൊരു പ്രശ്നം ആരംഭിക്കാന്‍ പോകുന്നു എന്ന് മനസ്സിലാക്കിയ കശ്മീരി  ജനത ഭയം കൊണ്ട് 6 മണിയാകുമ്പോഴേക്കും കതകടച്ചിരുന്നു.

ജനുവരി 5, 1990. ശ്രീനഗറിലെ ചുവരുകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പുതിയ ഉത്തരവിന്‍ പടി കശ്മീരില്‍ ഇസ്ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കി; മാത്രമല്ല, സിനിമാ തിയറ്ററുകളും വീഡിയോ പാര്‍ലറുകളും അടച്ചു പൂട്ടി, മദ്യനിരോധനം നടപ്പിലാക്കി. മുഖംമൂടി ധാരികള്‍ കടകളില്‍ കയറി ക്ലോക്കുകള്‍ അര മണിക്കൂര്‍ പിറകോട്ട്, പാകിസ്താന്‍ സമയത്തിലേക്ക്  തിരിച്ച് വയ്പ്പിച്ചു. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ തെരുവുകളില്‍ തോക്കേന്തിയ, മുഖംമൂടി ധരിച്ച മനുഷ്യര്‍ സാധാരണ കാഴ്ചയായി മാറി. മുഖംമൂടിക്കാര്‍  പണ്ഡിതുകളുടെ വീടുകളും സ്ഥാപനങ്ങളും അടയാളപ്പെടുത്തി, അവരോട് ഒഴിഞ്ഞു പോകാന്‍ ഭീഷണി മുഴക്കി. പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളിലൂടെ തീ പാറുന്ന പ്രസംഗങ്ങളും ഇന്ത്യ-വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങുന്നത് കേട്ട് പണ്ഡിത് സമൂഹം ഞെട്ടി വിറച്ചു. പൊതുസ്ഥലങ്ങളില്‍ എവിടെയെങ്കിലും ഒരു പണ്ഡിതിനെ കണ്ടാല്‍ കൊന്നു കളയാന്‍ പരസ്യമായി ഉത്തരവിടുന്ന ഹിസ്ബുള്‍ നേതൃത്വം കശ്മീരിന്റെ ഭരണത്തിനു നേരെ കൊഞ്ഞനം കുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ തൊട്ട് അന്നു വരെ, 400 ഹിന്ദുക്കളെ കൊന്നതില്‍ അഭിമാനം പ്രകടിപ്പിച്ചു.

ജനുവരി 19, 1990. കശ്മീര്‍ പുകഞ്ഞു പുകഞ്ഞു പൊട്ടിത്തെറിച്ച  ദിവസം ആണന്ന്. ക്രമസമാധാനം പാലിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ഫാറൂഖ് അബ്ദുള്ള സര്‍ക്കാര്‍ രാജി വെച്ച് പ്രമുഖന്മാരെല്ലാം കശ്മീര്‍ വിട്ട് ദില്ലിയ്ക്കും ലണ്ടനിലേക്കും മറ്റും സ്ഥലം വിടുന്നു. സഖ്യകക്ഷികളുടെ പിച്ചലും തോണ്ടലും കാരണം ആടിയുലഞ്ഞു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ അടിയന്തിര പ്രശ്ന പരിഹാരാര്‍ത്ഥം ജഗ് മോഹനെ ഗവര്‍ണര്‍ ആയി നിയമിക്കുന്നു.  ജഗ് മോഹന്‍ വന്നതും നിരോധനാജ്ഞയും കര്‍ഫ്യൂവും പ്രഖ്യാപിക്കപ്പെട്ടു. ഉച്ചയോട് കൂടി  സ്ഥിതി ശാന്തമായി. എന്നാല്‍, ഉച്ചയ്ക്ക് ശേഷം, തോക്കേന്തിയ ആയിരങ്ങള്‍ തെരുവുകളില്‍ ഇറങ്ങി, പണ്ഡിതുകളുടെ അടച്ചിട്ട കടകള്‍ക്കും ഭവനങ്ങള്‍ക്കും നേര്‍ക്ക്‌ വെടിയുതിര്‍ക്കാന്‍ തുടങ്ങി. പള്ളികള്‍ സജീവമായി തുടങ്ങി. വൈകുന്നേരമായതും പള്ളികളില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ മുഴങ്ങി: "കശ്മീര്‍ മേ അഗര്‍ രഹനാ ഹേ, അള്ളാഹ് ഒ അക്ബര്‍ കഹനാ ഹേ!" ("കശ്മീരില്‍ ജീവിക്കണമെങ്കില്‍ അള്ളാഹു അക്ബര്‍ എന്ന് പറയണം"- മതം മാറുക എന്ന് ചുരുക്കം); "യഹാന്‍ ക്യാ ചലേഗാ? നിസാം എ മുസ്തഫാ!" (ഇവിടെ എന്താണ് നടക്കുക? ശരീയത്ത് ഭരണം); "ആസീ ഗച്ചീ പാകിസ്താന്‍, ബതാഒ റോസ് തേ ബതാനെവ് സാന്‍"(നമുക്ക് പാകിസ്താന്‍ വേണം, കൂടെ അവരുടെ(പണ്ഡിതുകളുടെ) പെണ്ണുങ്ങളെയും, പക്ഷെ അവരെ വേണ്ട).

അന്ന് രാത്രി കശ്മീരി പണ്ഡിതുകള്‍ തീരുമാനിച്ചു- 5000 വര്‍ഷത്തെ ചരിത്രവും ജീവിതവും സംസ്കാരവും സംസ്കൃതിയും വിശ്വാസപ്രമാണങ്ങളും ആരാധനാലയങ്ങളും വിട്ട് ഒന്നടങ്കം പലായനം ചെയ്യാന്‍. 3 ലക്ഷത്തോളം വരുന്ന പണ്ഡിതുമാര്‍ എല്ലാം ഉപേക്ഷിച്ച് നാട് വിട്ടു; ജന്മനാട് വിട്ടു വരുന്നവര്‍ക്ക് വേണ്ടി ജമ്മുവിലും ദില്ലിയിലും പുതുതായി തുറക്കപ്പെട്ട അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക്. കുറച്ചു പേര്‍ താഴ്വരയില്‍ സമാധാനം തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ തങ്ങി.

ജനുവരി 25, 1998. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, 90,000 പണ്ഡിതുകള്‍ മാത്രമേ  കശ്മീരില്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. വന്‍ധാമായില്‍ 30 പേരോളം വരുന്ന ചെറിയൊരു പണ്ഡിത് സമൂഹം ജീവിച്ചു വരുന്നുണ്ടായിരുന്നു. ആദ്യ കൂട്ടക്കൊല നടന്നതിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ സഹായം നല്‍കാന്‍ എന്ന പേരില്‍ ഇന്ത്യന്‍ സേനയുടെ വേഷം ധരിച്ച് വന്ന ലഷ്കര്‍-എ-തയ്ബ ഭീകരര്‍ കുഞ്ഞുങ്ങളടക്കം 23 പേരെ നിരത്തി നിര്‍ത്തി വെടി വച്ച് കൊലപ്പെടുത്തി. കൃത്യം തീയതിയും സ്ഥലവും അംഗസംഖ്യയും വച്ച് കൂട്ടക്കൊലകള്‍ നടത്തണമെങ്കില്‍ ആ കൊലയാളികളുടെ സിരകളില്‍ എത്ര മാത്രം വിദ്വേഷവും ഭീകരതയും ഒഴുക്കുന്നുണ്ടാകും! അതോടുകൂടി ബാക്കി പണ്ഡിതുകളും കശ്മീര്‍ വിട്ടു. ഈ ചിത്രങ്ങള്‍ മതി ആ ക്രൂരതയുടെ ആഴമറിയാന്‍:



___________________________________________________________________________________

തിരിച്ച് വരാമെന്ന പ്രതീക്ഷയോടെയാണ് കശ്മീരി പണ്ഡിതുകള്‍ താഴ്വര വിട്ടത്. അത് നടക്കാന്‍ പോകുന്നില്ലെന്ന് ഇപ്പോള്‍ ഏതാണ്ട് ഉറപ്പായി. ലോകത്തുള്ള അശരണര്‍ക്കും രാജ്യരഹിതര്‍ക്കും അഭയം നല്‍കി മാത്രം ശീലിച്ച ഈ രാജ്യത്ത്, സ്വന്തം മണ്ണില്‍ അഭയാര്‍ഥികളായി 23 വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നൊരു ജനത! അവരുടെ സംസ്കാരത്തിന്റെ അടയാളങ്ങള്‍ എന്നെന്നേയ്ക്കുമായി കശ്മീരില്‍ നിന്നും തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷയ്ക്ക് വഴിയില്ലാതെ, പരാതികള്‍ക്ക് പരിഹാരമില്ലാതെ, ജീവിക്കാന്‍ മാര്‍ഗമില്ലാതെ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍! ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറുന്നവര്‍ക്ക്, അതും കൊള്ളയും അക്രമവും അഴിച്ചു വിടുന്ന (ദേഗംഗ കലാപം, ആസാദ് മൈദാന്‍ അക്രമം, പാര്‍ക്ക്‌ സര്‍ക്കസ് തീവയ്പ്പ്, അങ്ങനെ എത്രയോ മഹദ്കൃത്യങ്ങള്‍!) വൃത്തികെട്ട ജന്തുക്കള്‍ക്ക് വോട്ടവകാശവും ആധാര്‍ കാര്‍ഡും വരെ കൊടുത്ത് പരിപോഷിപിക്കുന്ന നെറികെട്ട സര്‍ക്കാരുകള്‍, വോട്ട് ബാങ്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി  അന്ധമായ പ്രീണനം നടത്തുന്ന രാഷ്ട്രീയ പിംപുകള്‍, ഫണ്ട്‌ വരുന്ന ദിശ നോക്കി മാത്രം കുരയ്ക്കാന്‍ അറിയാവുന്ന മനുഷ്യാവകാശ നായ്ക്കള്‍, പണം വാങ്ങി പ്രചരണം നടത്തുന്ന മാധ്യമ കൃമികള്‍- ഈ ഗണത്തില്‍ പെട്ടവര്‍ക്കൊന്നും കശ്മീരി പണ്ഡിതുകള്‍ ഒരു വിഷയമേയല്ല. നമുക്ക് ഗുണം എവിടെയോ, അവിടെ മാത്രമേ ഞങ്ങളുടെ കണ്ണുകള്‍ എത്തുകയുള്ളൂ എന്നാ നിലപാടാണ് ഇവരെല്ലാവര്‍ക്കും.

എല്ലാ വര്‍ഷവും ജനുവരി 19 അങ്ങനെയങ്ങ് കടന്ന് പോകുന്നു. ചര്‍ച്ചകളില്ല, അട്ടഹാസങ്ങളില്ല, റിപ്പോര്‍ട്ടുകളും മെഴുകുതിരി പ്രകടനങ്ങളുമില്ല. കശ്മീരി പണ്ഡിതുകളെ കുറിച്ച് വേവലാതിപ്പെടാന്‍ ആംനസ്റ്റി ഇന്റര്‍നാഷനലോ ആന്‍ഹാഡോ ഇല്ല. അന്നത്തെ മുഖ്യമന്ത്രിയെ ക്രൂശിക്കാന്‍ ആരും ആവശ്യപ്പെടാറില്ല. പകരം, ഈ മനുഷ്യാവകാശ ഫ്രോഡുകള്‍ എല്ലാം ഐ.എസ്.ഐ.യുടെയും ഗുലാം നബി ഫായ്മാരുടെയും പിച്ച വാങ്ങി  കശ്മീരിന്റെ "ആസാദി"യ്ക്ക് വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ്.  മദനിയുടെ ലിംഗത്തില്‍ പഴുപ്പ് വന്നാല്‍ അത് നക്കി തുടച്ച് വൃത്തിയാക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇവര്‍ക്ക് 4 ലക്ഷം പണ്ഡിതുകളെ കുറിച്ച് അന്വേഷിക്കാന്‍ നേരമില്ല. പലസ്തീനും കശ്മീരിലെ "ഇന്ത്യന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും" മാത്രം കണ്ടു ഹരം കൊള്ളുന്ന അരുന്ധതി റോയും ആശിഷ് ഖേതനും പണ്ഡിതുകളുടെ നേര്‍ക്കുള്ള  മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചോര്‍ത്ത് വിറ പൂണ്ട്  എഴുതാറുമില്ല.  മനുഷ്യാവകാശ ധ്വംസനങ്ങളുടെ  കണക്കുകള്‍ നിരത്തുന്നവര്‍ ഈ കണക്കുകള്‍ കാണുന്നില്ല:
  • കൊല്ലപെട്ട സൈനികര്‍/പോലീസുകാര്‍: 7000ല്‍ പരം
  • കൊല്ലപെട്ട പൊതുജനം: 29000ത്തോളം പണ്ഡിതുകള്‍; ആകെ 40000ത്തോളം
  • നശിപ്പിക്കപെട്ട ഹിന്ദു ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: 105
  • തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍: 461 ("മനുഷ്യാവകാശ" ത്രാസില്‍ തൂക്കുമ്പോള്‍ മറ്റൊരു കെട്ടിടത്തിന് ഈ 461നേക്കാള്‍ ഭാരമുണ്ടെന്ന് തോന്നുന്നു!) 
  • തകര്‍ക്കപ്പെട്ട ആശ്രമങ്ങള്‍/വേദ പഠന കേന്ദ്രങ്ങള്‍/മഠങ്ങള്‍: 103
  • കൊള്ളയടിക്കപ്പെട്ട കടകള്‍/കച്ചവട-വ്യവസായ സ്ഥാപനങ്ങള്‍: 14, 430
  • ചുട്ടെരിക്കപ്പെട്ട വീടുകള്‍: 20000ത്തോളം
  • ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍: 1,100ഓളം 
ഇതിനെയൊക്കെ തമസ്കരിച്ചും പാകിസ്താനുമായി "സമാധാനം" കൈവരിക്കാന്‍ ശ്രമിച്ചും ഈ രാജ്യത്ത് നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ഒട്ടാകെ "കാവി"യുടെ  മേലെ ചാര്‍ത്തിക്കൊണ്ടും ശ്രീ സുശീല്‍ കുമാര്‍ ശിന്ദേയ്ക്കും ശ്രീ പളനിയപ്പന്‍ ചിദംബരത്തിനും ഇറ്റാലിയന്‍ യുവരാജാവിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി എന്ത് വൃത്തികേടും വിളിച്ചു പറയാം. ഹിന്ദുത്വ തീവ്രവാദികള്‍- അസീമാനന്ദ്, കേണല്‍ പുരോഹിത് ഉള്‍പ്പെടെ- അവര്‍ ഒരു ദാക്ഷിണ്യവുമില്ലാതെ  ശിക്ഷിക്കപ്പെടണം; പക്ഷെ, മുംബൈയില്‍ പൊട്ടുമ്പോള്‍ "തീവ്രവാദത്തിന് നിറവും മതവും ഇല്ല" എന്നും മാലെഗാംവില്‍ പൊട്ടുമ്പോള്‍ "ഹൈന്ദവ തീവ്രവാദം" എന്നും അമറരുത്- "കാവി" തീവ്രവാദം ഉണ്ടെങ്കില്‍ "പച്ച" തീവ്രവാദവും ഉണ്ടെന്നു സമ്മതിക്കണം ഹേ! അത് തന്നെയാണ് 30ല്‍ പരം വര്‍ഷങ്ങളായി കശ്മീരില്‍ നടക്കുന്നതെന്ന് പറയാന്‍ എന്താ ഇത്ര മടി? മോഹന്‍ ഭാഗവതും സുബ്രമണ്യന്‍ സ്വാമിയും പറയുന്നത് നിഷിദ്ധവും പരസ്യമായി ജിഹാദ് പ്രഖ്യാപിക്കുന്ന ഒവൈസി സഹോദരന്മാരും ഗീലാനി-ബുഖാരിമാരും നിയമത്തിന്റെ പരിരക്ഷയില്‍ കഴിയുന്നതും ഈ ഇരട്ടത്താപ്പിന്റെ ഉദാഹരണമല്ലേ? കശ്മീരി പണ്ഡിതുകള്‍ എന്ത് കൊണ്ട് രണ്ടാം തരം പൌരന്മാര്‍ ആകുന്നു? ബംഗ്ലാദേശികള്‍ അനുഭവിക്കുന്ന സൌകര്യങ്ങള്‍ സ്വന്തം നാട്ടില്‍ അനുഭവിക്കാന്‍ അവര്‍ക്ക് യോഗ്യതയില്ലേ? അല്ല, ഈ 4 ലക്ഷം പേര്‍ കാവി തീവ്രവാദികള്‍ ആയത് കൊണ്ടാണോ അവര്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്? അത് കൊണ്ടാണോ അവര്‍ക്ക് ഒരു അവകാശവും ശ്രദ്ധയും നേടിയെടുക്കാനാകാതെ പോകുന്നത്? അങ്ങനെയാണെങ്കില്‍ ഇതൊക്കെ അവര്‍ അനുഭവിക്കേണ്ടത് തന്നെയാണ്! ഒരു കാരണവശാലും അവര്‍ക്ക് സ്വന്തം മണ്ണില്‍ തിരിച്ച് പോകാന്‍ സൗകര്യം ചെയ്യരുത്! നമുക്ക് പ്രശ്നപരിഹാരത്തിന് പലസ്തീനും ഇറാക്കുമൊക്കെ മതി- ഏത്  കശ്മീര്‍, എന്ത് പണ്ഡിത്?!!